Home > Articles posted by A K (Page 10)
FEATURE
on May 3, 2024

ഡോ ജോസ് ജോസഫ് വാട്സ്ആപ്പിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന രാഷ്ട്രീയ പ്രസ്താവനകളും സമകാലിക വിഷയങ്ങളും കുത്തി നിറച്ച് ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ. മതം ഒരു രാജ്യത്തിൻ്റെ ഭരണഘടനയായാൽ ആ രാജ്യം നശിക്കുമെന്ന് പ്രധാന പ്രസ്താവന. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയാൽ ഭ്രാന്താകുമെന്നും സംവിധായകൻ. മതത്തിൽ നിന്നും വേർപെടുത്താത്ത രാഷ്ട്രീയമാണ് ചിത്രത്തിൻ്റെ ഒന്നാം പകുതി ചർച്ച ചെയ്യുന്നതെങ്കിൽ രണ്ടാം പകുതി അവസാനിക്കുന്നത് സാർവ്വലൌകികമായ മനുഷ്യ സാeഹാദര്യത്തിലാണ്. ഇതിനിടയിൽ ഹിന്ദുത്വ രാഷ്ട്രീയം ,ഇസ്ലാമിക […]

FEATURE
on May 3, 2024

കൊച്ചി∙ എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ ഫ്ലാറ്റിൽനിന്ന് നവജാത ശിശുവിനെ ഒരു പൊതിയിലാക്കി വലിച്ചെറിഞ്ഞ് കൊന്നു. രാവിലെ എട്ടേകാലോടെയാണു സംഭവം. ആൺകുഞ്ഞിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരച്ചു. ഫ്ലാറ്റിൽനിന്ന് ഒരു പൊതി റോഡിലേക്കു വന്നു വീഴുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്. റോഡിലേക്ക് എന്തോ വന്നു വീണതു കണ്ട് എത്തിയവർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ്. 21 ഫ്ലാറ്റുകളാണ് പ്രദേശത്ത് ആകെയുള്ളത്. ഇതിൽ മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.അവിടെ താമസക്കാരൊന്നും ഇല്ലായിരുന്നു എന്നാണ് സമീപത്തുള്ളവർ പറയുന്നത്. സമീപത്തെ ‘വംശിക’ എന്ന അപ്പാര്‍ട്ട്മെന്റിലെ […]

FEATURE
on May 3, 2024

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സി. വി .ആനന്ദ ബോസ് രാജ്ഭവനില്‍ വച്ചു സ്ത്രീയെ പീഡിപ്പിച്ചുവെന്ന് ആരോപണം. ഗവർണർ ഇത് നിഷേധിച്ചു. സത്യം ജയിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷ് എക്‌സ് ഹാന്‍ഡിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.ഇന്ന് രാജ്ഭവനില്‍ ഗവര്‍ണറെ കാണാന്‍ പോയ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. യുവതിയെ പരാതി നല്‍കുന്നതിനായി ഹെയർ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.ഗവര്‍ണര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഇത് ഞെട്ടിപ്പിക്കുന്നതും അപമാനകരവുമാണ്- സാഗരിക ട്വീറ്റ് […]

FEATURE
on May 3, 2024

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതോടെ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനായ കെ.എൽ.ശർമ അമേഠിയിൽ മത്സരിക്കും. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർഥിയാവും. റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും രാഹുലിന്റെയും പ്രതിനിധിയായി ചുമതലകൾ ഏകോപിപ്പിച്ചിരുന്നത് ശർമയാണ്. കേരളത്തിലെ വയനാട് സ്ഥാനാർഥിയായിരുന്നു രാഹുൽ. റായ്ബറേലിയിൽ ജയിച്ചാലും വയനാട് കൈവിടാൻ ആവില്ലെന്ന് അദ്ദേഹം നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. അമേഠിയിലും റായ്ബറേലിയിലും നാമനിർദേശപത്രിക നൽകാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മറ്റി സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2004 മുതൽ തുടർച്ചയായി […]

FEATURE
on May 2, 2024

ശിവമൊഗ്ഗ: സ്ത്രീപീഡനക്കേസിലെ പ്രതിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഹാസന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് അവരുടെ വിഡിയോ ചിത്രീകരിച്ചുവെന്നു അദ്ദേഹം ആരോപിച്ചു.ശിവമൊഗ്ഗയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. നിങ്ങള്‍ ഈ പീഡകനെ വിജയിപ്പിച്ചാല്‍ അത് എന്നെ സഹായിക്കുമെന്നാണു പ്രധാനമന്ത്രി കര്‍ണാടകയോടു പറഞ്ഞത്. പ്രജ്വല്‍ ചെയ്തതെന്താണെന്ന് അറിഞ്ഞുകൊണ്ടാണു […]

FEATURE
on May 2, 2024

സതീഷ് കുമാർ വിശാഖപട്ടണം  പുതുമുഖങ്ങളെ മാത്രം അണിനിരത്തിക്കൊണ്ട് “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ” എന്ന സിനിമയുടെ പ്രാരംഭജോലികൾ  നവോദയ സ്റ്റുഡിയോയിൽ നടക്കുന്ന കാലം . ചിത്രത്തിലെ പ്രധാന വില്ലനെ അവതരിപ്പിക്കാൻ ആയിടെ “ഒരുതലൈരാഗം ” എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ രവീന്ദ്രൻ എന്ന നടനെയാണ് സംവിധായകനായ ഫാസിൽ മനസ്സിൽ കണ്ടിരുന്നത് . എന്നാൽ രവീന്ദ്രന് തമിഴ് സിനിമയിൽ തിരക്കേറിയതോടെ ആ റോളിലേക്ക് പുതിയൊരു നടനെ തേടുകയല്ലാതെ നിവൃത്തിയില്ലെന്നായി .             അങ്ങനെ പത്രത്തിൽ ഒരു […]

FEATURE
on May 2, 2024

ബാംഗളൂരു : ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെ ഡി എസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഇമിഗ്രേഷൻ പോയന്റുകൾ എന്നിവിടങ്ങളിൽ ഇത് പതിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോയ പ്രജ്വൽ ഈ സ്ഥലങ്ങളിലിറങ്ങിയാൽ കസ്റ്റഡിയിലെടുക്കാനാണ് ഈ നടപടി. ഇരകളായ സ്ത്രീകളുടെ മൊഴികൾക്കൊപ്പം ദൃശ്യം പുറത്തെത്തിച്ചുവെന്ന് കരുതുന്ന ഡ്രൈവർ അടക്കം സാക്ഷികളായി ഉറച്ച് നിന്നാൽ പ്രജ്വലിനെ കാത്തിരിക്കുന്നത് നീണ്ട കാലത്തെ ജയിൽവാസമാകും. പ്രജ്വൽ രേവണ്ണ നാലാം ഘട്ട […]

FEATURE
on May 2, 2024

ന്യൂഡൽഹി: കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന സാക്ഷ്യപത്രത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അപ്രത്യക്ഷമായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ഇതെന്നാണ് വിശദീകരണം. ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ ചിത്രം കാണാതായത്. .വാക്സീൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് […]

FEATURE
on May 2, 2024

തിരുവനന്തപുരം: ഉഷ്ണതരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ മേയ് ആറ് വരെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണു തീരുമാനം. സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണി മുതൽ 3 മണിവരെ ഒഴിവാക്കാൻ നിർദേശം നൽകും. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻസിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കും. ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ […]