സഹോദരിമാരെ പീഡിപ്പിച്ചു: യുവാവിന് 204 വര്‍ഷം കഠിന തടവും പിഴയും

  അടൂര്‍ : സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍ യുവാവിന് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി 204 വര്‍ഷത്തെ കഠിന തടവും പിഴയും വിധിച്ചു. പത്തനാപുരം പുന്നല വില്ലേജില്‍ കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദിനെ (32) യാണ് ശിക്ഷിച്ചത്. എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 104 വര്‍ഷം കഠിനതടവും 4,20,000 രൂപാ പിഴയും എട്ടു വയസുകാരിയുടെ സഹോദരി മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 100 വര്‍ഷത്തെ കഠിന തടവും നാല് ലക്ഷം രൂപയും ശിക്ഷിച്ചു. സ്പെഷ്യല്‍ കോടതി […]

ഫാമിലിയും തടവും അന്താരാഷ്ട മേളയിലേക്ക്

തിരുവനന്തപുരം : ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി, നവാഗത സംവിധായകൻ ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ് എന്നീ മലയാള ചിത്രങ്ങൾ 28ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക്. ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ ഇന്ന് എന്ന കാറ്റ​ഗറിയിൽ 12 ചിത്രങ്ങളാണുള്ളത്. എന്നെന്നും (ഷാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് ഡേറ്റ്സ് ( റിനോഷുൻ കെ), നീലമുടി (വി. ശരത്കുിമാർ), ആപ്പിൾ ചെടികൾ(​ഗ​ഗൻ ദേവ്), […]

ലീഗ്-സമസ്ത തർക്കം രൂക്ഷം: ഒത്തുതീർപ്പ് ശ്രമം തുടങ്ങി

കോഴിക്കോട് : മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എ സലാമിനെ തള്ളി ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഒത്തുതീർപ്പിനായി രംഗത്തിറങ്ങി. തർക്കം സംബന്ധിച്ച് ഇനി പ്രസ്താവന വേണ്ടെന്ന് ലീഗ് നേതാക്കൾക്ക് കർശന നിർദേശം നൽകി.പ്രസ്താവന നടത്തരുതെന്ന് സലാമിനോട് ആവശ്യപ്പെട്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തയുമായുള്ള തർക്കം അതിരൂക്ഷമായതോടെയാണ് അദ്ദേഹത്തിൻ്റെ ഇടപെടൽ. എസ് കെ എസ് എസ് എഫിന്റെ […]

Editors Pick, കേരളം
October 11, 2023

മാസപ്പടി വിവാദം: ഹര്‍ജിയില്‍ നിന്ന് പിന്മാറി ഗിരീഷ് ബാബുവിന്റെ കുടുംബം

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജിയില്‍ നിന്നും പരാതിക്കാന്‍ ഗിരീഷ് ബാബുവിന്റെ കുടുംബം പിന്മാറുന്നു. ഹൈക്കോടതിയിലെ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കും. കേസിലെ ഹര്‍ജിക്കാരന്‍ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ സാഹചര്യത്തില്‍ സാഹചര്യത്തില്‍ ബന്ധുക്കളെ കക്ഷിചേരാന്‍ അനുവദിച്ച് വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിയുമായി […]

Editors Pick, കേരളം
October 11, 2023

പിന്‍വാതില്‍ നിയമം: മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: തൊഴില്‍വകുപ്പിലെ പിന്‍വാതില്‍ നിയമനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷം. അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫും ബിജെപിയും വ്യക്തമാക്കി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്ക് നീങ്ങുകയാണ് യുവജനസംഘടനകള്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി, പാര്‍ട്ടിതലത്തില്‍ നിയമനങ്ങള്‍ നടത്തിയും സര്‍ക്കാര്‍ തലത്തില്‍ സാധൂകരണം നല്‍കിയുമുള്ള തൊഴില്‍വകുപ്പിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കിലെയിലേതിന് സമാനമായി തൊഴില്‍വകുപ്പിന് കീഴിലെ മറ്റ് സ്ഥാപനങ്ങളിലും സിപിഎം നേതൃത്വം പാര്‍ട്ടിക്കാരെ തിരികെക്കയറ്റിയിരിക്കുകയാണെന്നും അധികാര ദുര്‍വിനിയോഗമാണ് മന്ത്രി വി ശിവന്‍കുട്ടിയുടേതെന്നും ഷിബു ബേബി […]

Editors Pick, കേരളം
September 26, 2023

ഊരാളുങ്കല്‍ സൊസൈറ്റിയുടെ 82 ശതമാനം ഓഹരി സര്‍ക്കാരിന്റേതെന്ന്

ന്യൂഡല്‍ഹി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ 82 ശതമാനം ഓഹരി തങ്ങളുടെ പക്കലാണെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. കണ്ണൂരില്‍ കോടതി സമുച്ചയത്തിനായി നിര്‍മ്മിക്കുന്ന ഏഴുനില മന്ദിരത്തിന്റെ കരാര്‍ ഊരാളുങ്കലിന് നല്‍കിയത് സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. കുറഞ്ഞ തുക ക്വാട്ട് ചെയ്ത നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ഉടമ എ.എം. മുഹമ്മദ് അലി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കരാര്‍ ഊരാളുങ്കല്‍ സഹകരണ സൊസൈറ്റിക്ക് നല്‍കിയതില്‍ നവംബര്‍ ഏഴിന് വിശദമായി […]

Editors Pick, കേരളം
September 26, 2023

ബാങ്ക് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട്: എസ്എഫ്ഐ ജില്ലാ സെക്രട്ടറി വീഡിയോയില്‍ കുടുങ്ങി

പത്തനംതിട്ട: പത്തനംതിട്ട സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് അമല്‍ അടക്കമുള്ളവര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫാണ് വിജയിച്ചത്. എല്‍ഡിഎഫ് ഒരു സീറ്റില്‍ മാത്രം വിജയിച്ചു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പിന്നാലെയാണ് കള്ളവോട്ട് ആരോപണവുമുയര്‍ന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് പത്തനംതിട്ട നഗര പരിധിയിലെ സഹകരണ ബാങ്കില്‍ വോട്ടെടുപ്പ് നടന്നത്. നഗര പരിധിയിലുള്ളവര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. എന്നാല്‍ തിരുവല്ലയില്‍ താമസിക്കുന്ന […]

കൂടുതല്‍ സഹകരണ ബാങ്കുകള്‍ ഇ.ഡി റഡാറില്‍

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്നതിന് സമാനമായ തട്ടിപ്പുകള്‍ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും നടന്നതായി സംശയിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കഴിഞ്ഞയാഴ്ച നടന്ന റെയ്ഡില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഇത്തരമൊരു വിലയിരുത്തലില്‍ എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശ്ശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണനെ കൊച്ചി ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തു. സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗംകൂടിയാണ് കണ്ണന്‍. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലായ പി. സതീഷ്‌കുമാറിന്റെ സഹോദരന്‍ ശ്രീജിത്ത്, കരുവന്നൂര്‍ ബാങ്കിലെ […]

വിഴിഞ്ഞത്ത് കപ്പലെത്താൻ വൈകും

തിരുവനന്തപുരം: കാലാവസ്ഥയിൽ വന്ന മാററം മൂലം വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്താൻ വൈകിയേക്കും.ആദ്യ കപ്പൽ ഒക്ടോബർ 15ന് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കപ്പലിന്റെ വേഗതയിൽ കുറവ് വന്നു, ഇതനുസരിച്ച് ജറാത്തിലെ മുംദ്രയിൽ നിന്നുള്ള മടക്കയാത്ര വൈകുന്നതിനാലാണ് നേരത്തേ നിശ്ചയിച്ച ഉദ്‌ഘാടന തീയതിയായ ഒക്ടോബർ നാലിന് മാറ്റം വന്നത്. ഒക്ടോബർ 13നോ 14നോ കപ്പൽ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്‌ക്ക് വേണ്ടിയാണ് 15ന് വൈകിട്ട് മൂന്ന് മണി നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉദ്‌ഘാടന ചടങ്ങ് […]

Editors Pick, കേരളം
September 23, 2023

രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമമായി

തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം റെയില്‍വേ പ്രഖ്യാപിച്ചു. കാസര്‍കോട് നിന്ന് രാവിലെ 7ന് സര്‍വീസ് ആരംഭിക്കും. വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.58ന് കാസര്‍കോട്ടെത്തും. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും ചൊവ്വാഴ്ച കാസര്‍കോട്ടു നിന്നും സര്‍വീസ് ഉണ്ടാകില്ല. കാസര്‍കോട്ടുനിന്നുള്ള ട്രെയിന്‍ നമ്പര്‍ 20631ഉം തിരുവനന്തപുരത്തു നിന്നുള്ളത് 20632ഉം ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചയ്ക്ക് 12.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്‌ളാഗ് ഓഫ് ചെയ്യും. കാസര്‍കോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംസ്ഥാനത്തെ ചടങ്ങുകള്‍ നടക്കുക. […]