ന്യൂഡൽഹി : സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്തു നിന്ന് മുങ്ങിയവരിൽ നിന്ന് കേന്ദ്രസര്‍ക്കാര്‍ 15,113 കോടി രൂപ കണ്ടുകെട്ടി.
വിജയ് മല്യ, നീരവ് മോദി, നിതിൻ ജയന്തിലാല്‍ സന്ദേശര, ചേതൻ ജയന്തിലാല്‍ സന്ദേശര, ദീപ്തി ചേതൻ ജയന്തിലാല്‍ സന്ദേശര, ഹിതേഷ് കുമാര്‍ നരേന്ദ്രഭായ് പട്ടേല്‍, ജുനൈദ് ഇഖ്ബാല്‍ മേമൻ, ഹാജ്‌റ ഇഖ്ബാല്‍ മേമൻ, ആസിഫ് ഇക്ബാല്‍ മേമൻ, രാമചന്ദ്രൻ വിശ്വനാഥൻ എന്നിങ്ങനെയുള്ളവരില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്.
ഈ കുറ്റവാളികളില്‍ ജുനൈദ് മേമൻ, ഹാജ്‌റ മേമൻ, ആസിഫ് മേമൻ എന്നിവര്‍ ഒരുകാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന മയക്കുമരുന്ന് ഗുണ്ടാസംഘ നേതാവായ ഇഖ്ബാല്‍ മിര്‍ച്ചിയുടെ കുടുംബാംഗങ്ങളാണ്.
സന്ദേശരസും ഹിതേഷ് കുമാര്‍ പട്ടേലും പങ്കാളികളായിരുന്ന സ്റ്റെര്‍ലിംഗ് ബയോടെക് ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലാറ്റിൻ ഉത്പാദകരില്‍ ഒരാളായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്.
ദേവാസ് മള്‍ട്ടിമീഡിയയിലെ രാമചന്ദ്രൻ വിശ്വനാഥൻ, മുൻ മദ്യവ്യവസായി വിജയ് മല്യ, ജ്വല്ലറി വ്യാപാരി നീരവ് മോദി എന്നിവരും സാമ്ബത്തിക കുറ്റകൃത്യം ചെയ്ത് രാജ്യം വിട്ടവരില്‍ ഉള്‍പ്പെടുന്നു
കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പിടിച്ചെടുത്ത പണം പൊതുമേഖലാ ബാങ്കുകളിലേക്ക് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.