Featured
September 23, 2023

ക​രു​വ​ന്നൂ​ർ ; ദില്ലിയിൽ നിന്നും അ​ഭി​ഭാ​ഷ​ക​നെ കൊ​ണ്ടു​വ​രാ​ൻ നീ​ക്കം

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റു ചെ​യ്യു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യ​തോ​ടെ മൊ​യ്തീ​ന​ട​ക്ക​മു​ള്ള സി​പി​എം നേ​താ​ക്ക​ൾ​ക്കാ​യി ഡ​ൽ​ഹി​യി​ൽ​നി​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നെ കൊ​ണ്ടു​വ​രാ​ൻ സി​പി​എം നീ​ക്കം. ഇ​തി​നാ​യി ഡ​ൽ​ഹി​യി​ലെ സി​പി​എ​മ്മി​ലെ കേ​ന്ദ്ര​നേ​താ​ക്ക​ളു​മാ​യി സം​സ്ഥാ​ന നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്തു. നി​ര​വ​ധി പ്ര​മാ​ദ കേ​സു​ക​ളി​ൽ ഹാ​ജ​രാ​യി​ട്ടു​ള്ള  അ​ഭി​ഭാ​ഷ​ക​നെ ത​ന്നെ കേ​ര​ള​ത്തി​ൽ സി​പി​എ​മ്മി​നെ​തി​രെ​യു​ള്ള  കേ​സി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് നീ​ക്കം.ഒ​രു സി​റ്റിം​ഗി​നു ത​ന്നെ വ​ലി​യ തു​ക പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന അ​ഭി​ഭാ​ഷ​ക​നാ​ണെ​ങ്കി​ലും കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ഏ​റ്റ​വും മി​ക​ച്ച അ​ഭി​ഭാ​ഷ​ക​നെ […]

Featured
September 23, 2023

സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ നേരില്‍കാണും

കൊച്ചി : പുതിയ പദവിനല്‍കിയത് നാടുകടത്താനാണെന്ന വികാരത്തില്‍ സുരേഷ് ഗോപി. ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞാലുടന്‍ സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ നേരില്‍കാണും. അതേസമയം സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷപദവി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തടസ്സമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. തൃശ്ശൂര്‍ മുഴുവനായെടുത്തില്ലെങ്കിലും കുറെയൊക്കെ ഏറ്റെടുക്കാന്‍ അന്ന് സുരേഷ് ഗോപിക്ക് കഴി‍ഞ്ഞു. രണ്ടുലക്ഷത്തി തൊണ്ണൂറ്റി മൂവായിരം വോട്ടുനേടിയ അദ്ദേഹം വോട്ടുശതമാനം 2014 തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കിട്ടിയതിനെക്കള്‍ മൂന്നിരട്ടിയിലേറെ വര്‍ധിപ്പിച്ചു. 2014 ല്‍ കെ.പി. ശ്രീശന് കിട്ടിയത് 8.05 % […]

Featured, Special Story
September 23, 2023

വന്ദേഭാരത് എക്സ്പ്രസ്  ആലപ്പുഴ വഴി; തൻ്റെ മിടുക്കെന്നു എഎം ആരിഫ് 

കൊച്ചി :  തന്റെ ശ്രമഫലമായാണ്  വന്ദേഭാരത് എക്സ്പ്രസ്  ആലപ്പുഴ വഴി തന്നെ  ഓടിക്കുന്നതെന്നു സി പി എം നേതാവ് എഎം ആരിഫ്  ഫേസ്ബുക്കിൽ .ആരിഫിനെ ട്രോളി സോഷ്യൽ മീഡിയയും നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും. ഫെയ്സ് ബുക്കിൽ പങ്കുവെച്ച പോസ്റ്റ് —– “കേരളത്തിനു രണ്ടാമതൊരു വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുന്നു എന്ന സൂചനകൾ ലഭിച്ചപ്പോൾ തന്നെ അത് ആലപ്പുഴ വഴി ഓടിക്കണം എന്ന് ആവശ്യപ്പെട്ട് അന്നത്തെ റെയിൽവേ ബോർഡ് ചെയർമാൻ A C ലഹോട്ടിക്ക് കത്തു നൽകിയിരുന്നു.. തുടർന്ന് റെയിൽവേ […]

Featured, Special Story
September 23, 2023

അനിൽകുമാറിന് വായ്പ ; സി.പി.എം നേതാവ് സി.കെ ചന്ദ്രന്റെ അറിവോടെ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ അനിൽകുമാറിന് വായ്പ നൽകിയത് സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ ചന്ദ്രന്റെ അറിവോടെയാണെന്ന് ബോർഡിലെ സി.പി.എം പ്രതിനിധിയായിരുന്ന ഇ.സി ആന്റോ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ബാങ്കിന്റെ മുൻ മാനേജർ ബിജു കരീമും അക്കൗണ്ടന്റ് സി.കെ ജിൽസുമാണ് തട്ടിപ്പിന് കൂട്ടു നിന്നവരിൽ പ്രധാനികൾ. റബ്‌കോ ഏജന്റ് ബിജോയ്, കിരൺ തുടങ്ങിയവരെല്ലാം ഇവരുടെ ബിനാമികളാണെന്നും ആന്റോ പറഞ്ഞു. മുൻ മന്ത്രി എ.സി മൊയ്തീൻ, മുൻ എം.പി പി.കെ ബിജു […]

Featured, Special Story
September 23, 2023

കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ; ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേടിൽ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ കോട്ടയം റേഞ്ച് എസ്.പി വിനോദ്‌കുമാറിന് അന്വേഷണ ചുമതല. . ഈ മാസം 20നായിരുന്നു മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്. മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി തട്ടിപ്പ് ഉന്നയിച്ചതിന് പിന്നാലെ കുഴൽനാടനെതിരെ സി.പി.എം ഭൂമി ക്രമക്കേട് ആരോപണം ഉയർത്തുകയും വിജിലൻസിന് പരാതി നൽകുകയും ചെയ്‌തിരുന്നു. ആഭ്യന്തര അഡി. സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അന്വേഷണത്തിന് […]

Featured, Special Story
September 23, 2023

വെറും എം.ബി.രാജേഷ് അല്ല…എം.ബി.ഏ.രാജേഷാണ്

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇ.ഡി അന്വേഷണത്തില്‍ പ്രതികരണവുമായി മന്ത്രി എം.ബി രാജേഷ്. ഇന്ത്യയിലെ എത്ര പൊതുമേഖലാ ബാങ്കുകളില്‍ പതിനായിരക്കണക്കിന് കോടികളുടെ ക്രമക്കേടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും അതിലെല്ലാം ഇ.ഡിക്ക് ഈ സമീപനം ഉണ്ടായിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. മന്ത്രിയുടെ അഭിപ്രായത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ:—- “താങ്കൾ വെറും എം.ബി.രാജേഷ് അല്ല…എം.ബി.ഏ.രാജേഷാണ്… Master of Business Administration രാജേഷ്…നമ്മുടെ വരയെ ചെറുതാക്കാൻ മുകളിൽ ഒരു വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത,കൊള്ളരുതാത്ത കച്ചവടക്കാരൻ…ചുരുക്കി […]

Featured
September 22, 2023

സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട്;സുരേഷ് ഗോപി അധ്യക്ഷൻ

കൊൽക്കത്ത: സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ​ഗോപിയെ കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്നുവർഷത്തേക്കാണ് നിയമനം. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിലിന്റെ ചെയർമാന്‍റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. സുരേഷ് ​ഗോപിയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കുമെന്ന് അനുരാഗ് ഠാക്കൂർ എക്സിൽ കുറിച്ചു. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് […]

Editors Pick, Featured
September 22, 2023

മധു കൊലക്കേസ്; പ്രൊസിക്യൂട്ടർ നിയമനം തടയണമെന്ന് മല്ലിയമ്മ

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ അഡ്വക്കേറ്റ് കെപി സതീശനെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചതിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ. കുടുംബമോ, സമരസമിതിയോ അറിയാതെ ഉള്ള നിയമനം തടയണമെന്നാവശ്യപ്പെട്ട് നാളെ ഹൈക്കോടതി ചീഫ് ജസ്റ്റസിന് സങ്കട ഹർജി നൽകും. അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം മേനോൻ, അഡ്വ സി കെ രാധാകൃഷ്ണൻ എന്നിവരെ ഹൈക്കോടതിയിലെ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നാണ് കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് അമ്മ നൽകിയ റിട്ട് ഹർജി ഹൈക്കോടതിയിൽ […]

Featured
September 22, 2023

ഒരു പങ്കാളിയുമായി എപ്പോഴും ജീവിതം പങ്കിടണമെന്നില്ല

കൊച്ചി : ഒരു പങ്കാളിയുമായി എപ്പോഴും ഒരുമിച്ച് താമസിക്കണമെന്നോ ഒരു ബന്ധം പുലർത്തണമെന്നോ ഉള്ള വാശിയൊന്നും കുട്ടിക്കാലം മുതലേ എനിക്കില്ല. ഒരാളുടെ കൂടെ ജീവിക്കണമെന്നും ആഗ്രഹം ഉണ്ടായിട്ടില്ല. ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്കിഷ്ടമല്ല. ഫാമിലി ഫീലിങ് ഇഷ്ടമാണ്‌. പക്ഷേ, എന്റെ ഭർത്താവ്, കുട്ടികൾ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല. നടി കനി കുസൃതി പറയുന്നു . ‘‘ഞാൻ എപ്പോഴും ഓപ്പൺ റിലേഷൻഷിപ്പ് ഉണ്ടായിരുന്ന ഒരാളാണ്‌. സിനിമാ നിർമാതാവും സംരംഭകനുമായ ആനന്ദ് ഗാന്ധിയുമായി ‘ലിവ്ഇൻ റിലേഷനിൽ ‘ ആയിരുന്നു കനി കുസൃതി.  […]

Editors Pick, Featured
September 22, 2023

തട്ടിയെടുത്ത പണം സതീഷ് വിദേശത്തേക്ക് കടത്തി

കൊച്ചി : കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഇഡി അന്വേഷണം ഹവാല ഇടപാടുകളിലേക്കും നീളുന്നു. ഒന്നാംപ്രതിയും കൊള്ളപ്പലിശക്കാരനുമായ സതീഷ്കുമാര്‍ കോടികളുടെ ഹവാല ഇടപാടുകള്‍ നടത്തിയെന്നാണ് പ്രധാന സാക്ഷിയായ ജിജോറിന്റെ മൊഴി. കരുവന്നൂരില്‍നിന്ന് തട്ടിയെടുത്ത കോടികള്‍ സതീഷ്കുമാര്‍ ബഹ്റൈനില്‍ സഹോദരന്‍ ശ്രീജിത്ത്, വസന്തകുമാരി എന്നിവരുടെ ബിസിനസില്‍ നിക്ഷേപം നടത്തിയെന്നുമാണ് മൊഴിയില്‍ പറയുന്നു. തട്ടിപ്പിന് സിപിഎം നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഒത്താശ ചെയ്തുവെന്നു ഇഡി ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ഹവാല ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.  കരുവന്നൂരിന് പുറമെ […]