നേതാക്കൾക്കു ലക്ഷങ്ങൾ ; നിക്ഷേപകർ നട്ടം തിരിയുന്നു
തൃശൂർ: നേതാക്കൾ ലക്ഷങ്ങൾ കൊണ്ട് കളിച്ചു. പാവപ്പെട്ട ചെറുതും വലുതുമായ നിക്ഷേപകർ നട്ടം തിരിയുന്നു . ബാങ്കിൽ പണമില്ലെന്നാണ് മറുപടി. ലോൺ കളക്ഷൻ കുറവാണെന്നും പറയുന്നു. ചികിത്സയ്ക്കും മരണാനന്തര ചടങ്ങുകൾക്കുമുള്ള സഹായവും നൽകുന്നില്ല. രണ്ട് മാസം മുൻപ് വരെ പതിനായിരം രൂപ പരമാവധി അനുവദിച്ചിരുന്നു. അപേക്ഷ നൽകി പതിനഞ്ച് ദിവസം കഴിഞ്ഞാലാണ് അത് കിട്ടുക. വീണ്ടും പതിനായിരം രൂപ കിട്ടണമെങ്കിൽ ആറ് മാസം കഴിയും. വിവാഹത്തിനാണെങ്കിൽ ക്ഷണക്കത്തും മറ്റും ഹാജരാക്കിയാൽ പരമാവധി അമ്പതിനായിരം. ഇപ്പോൾ അതുമില്ല.അടുത്തിടെ ബാങ്കിൽ […]