മാസപ്പടി വിവാദം; എല്ലാം സുതാര്യമെന്ന് ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട ‘മാസപ്പടി’ വിവാദത്തിൽ കഴമ്പില്ലെന്ന് ഇടതുപക്ഷ മുന്നണി കൺവീനർ ഇ.പി.ജയരാജൻ. ‘‘അടിസ്ഥാനരഹിതമായ ആരോപണമാണ് ഇത്. അവർ വലിയൊരു സ്ഥാപനത്തിന്റെ കൺസൾട്ടന്റാണ്. ഒരു കമ്പനി ഒരു കൺസൾട്ടന്റിന്റെ സേവനം വാങ്ങുന്നു. അതിന് ഇരു കമ്പനികളും തമ്മിൽ ധാരണയുണ്ടാക്കുന്നു. അത് സംബന്ധിച്ച് എല്ലാം സുതാര്യമായിത്തന്നെ നടത്തുന്നു. ഇതിൽ എന്താണ് പ്രശ്നം? ഇന്നത്തെ കാലത്ത് ഐടി മേഖലയിൽ സ്ഥാപനങ്ങളും കൺസൾട്ടൻസികളും ഒരുപാടുണ്ട്. ആവശ്യമുള്ളവർക്കു സേവനം നൽകി പ്രവർത്തിക്കുന്ന കൺസൾട്ടൻസികളാണിത്. അതിന്റെ ഭാഗമായി […]

കളി തുടങ്ങിയിട്ടേയുള്ളു എന്ന് സ്വപ്‌ന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ പരിഹാസവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപയാണെന്ന വിവരം പുറത്തുവന്നതാണ് അവര്‍ പ്രതികരിക്കാന്‍ കാരണം. 201720 കാലയളവില്‍ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചത് സ്വപ്‌നയുടെ ഫെയ്‌സ്ബുക് […]

കേരളം
August 09, 2023

വീണ വിജയന്റെ മാസപ്പടി വിവാദം കത്തുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ ചര്‍ച്ചയാക്കാനാണ് യുഡിഎഫ് നീക്കം. വീണ വിജയന് 3 വര്‍ഷത്തിനിടെ 1.72 കോടി നല്‍കി എന്നാണ് വിവാദം. സേവനം നല്‍കാതെ പണം നല്‍കിയെന്നാണ് വിവാദമായ കണ്ടെത്തല്‍. നേരത്തെയും സഭയില്‍ വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് ചര്‍ച്ചയായിട്ടുണ്ട്. സഭയുടെ ആദ്യദിനമായ ഇന്നലെ വിലക്കയറ്റമുള്‍പ്പെടെ ചര്‍ച്ചയായിരുന്നു. മന്ത്രി ജിആര്‍ അനിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ […]

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. നാളെ രാവിലെ 9 മുതല്‍ 12 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സിദ്ദിഖിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആറിന് എറണാകുളം സെന്റട്രല്‍ ജുമാ മസ്ജിദിലാണ് കബറടക്കം. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ്്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു. 1956ല്‍ […]

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി. ഡല്‍ഹിയില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു പേരുമാത്രമാണ് ഉയര്‍ന്നുവന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ എട്ടിന് നടക്കും. 53 വര്‍ഷം തുടര്‍ച്ചയായി […]

പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് സെപ്തംബർ 5 ന്

തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ സെപ്തംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കും. എട്ടിനു വോട്ടെണ്ണും. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഓഗസ്റ്റ് 17- നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 18-ന് സൂക്ഷ്മപരിശോധന. ഓഗസ്റ്റ് 21 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. പുതുപ്പള്ളി കൂടാതെ ഝാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഒഴിവുവന്ന സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലും ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ്. പുതുപ്പള്ളിയില്‍ 2021-ല്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വലിയ […]

അധ്യാപകൻ 16 വിദ്യാർഥികളെ പീഡിപ്പിച്ചു ?

മലപ്പുറം: സ്കൂൾ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 16 വിദ്യാർഥികളുടെ പരാതി. ഇതിൽ ഒരു പരാതിയിൽ പോലീസ് കേസ് രജിസ്ററർ ചെയ്തു. മററു പരാതികളിൽ വിദ്യാർഥികളുടെ മൊഴിയെടുക്കുന്നു. കരുളായില്‍ ആണ് സംഭവം. വല്ലപ്പുഴ സ്വദേശിയായ സ്കൂള്‍ അധ്യാപകന്‍ നൗഷാര്‍ ഖാനെതിരെയാണ് കുട്ടികളുടെ കൂട്ടപരാതി. സ്കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് 16 പീഡന പരാതികള്‍ ലഭിച്ചത്. എല്ലാ പരാതിയും നൗഷാര്‍ ഖാനെതിരെയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതോടെ പൂക്കോട്ടുപാടം പോലീസ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഒരു […]

ഏലം വില കിലോയ്ക്ക് 2100 കടന്നു

കുമളി: മൂന്ന് വർഷ ഇടവേളയ്ക്കു ശേഷം ഏലം വില കിലോയ്ക്ക് 2100 കടന്നു. ഇന്നലത്തെ ലേലത്തിൽ ശരാശരി വില 2152ൽ ക്ലോസ് ചെയ്തു. കൂടിയ വില 2899. 69224 കിലോ വിൽപ്പന ഇന്നലെ നടന്നു. ശനിയാഴ്ചത്തെ ലേലത്തിൽ 1812 രൂപയായിരുന്നു വില. മഴക്കുറവ് കാരണം ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായതാണ് വില ഉയരാൻ പ്രധാന കാരണം. ഉത്തരേന്ത്യൻ ഡിമാന്റ് തുടരുന്നതും ദീപാവലി വാങ്ങൽ പൂർത്തിയാകാത്തതും ഉയർന്ന വിലയ്ക്ക് സഹായകമായി.

കേരളം
August 08, 2023

ദുരിതാശ്വാസ നിധി: കേസ് ആദ്യം മുതല്‍ വാദിക്കണമെന്ന് ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് സഹായം അനുവദിച്ച കേസ് ആദ്യം മുതല്‍ വാദിക്കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയ കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരപരിധിയുണ്ടോ എന്ന വിഷയത്തിലായിരുന്നു ഇന്നത്തെ വാദം. ലോകായുക്തയുടെ മൂന്നംഗ ബഞ്ചിലേക്ക് പുതിയ ആള്‍ വന്നത് കൊണ്ട് ആദ്യം മുതല്‍ വാദം വേണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരന്‍ ആര്‍ എസ് ശശികുമാറിന്റെ അഭിഭാഷകന്‍ ആദ്യം വഴങ്ങിയില്ല. വാക്ക് തര്‍ക്കത്തിനൊടുവിലാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ സമ്മതിച്ചത്. തീരുമാനം മുഖ്യമന്ത്രി […]

സിനിമ പുരസ്ക്കാരം: ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ ചലച്ചിത്ര പുരസ്‌കാര തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹർജിക്കാരൻ. പുരസ്‌കാര നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അംഗങ്ങളിൽ നിയമവിരുദ്ധമായി ഇടപെട്ടെന്നുമാണ് ഹരജിയിലെ ആരോപണം. ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഹർജിയിൽ വാദം കേൾക്കുക സംവിധായകന്‍ വിനയൻ പുറത്തുവിട്ട നേമം പുഷ്പരാജിന്‍റെ ഓഡിയോ സംഭാഷണം ഉള്‍പ്പെടെ തെളിവായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട്’ പോലെയുള്ള ചവറുസിനിമകൾ […]