December 13, 2024 11:42 am

മലൈക്കോട്ടൈ വാലിബന്‍ അടുത്തവര്‍ഷം

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ അടുത്തവര്‍ഷം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഗ്രാഫിക്‌സ്, വി. എഫ്. എക്‌സ് ജോലികള്‍ പൂര്‍ത്തിയാവാന്‍ വൈകുന്നതാണ് അടുത്ത വര്‍ഷത്തേക്ക് റിലീസ് നീളാന്‍ കാരണം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഡിസംബറില്‍ റിലീസ് ചെയ്യും. വാലിബന്‍ ക്രിസ്തുമസിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. അതേസമയം, രജനികാന്ത് – മോഹന്‍ലാല്‍ ചിത്രം ജയിലര്‍ ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും.

ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷമാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ നായകനായുള്ള ചിത്രത്തിന് ആരാധകര്‍ ഇനി മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. റാം ഓണച്ചിത്രമായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇനി 50 ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. അതേസമയം മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ സെപ്തംബര്‍ 30 ന് ചിത്രീകരണം ആരംഭിക്കും. പാന്‍ വേള്‍ഡായി ഒരുങ്ങുന്ന എമ്പുരാനില്‍ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, രാഹുല്‍ മാധവ് ഉള്‍പ്പെടെ വന്‍ താരനിരയാണ് അണിനിരക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News