ന്യൂഡൽഹി: ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനു കമ്പ്യൂട്ടറുകളും അനുബന്ധ സാധനങ്ങളും ഇറക്കുമതി ചെയ്യുന്നതിനു കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.
ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയ്ക്കാണ് വിലക്ക്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഇതു സംബന്ധിച്ച
വിജ്ഞാപനമിറക്കി.
അതേസമയം ഗവേഷണ-വികസന, പരിശോധന, ബെഞ്ച്‌മാർക്കിംഗ്, മൂല്യനിർണ്ണയം, റിപ്പയർ, റിട്ടേൺ, ഉൽപ്പന്ന വികസന ആവശ്യങ്ങൾ എന്നിവയ്ക്ക് ഇറക്കുമതിയിൽ ഇളവ് നൽകിയിട്ടുണ്ട്. .
Post Views: 333