Home > Articles posted by A K (Page 9)
FEATURE
on May 5, 2024

തിരുവനന്തപുരം: കോടതി ഇടപെടലിനെ തുടർന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ കേസെടുക്കേണ്ടി വന്നത് പൊലീസിനും സിപിഎമ്മിനും വലിയ തിരിച്ചടി.സംഭവം നടന്ന് എട്ടാംദിവസം കേസെടുത്തത് . ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം മജിസ്ടേററ് കോടതിയുടെ ഉത്തരവ് പ്രകാരം ആണ് കേസ്. കുറ്റംചെയ്ത ഡ്രൈവറെ പൊലീസിന് കൈമാറുക മാത്രമാണ് ആര്യാരാജേന്ദ്രനും കുടുംബവും ചെയ്തതെന്നായിരുന്നു പൊലീസ് തുടക്കം മുതല്‍ ഉയര്‍ത്തിയ വാദം. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസ് […]

FEATURE
on May 4, 2024

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അധിക സർചാർജും ഉപയോക്താക്കൾ കൊടുക്കേണ്ടി വരും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും.ആകെ 19 പൈസ സർചാർജ്. മാർച്ചിലെ ഇന്ധന സർചാർജായാണ് തുക ഈടാക്കുന്ന്. ഇന്നലെ മുതൽ സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. നിയന്ത്രണത്തിൽ ജനത്തിന് എതിർപ്പ് ഉണ്ടെങ്കിലും ഉപഭോഗം കുറഞ്ഞെന്നാണ് സർക്കാർ വിലയിരുത്തൽ ഇന്നലെ 200 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറഞ്ഞെന്നാണ് കണക്ക്. പത്ത് മിനിറ്റോ, പതിനഞ്ച് മിനിറ്റോ […]

FEATURE
on May 4, 2024

മലപ്പുറം: കഴിഞ്ഞ വര്‍ഷം പോലീസ് കസ്റ്റഡിയിലിരിക്കെ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി മരിച്ച കേസിൽ   പ്രതികളായ നാലു പൊലീസുകാരെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി സീനിയര്‍ സിപിഒ: ജിനേഷ്, രണ്ടാം പ്രതി സിപിഒ: ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ: അഭിമന്യു, നാലാം പ്രതി സിപിഒ: വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെടും. ലഹരി മരുന്ന് കേസിലാണ് താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പിൽ […]

FEATURE
on May 4, 2024

ലണ്ടൻ: കുടിയേറ്റ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടണിൽ എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇതിനു കാരണം. കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടികള്‍ ഫലം കണ്ടു തുടങ്ങിയതായാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍. വിസാ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതിനു ശേഷം,വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും,ജോലിക്കാരുടെയും എണ്ണം താഴ്ന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ സ്‌കില്‍ഡ് ജോലിക്കാർ ,വിദ്യാര്‍ത്ഥികള്‍,അവരുടെ കുടുംബങ്ങള്‍, ഹെല്‍ത്ത് വര്‍ക്കേഴ്സ് എന്നിവര്‍ക്കായി ആകെ […]

FEATURE
on May 4, 2024

    കൊച്ചി: ” രണ്ട് വാഹനങ്ങൾ ഓടിക്കുന്നവർ തമ്മിൽ സാധാരണ സംഭവിക്കാറുള്ള ഈഗോ ക്ലാഷ് ഉരസലിനപ്പുറം എന്തെങ്കിലും പ്രാധാന്യം ഇതിലുണ്ടോ? ഡ്രൈവർ, മേയറോടോ ഭർത്താവായ എം എൽ എ യോടോ അതല്ലെങ്കിൽ ഇരുവരുമോടോ ആരോപിക്കുന്ന തരത്തിൽ എന്തെങ്കിലും വഷളത്തരം കാണിച്ചിട്ടുണ്ടെങ്കിൽ ഈ കോലത്തിൽ ഡ്രൈവർ യദു നടക്കില്ലായിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ”..മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു.   എന്തൊരു അത്ഭുതജീവിയാണ് യദു! ഇത്രയേറെപ്പേർ ഒരാളുടെ ലൈംഗിക ചേഷ്ട കണ്ട് രാത്രി എങ്ങിനെയാണ് […]

FEATURE
on May 4, 2024

കൊച്ചി : കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ … അത് പോലെ യദുവിനും കിട്ടി.. യദു- ആര്യ തർക്കത്തിൽ തന്റെ അനുഭവം പറഞ്ഞു സിനിമാ നടി റോഷ്‌ന ആൻ റോയ് ഫേസ്ബുക്കിലെഴുതുന്നു. “യദു നടുറോഡിൽ വണ്ടി നിർത്തി അത്രയും യാത്രക്കാർ ഉണ്ടായിരിക്കെ rockybhai കളിക്കാൻ ഇറങ്ങി വന്നു … അയാൾ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും , ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകൾ എന്നോട് അയാൾ പറഞ്ഞു […]

FEATURE
on May 4, 2024

ന്യൂഡല്‍ഹി: സർക്കാർ 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷം ഇതുവരെ 7961 കോടി രൂപ തിരിച്ചെത്തിയിട്ടില്ലെന്ന് റിസർവ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. 2023 മെയ് 19 വരെ 3.56 ലക്ഷം കോടി രൂപയായിരുന്നു പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 97.76 ശതമാനം തിരിച്ചെത്തി. പിന്‍വലിക്കല്‍ നടപടിക്രമങ്ങള്‍ക്കിടയിലും 2000 രൂപ നോട്ടുകള്‍ നിയമപരമായി തുടരുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളില്‍ ഇനിയും 2000 […]

FEATURE
on May 3, 2024

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ കെ എസ് ഇ ബി വൈദ്യുതി നിയന്ത്രണം തുടങ്ങി ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാട്ട് രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിൽ നിയന്ത്രണമേർപ്പെടുത്തിയത്.ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. കൊടുംചൂടിൽ കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശവും പുറത്തിറക്കി.രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് മണി വരെയാണ് ക്രമീകരണം വരുത്തേണ്ടത്. രാത്രി 9 കഴിഞ്ഞാൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത്.വീടുകളിൽ എസി 26 ഡിഗ്രിക്ക് മുന്നിൽ […]

FEATURE
on May 3, 2024

കൊച്ചി: എറണാകുളം പനമ്ബിള്ളി നഗറിനടുത്ത ഫ്ളാററിൽ നിന്ന് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ 23 കാരി കുറ്റം സമ്മതിച്ചെന്ന് പൊലീസ്.ശിശുവിൻ്റെ ജഡം റോഡിൽ നിന്നാണ് കണ്ടെടുത്തത്. ജനിച്ച്‌ മൂന്ന് മണിക്കുറിനുള്ളില്‍ സമീപത്തെ ഫ്ലാറ്റിലെ താമസക്കാരിയായ അമ്മ കുഞ്ഞിനെ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. കൊലപാതകമാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകു. യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മകള്‍ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയുമായിരുന്നില്ലെന്നാണ് പോലീസ് കരുതുന്നത്. പ്രസവം നടന്നത് […]

FEATURE
on May 3, 2024

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അമ്മ സോണിയ ഗാന്ധിയാണ് റായ്ബറേലിയില്‍ മത്സരിച്ചിരുന്നത് .സോണിയ രാജ്യസഭയിലേക്ക് പോയതോടെ റായ്ബറേലിയിലേക്ക് മകൾ പ്രിയങ്ക മത്സരിക്കാനെത്തുമെന്നായിരുന്നു അഭ്യൂഹം. സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. രാഹുൽ കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലും മൽസരിച്ചിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസമായ വെള്ളിയാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. റായ്ബറേലിയില്‍ രാഹുലിന്റെ […]