Home > Articles posted by A K (Page 2)
FEATURE
on May 6, 2024

ന്യൂഡല്‍ഹി: മുഖ്യമന്ത്രിഅരവിന്ദ് കെജ്‌രിവാൾ ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ സംഘടനയില്‍നിന്ന് 134 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണം ദേശീയ അന്വേഷണഏജന്‍സി (എന്‍.ഐ.എ.)യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്നാണ് ആരോപണം. വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഷൂ മൊംഗിയ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിക്കൊണ്ടുള്ള കത്തിലാണ് എന്‍.ഐ.എ. അന്വേഷണത്തിന് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുള്ളത്. 2014 മുതല്‍ […]

FEATURE
on May 6, 2024

കൊച്ചി : ഇന്ത്യക്കാർ, വലംകാലിലെ കക്ഷിരാഷ്ട്രീയചെളി സ്വന്തം ഇടംകാലിൽ പുരട്ടുന്ന, വീണ്ടും ഇടംകാലിൽ നിന്ന് വലം കാലിൽ പുരട്ടുന്ന അയ്യപ്പപ്പണിക്കരുടെ ഇണ്ടനമ്മാവൻ കളി തുടരും. രാജ്യത്തിന്റെ സമ്പത്തിന്റെയും ആദായത്തിന്റെയും മുക്കാൽ പങ്കും തസ്ക്കരരാഷ്ട്രീയക്കാരും ക്രോണി മുതലാളിമാരും തിന്ന് ബാക്കിയുള്ളത് ‘വികസനം ‘ ആയി ജനങ്ങൾക്ക് കിട്ടും… .എഴുത്തുകാരനായ സി ആർ പരമേശ്വരൻ ഫേസ്ബുക്കിലെഴുതുന്നു  “ബിജെപിക്ക് ബദൽ അല്ല കോൺഗ്രസ്. കോൺഗ്രസിന് ബദലല്ല ബിജെപി. സിപിഎമ്മിന് ബദൽ അല്ല കോൺഗ്രസ്.കോൺഗ്രസിനു ബദൽ അല്ല സി.പി.എം. എല്ലാം ബദലുകളല്ലാത്ത കൊടുംകൊള്ളക്കാരാണ്.ഈ […]

FEATURE
on May 6, 2024

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയ്ക്കും എതിരെ കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കേസെടുക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി.ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള ആരോപണങ്ങളാണ് യദു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഹര്‍ജിയില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണ് കോടതിയുടെ ഉത്തരവ്. മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ആള്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനാണ് […]

FEATURE
on May 6, 2024

തിരുവനന്തപുരം: ആലുവയിലെ കരിമണൽ കമ്പനിയായ സി എം ആർ എല്ലുമായി ബന്ധപ്പെട്ട മാസപ്പടി  വിഷയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും എതിരെ കേസെടുക്കണമെന്ന കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. വിജിലൻസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹര്‍ജി.സിഎംആർഎലിനു മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായമാണു വീണയ്ക്ക് സിഎംആർഎല്ലിൽ നിന്നു മാസപ്പടി ലഭിക്കാൻ കാരണമെന്നാണു ഹർജിയിലെ  ആരോപണം. തെളിവു കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും […]

FEATURE
on May 6, 2024

കൊച്ചി: മാസപ്പടി കേസ് ചൂടു പിടിച്ചു കൊണ്ടിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ സന്ദര്‍ശനത്തിന് ദുബായിലേക്ക് പുറപ്പെട്ടു. മകനെയും കുടുംബത്തെയും കാണാനുള്ള യാത്ര 1 5 ദിവസം നീളുമെന്നാണ് സൂചന. മകൾ വീണയും ഭർത്താവ് മന്ത്രി മുഹമ്മദ് റിയാസും ദുബായ്ക്ക് തിരിച്ചിട്ടുണ്ട്. അവർ മററു ചില വിദേശ രാജ്യങ്ങളും സന്ദർശിച്ചേക്കും. രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സര്‍ക്കാർ […]

FEATURE
on May 6, 2024

കൊച്ചി: കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിന്‍ അടുത്തമാസം ഓടിത്തുടങ്ങും. എറണാകുളം ബംഗളുരു റൂട്ടിലായിരിക്കും പുതിയ ട്രയിൻ. തിരുവനന്തപുരം – കോയമ്ബത്തൂര്‍ റൂട്ടും റയില്‍വെയുടെ പരിഗണനയിലുണ്ടായിരുന്നു. കോയമ്പത്തൂരിനേക്കാൾ തിരക്കുള്ള റൂട്ടാണ് ബംഗളുരു എന്നതാണ് എറണാകുളം- ബഗംളുരു റൂട്ടില്‍ വന്ദേഭാരത് ഓടിക്കാന്‍ റയില്‍വെയെ പ്രേരിപ്പിക്കുന്നത്. ആയിരക്കണക്കിന് മലയാളികളാണ് ബംഗളുരുവില്‍ ജോലി ചെയ്യുന്നത്.പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി ബെംഗളുരുവിനെ ആശ്രയിക്കുന്ന നല്ലൊരു വിഭാഗം വേറെയുമുണ്ട്.

FEATURE
on May 5, 2024

ആർ. ഗോപാലകൃഷ്ണൻ  മദർ ഇന്ത്യയുടെ (ഭാരത മാതാവിൻ്റെ ) വെള്ളിത്തിരയിലെ മൂർത്തിമത് ഭാവം ആയിരുന്നു നര്‍ഗീസ് ദത്ത്. 🔸🔸 ഭാരത മാതാവായി (‘മദർ ഇന്ത്യ’) സിനിമാസ്വാദകരുടെ മനസ്സിൽ കുടിയേറിയ വിഖ്യാത നടി നര്‍ഗീസ് ദത്തിൻ്റെ ഓർമ്മദിനം, മെയ് 3 ആയിരുന്നു. ‘മദർ ഇന്ത്യ’, ‘ആവാര’ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറിയ നര്‍ഗീസ്… ഭാരത മാതാവിന്റെ/ ‘മദർ ഇന്ത്യ’യുടെ പെർസോണിഫിക്കേഷൻ ആയി മാറിയ നടി, എന്ന പേരിൽ അനശ്വരമായി ! 🌍 […]

FEATURE
on May 5, 2024

പി.രാജൻ താങ്കൾക്ക് സിഖുകാരുടെ ചരിത്രം അറിഞ്ഞു കൂടാ. സിഖു കാരനായ അംഗരക്ഷകന്റെ വെടിയേറ്റ് മരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മുൻ മുഖ്യമന്ത്രി കെ. കരുണാകരനോട് പറഞ്ഞ വാക്കുകൾ ആണ് ഇത്. ഇന്ദിരാ ഗാന്ധി സ്വന്തം മരണം മുൻകൂട്ടി കണ്ടിരുന്നുവെന്ന് ഒരു പത്രപ്രവർത്തകൻ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയത് സംബന്ധിച്ച്  മനോരമയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്ത വായിച്ചപ്പോഴാണ് കരുണാകരൻ പറഞ്ഞ കാര്യം ഓർത്തത്. ഈ സംഭവം എന്നോട് പറഞ്ഞിട്ട് ഒരു ഗുണവും കാട്ടാനില്ലാത്ത കാലത്താണ് കരുണാകരൻ ഇത് പറഞ്ഞത്. ഒരു […]