പിണറായി വിജയനോടും കുടുംബത്തോടും മൃദു സമീപനമില്ല: മോദി

ന്യൂഡൽഹി : കേരളാ മുഖ്യമന്ത്രി പിണറായി വിജയനോടും കുടുംബത്തോടും കേന്ദ്ര സര്‍ക്കാര്‍ മൃദുസമീപനം കാണിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. എഷ്യാനെററ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിലും മോദി നയം വ്യക്തമാക്കി. കരുവന്നൂര്‍ അടക്കമുള്ള സഹകരണ ബാങ്ക് തട്ടിപ്പ് കേസുകളില്‍ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും പണം നഷ്ടമായവര്‍ക്ക് തുക തിരികെ ലഭിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആയുഷ്മാന്‍ […]

പിണറായിയും ബി ജെ പിയും ഒത്തുകളിക്കുന്നു: പ്രിയങ്ക ഗാന്ധി

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ ബി ജെ പിയുമായി ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രിയുടേത് ഒത്തുകളി രാഷ്ട്രീയമാണ്. ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് കേസുകളില്‍ പിണറായി വിജയനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുത്തില്ല. കൊടകര കള്ളപ്പണ കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രന്റെ പേര് കേട്ടിരുന്നു.ആ കേസില്‍ മുഖ്യമന്ത്രി, കെ സുരേന്ദ്രനെതിരെ നടപടിയെടുത്തില്ല. മുഖ്യമന്ത്രി ആകെ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിനേയും എന്റെ സഹോദരൻ രാഹുൽ ഗാന്ധിയെയും മാത്രമാണ്. രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങള്‍ക്ക് വേണ്ടി […]

ഇഡി കേസെടുത്തവരിൽ മൂന്ന് ശതമാനം മാത്രം രാഷ്ടീയക്കാർ : മോദി

ന്യൂഡൽഹി: സി ബി ഐ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇഡി) തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു എന്നാരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷേധിച്ചു. ട്രെയിനില്‍ ഒരു ടിക്കറ്റ് പരിശോധകനോട് നിങ്ങളെന്തിനാണ് ടിക്കറ്റ് പരിശോധിക്കുന്നത് എന്ന ചോദിക്കുന്നത് യുക്തിഹീനമല്ലേ. യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുക എന്നത് ടിക്കറ്റ് ചെക്കറുടെ ചുമതലയാണ്. ഇതുപോലെ തന്നെയാണ് ഇഡി പ്രവര്‍ത്തിക്കുന്നതും.’- അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ഇരു ഏജന്‍സികളുടെയും പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് […]

തിരഞ്ഞെടുപ്പ് ബോണ്ടുകൾ വീണ്ടും കൊണ്ടുവരും: ധനമന്ത്രി

ന്യൂഡൽഹി : കള്ളപ്പണം തടയാൻ തിരഞ്ഞെടുപ്പ് ബോണ്ടുകൾ ആവശ്യമായ മാററങ്ങൾ വരുത്തി തിരികെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തും. ബോണ്ടിനെ പ്രതിപക്ഷം പ്രചാരണ വിഷയമാക്കുമ്പോഴാണ് ധനമന്ത്രി സർക്കാർ നയത്തെ ശക്തമായി ന്യായീകരിക്കുന്നത്. ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയായിരുന്നു. അഴിമതി രഹിത സർക്കാരെന്ന നരേന്ദ്ര മോദിയുടെ അവകാശവാദം പൊളിക്കുന്നതായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നല്കുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാവരോടും ചർച്ച […]

പോലീസ് ഇടപെടൽ: വെടിക്കെട്ട് പകലായി: രാഷ്ടീയ വിവാദം തുടങ്ങി

തൃശ്ശൂർ : പൂരത്തിൻ്റെ വെടിക്കെട്ട് കുളമായി. പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് നടന്നത് രാവിലെ എഴിന് ശേഷം. ആദ്യം പാറമേക്കാവും പിന്നാലെ തിരുവമ്പാടിയും വെടിക്കെട്ട് നടത്തി. പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ കാര്യങ്ങൾ വഷളാക്കിയെന്ന ആരോപണം വിവാദമായിക്കഴിഞ്ഞു. അനാവശ്യ നിയന്ത്രണങ്ങള്‍ എന്നാരോപിച്ച് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയതോടെ കേട്ടുകേള്‍വിയില്ലാത്ത പ്രതിസന്ധിക്കാണ് പൂരം ദിനം സാക്ഷ്യമായത്. പോലീസുമായുള്ള തര്‍ക്കം പൂരം ചടങ്ങുകളിലേക്ക് ഒതുക്കാന്‍ തിരുവമ്പാടി ദേവസ്വം മുതിര്‍ന്നതോടെ വെടിക്കെട്ട് ഉള്‍പ്പെടെ വൈകുന്ന നിലയുണ്ടായി. പുലര്‍ച്ചെ മന്ത്രി കെ രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ […]

ജാതിപ്പേര് ആർക്കും പറയാം

പി.രാജൻ  പേരിനൊപ്പം ജാതിപ്പേര് കൂടി ചേർത്ത് പറയുന്നതിനു അവർണ്ണർ എന്നു പറയപ്പെടുന്നവർക്കും അവകാശമുണ്ട്.. നായർ, എന്നും നമ്പൂതിരിയെന്നും അയ്യർ എന്നുമൊക്കെ സവർണ്ണരെന്നു പറയപ്പെടുന്നവർ പേരിനൊപ്പം ജാതി പ്പേര് ചേർക്കുന്നത് പോലെ ഈഴവൻ എന്നും പുലയൻ എന്നുമൊക്കെ അവർണ്ണരെന്ന് പറയപ്പെടുന്നവർക്കും ജാതി പ്പേർ അഭിമാനത്തോടെ പറഞ്ഞു കൂടെ? ആരും ഈ അവകാശവാദത്തെ എതിർക്കുമെന്ന് തോന്നുന്നില്ല. ഒരു ടെലിവി ഷൻ പരിപാടിയിൽ ഈഴവൻ എന്ന ജാതിപ്പേർ ഒരു യുവാവ് പറഞ്ഞതാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഈ വിഷയം ഇപ്പോൾ ചർച്ചയാകാൻ കാരണം. […]

സീറോ-മലബാര്‍ സഭ പിളർപ്പിലേക്ക് ?

കൊച്ചി : ജനാഭിമുഖ കുർബാന വിവാദം സീറോ – മലബാർ സഭയെ പിളർപ്പിലേയ്ക്ക് തള്ളിവിടുന്നു. സഭ പിളർപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കടുത്ത നടപടിക്കൊരുങ്ങുകയാണ് വത്തിക്കാൻ. തങ്ങളെ സീറോ – മലബാർ സഭയിൽ നിന്ന് ഒഴിവാക്കണമെന്ന് എറണാകുളം – അങ്കമാലി അതിരൂപത വൈദിക സമിതി യോഗം അഭ്യർഥിച്ചു.   അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരിൻ്റെ  സാന്നിധ്യത്തിലായിരുന്നു യോഗം ഇതു സംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. എറണാകുളം – അങ്കമാലി അതിരൂപതയിൽ സിനഡ് കുർബാന അർപ്പിക്കാൻ കഴിയാത്തവർക്കെതിരെ കാനോൻ നീയമപ്രകാരം […]

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് 2029 മുതൽ

ന്യൂഡൽഹി:  സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒരേസമയത്ത് തന്നെയുള്ള തിരഞ്ഞെടുപ്പ് 2029 മുതൽ നടത്താൻ ശ്രമിക്കുമെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപി പ്രകടനപത്രികയിൽ ഇക്കാര്യം  സൂചിപ്പിച്ചിട്ടുണ്ട്. “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് “എന്ന ആശയം പുതിയതല്ല. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമോയെന്ന് പൊതുജനങ്ങൾ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ  രൂപീകരിച്ച ഒരു കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുമായും ജഡ്ജിമാരുമായും നിയമവിദഗ്ധരുമായും കൂടിയാലോചിച്ച ശേഷം തയ്യാറാക്കിയ റിപ്പോർട്ടിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശിക്കുന്നു. ഒന്നിലധികം […]

നാഗാലാൻ്റിൽ പ്രതിഷേധിച്ച് വോട്ടു ചെയ്യാതെ നാലുലക്ഷം പേർ

ന്യൂഡൽഹി: പ്രത്യേക സംസ്ഥാനം വേണം എന്ന ആവശ്യം ഉന്നയിച്ച് നാഗാലാൻ്റിലെ ഏക ലോക്സഭാ സീററിലേയ്ക്ക് നടന്ന വോട്ടെടുപ്പിൽ നിന്ന് നാലുലക്ഷം പേർ വിട്ടുനിന്നു. സംസ്ഥാനത്തെ ആറ് ജില്ലകളിലും പ്രത്യേക സംസ്ഥാനമെന്ന ആവശ്യം ഉയർത്തി ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഈസ്‌റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ  ജനങ്ങളോട്  വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ആറിടത്തും വോട്ടിങ് ശതമാനം പൂജ്യമായി. 738 പോളിംഗ് സ്റ്റേഷനുകളിൽ ആരുമെത്തിയില്ല. ഈസ്‌റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ 2010 മുതൽ ഫ്രോണ്ടിയർ നാഗാലാൻഡ് – പ്രത്യേക സംസ്ഥാന […]