മൂന്നാം വന്ദേഭാരത് അടുത്ത മാസം

കൊച്ചി: കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിന്‍ അടുത്തമാസം ഓടിത്തുടങ്ങും. എറണാകുളം ബംഗളുരു റൂട്ടിലായിരിക്കും പുതിയ ട്രയിൻ.

തിരുവനന്തപുരം – കോയമ്ബത്തൂര്‍ റൂട്ടും റയില്‍വെയുടെ പരിഗണനയിലുണ്ടായിരുന്നു.
കോയമ്പത്തൂരിനേക്കാൾ തിരക്കുള്ള റൂട്ടാണ് ബംഗളുരു എന്നതാണ് എറണാകുളം- ബഗംളുരു റൂട്ടില്‍ വന്ദേഭാരത് ഓടിക്കാന്‍ റയില്‍വെയെ പ്രേരിപ്പിക്കുന്നത്.

ആയിരക്കണക്കിന് മലയാളികളാണ് ബംഗളുരുവില്‍ ജോലി ചെയ്യുന്നത്.പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി ബെംഗളുരുവിനെ ആശ്രയിക്കുന്ന നല്ലൊരു വിഭാഗം വേറെയുമുണ്ട്.