അമ്പിളിയമ്മാവാ  താമരക്കുമ്പിളിലെന്തൊണ്ട്.

സതീഷ് കുമാർ വിശാഖപട്ടണം മദ്രാസ് നഗരത്തിലെ ആ പ്രശസ്തമായ സ്റ്റുഡിയോയിൽ ചലച്ചിത്രഗാനങ്ങൾ മാത്രമാണ് റെക്കോർഡ് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ  ആദ്യമായി അവിടെ ഏതാനും നാടക ഗാനങ്ങൾ  റെക്കോർഡ് ചെയ്യാനായി കേരളത്തിൽനിന്നും  ഒരു സംഗീതസംഘം എത്തിയപ്പോൾ സ്റ്റുഡിയോ ജോലിക്കാരാകെ അമ്പരന്നുപോയി.   നാടക ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകളൊക്കെ വിറ്റുപോകുമോ എന്നായിരുന്നു അല്പം പരിഹാസത്തോടെയുള്ള അവരുടെ പിറുപിറുക്കൽ .“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിനുവേണ്ടി ഓ എൻ വി കുറുപ്പ് എഴുതി ദേവരാജൻ സംഗീതം പകർന്ന്  കെ പി എ സി സുലോചന പാടിയ  “വെള്ളാരംകുന്നിലെ  […]

അയോധ്യയും പ്രയാഗയും ഗണപതിവട്ടവും…

തൃശൂർ : സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണം എന്ന ബി ജെ പി നേതാവിൻ്റെ ആവശ്യത്തെ  പരിഹസിച്ച്  എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി. ആർ. പരമേശ്വരൻ. ‘പൗരാണിക പ്രാധാന്യമുള്ള സ്ഥലങ്ങളായ അയോധ്യ, പ്രയാഗ എന്നിങ്ങനെയുള്ള പേരുമാറ്റം മനസ്സിലാക്കാം. രാജ്യത്തെ 80% വരുന്ന ഒരു സമൂഹത്തിന്റെ സുപ്രധാന സെൻസിറ്റിവിറ്റികൾ മാനിക്കുന്നത് നല്ല കാര്യമാണ്. തന്നെയുമല്ല,സംസ്കൃതത്തിന്റെ ജീനിയസ് മുഴുവനായും വെളിപ്പെടുത്തുന്ന പേരുകളാണ് അയോധ്യയും, പ്രയാഗയും.’ – അദ്ദേേഹം ഫേസ് ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ ചേർക്കുന്നു: […]

യസുനാറി കവാബത്തയെ ഓർമ്മിക്കുമ്പോൾ

ആർ. ഗോപാലകൃഷ്ണൻ  ജാപ്പനീസ് ഭാഷയിലേക്കു ആദ്യമായി നോബൽ സമ്മാനം കൊണ്ടുവന്ന രചയിതാവ് യസുനാറി കവാബത്ത വിടവാങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. ചൊവ്വാഴ്ച  അദ്ദേഹത്തിൻ്റെ  52-ാം ഓർമ്മദിനമായിരുന്നു  ‘സഹശയനം’ എന്ന കൃതിയുടെ പരിഭാഷയിലൂടെയാണ് മലയാളികൾ കവാബത്തയെ പരിചയപ്പെടുന്നത്. വിവർത്തകൻ മലയാളികൾക്ക് പ്രിയപ്പെട്ട നോവലിസ്റ്റ് എം . കെ , മേനോൻ എന്ന ‘വിലാസിനി’യായിരുന്നു .                                         […]

മാസപ്പടിക്കേസ് അന്വേഷണം തടയാൻ ഹർജി നൽകി കരിമണൽ കമ്പനി

ന്യൂഡല്‍ഹി : മാസപ്പടി കേസ് അന്വേഷണങ്ങൾ തടസ്സപ്പെടുത്താൻ കരിമണൽ കമ്പനിയായ ആലുവ സി എം ആർ എൽ ഡൽഹി ഹൈക്കോടതിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്‌സുമായി ബന്ധപ്പെട്ട ‘മാസപ്പടി’ കേസിൽ  എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററും ( ഇ ഡി) സീരിയസ് ഫ്രോഡ് ഇൻവെസ്ററിഗേഷൻ ഓഫീസും (എസ്  ഐ എഫ് ഐ ഒ) നടത്തുന്ന അന്വേഷണങ്ങൾ റദ്ദാക്കണം എന്നാണാവശ്യം. നിയമവിരുദ്ധവും കളങ്കിതവും ആയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം എന്ന് സി. എൻ. ശശിധരൻ കർത്തയുടെ […]

കേരളത്തിൻ്റ ജാതി ചരിത്രം

പി. രാജൻ  കേരളത്തിലെ ബ്രാഹ്മണർ ഒഴികെ എല്ലാ ജാതിക്കാരിലും രാജാക്കന്മാരുണ്ടായിരുന്നു എന്ന്  ചരിത്രം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇന്നു അധ:കൃതരും പട്ടിക ജാതിക്കാരും പട്ടിക വർഗ്ഗക്കാരുമായി കണക്കാക്കപ്പെടുന്നവർ പലരും ഭൂവുടമകളും രാജാക്കന്മാരും ആയിരുന്നൂവെന്നാണത്രെ ചരിത്രം. ‘ഇന്ന് വിദ്യാഭ്യാസ പരമായും സാമൂഹ്യമായും പിന്നാക്കക്കരായി കണക്കാക്കപ്പെടുന്ന ഈഴവ/ തിയ്യ കുടുംബങ്ങളിൽ പലരും ജ്യോതിഷത്തിലും വൈദ്യത്തിലും പ്രമുഖരായിരുന്നു. വൈദ്യന്മാരിൽ നായരായ കാളകണ്ഠ മനോനെപ്പറ്റി മാത്രമേ കേട്ടിട്ടുള്ളൂ. കുടുംബ വൈദ്യന്മാർ നായന്മാരിൽ ഉണ്ടായിരുന്നില്ല. എൻ്റെ കുട്ടിക്കാലത്ത് പഴയ കൊച്ചി രാജ്യത്ത് രവിപുരത്ത് താമസിച്ചിരുന്ന […]

‘ഒരാഴ്ചയ്ക്കുള്ളിൽ പരസ്യമാപ്പ് വേണം’- സുപ്രീംകോടതി

ന്യൂഡൽഹി : തങ്ങളുടെ ഔഷധ ഉത്പന്നങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് വ്യാജപരസ്യം നൽകിയ കേസിൽ വീണ്ടും സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് പതഞ്‌ജലി സ്ഥാപകരായ യോഗാചാര്യൻ ബാബാ രാംദേവും എം ഡി ആചാര്യ ബാലകൃഷ്ണയും . ഇരുവരോടും ഒരാഴ്ചയ്ക്കുള്ളിൽ പരസ്യമാപ്പ് പറയണമെന്ന് കോടതി നിർദേശിച്ചു, നിങ്ങൾ അത്ര നിഷ്കളങ്കരല്ലെന്നും ക്ഷമ സ്വീകരിക്കുന്നത് ആലോചനയിലാണെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.കോടതിയലക്ഷ്യക്കേസിൽ ജയിലടക്കാൻ കോടതികൾക്ക് ആകുമെന്നും ജഡ്ജിമാർ മുന്നറിയിപ്പ് നൽകി. കൂടുതൽ വാദം കേൾക്കുന്നതിനായി ഏപ്രിൽ 23 ന് കോടതി […]

പ്രതികളുടെ സ്വത്ത് വിററ് നിക്ഷേപത്തുക നൽകാൻ ഇ ഡി

കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് കേസിൻ്റെ വിചാരണ കാലയളവിൽ തന്നെ പ്രതികളുടെ സ്വത്തുവിറ്റ് നിക്ഷേപത്തുക നൽകാൻ നീക്കം. പ്രതികളുടെ സ്വത്ത് വിററ് നഷ്ടം നികത്താൻ നിയമം അനുവദിക്കുന്നുണ്ടെനന്ന് ഇഡി കോടതിയെ അറിയിച്ചു. ബാങ്ക് ക്രമക്കേടിൽ സിപിഎം ഉന്നത നേതാക്കൾ പ്രതിക്കൂട്ടിൽ ആയപ്പോള്‍ നിക്ഷേപകരെ ശാന്തരാക്കാൻ എല്ലാവർക്കും പണം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. .മാസം ഏഴ് കഴിഞ്ഞിട്ടും . ബഹുഭൂരിപക്ഷത്തിനും നിക്ഷേപത്തുക തിരികെ ലഭിച്ചില്ല. […]

മാസപ്പടിക്കേസിൽ വീണാ വിജയൻ ഇ ഡിയുടെ മുന്നിലേയ്ക്ക്

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയേയും താമസിയാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ( ഇ. ഡി.) എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. ആലുവ സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തിങ്കളാഴ്ച എത്തിയിരുന്നില്ല. […]

പിണറായിക്കും മകൾക്കും എതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകളൂം വരെ അഴിമതിക്കേസിൽ ഉൾപ്പെട്ടിരിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മകൾ വീണ വിജയൻ അടക്കം പ്രതികളായ മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാൻ സംസ്ഥാന സർക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എൻ ഡി എ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തലസ്ഥാനത്തെത്തിയ നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്. മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നാണ് ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. സി പി എം ഭരിക്കുന്ന സഹകരണ […]