Home > Articles posted by A K (Page 5)
FEATURE
on May 2, 2024

ശിവമൊഗ്ഗ: സ്ത്രീപീഡനക്കേസിലെ പ്രതിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഹാസന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് അവരുടെ വിഡിയോ ചിത്രീകരിച്ചുവെന്നു അദ്ദേഹം ആരോപിച്ചു.ശിവമൊഗ്ഗയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. നിങ്ങള്‍ ഈ പീഡകനെ വിജയിപ്പിച്ചാല്‍ അത് എന്നെ സഹായിക്കുമെന്നാണു പ്രധാനമന്ത്രി കര്‍ണാടകയോടു പറഞ്ഞത്. പ്രജ്വല്‍ ചെയ്തതെന്താണെന്ന് അറിഞ്ഞുകൊണ്ടാണു […]

FEATURE
on May 2, 2024

സതീഷ് കുമാർ വിശാഖപട്ടണം  പുതുമുഖങ്ങളെ മാത്രം അണിനിരത്തിക്കൊണ്ട് “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ” എന്ന സിനിമയുടെ പ്രാരംഭജോലികൾ  നവോദയ സ്റ്റുഡിയോയിൽ നടക്കുന്ന കാലം . ചിത്രത്തിലെ പ്രധാന വില്ലനെ അവതരിപ്പിക്കാൻ ആയിടെ “ഒരുതലൈരാഗം ” എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ രവീന്ദ്രൻ എന്ന നടനെയാണ് സംവിധായകനായ ഫാസിൽ മനസ്സിൽ കണ്ടിരുന്നത് . എന്നാൽ രവീന്ദ്രന് തമിഴ് സിനിമയിൽ തിരക്കേറിയതോടെ ആ റോളിലേക്ക് പുതിയൊരു നടനെ തേടുകയല്ലാതെ നിവൃത്തിയില്ലെന്നായി .             അങ്ങനെ പത്രത്തിൽ ഒരു […]

FEATURE
on May 2, 2024

ബാംഗളൂരു : ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെ ഡി എസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഇമിഗ്രേഷൻ പോയന്റുകൾ എന്നിവിടങ്ങളിൽ ഇത് പതിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോയ പ്രജ്വൽ ഈ സ്ഥലങ്ങളിലിറങ്ങിയാൽ കസ്റ്റഡിയിലെടുക്കാനാണ് ഈ നടപടി. ഇരകളായ സ്ത്രീകളുടെ മൊഴികൾക്കൊപ്പം ദൃശ്യം പുറത്തെത്തിച്ചുവെന്ന് കരുതുന്ന ഡ്രൈവർ അടക്കം സാക്ഷികളായി ഉറച്ച് നിന്നാൽ പ്രജ്വലിനെ കാത്തിരിക്കുന്നത് നീണ്ട കാലത്തെ ജയിൽവാസമാകും. പ്രജ്വൽ രേവണ്ണ നാലാം ഘട്ട […]

FEATURE
on May 2, 2024

ന്യൂഡൽഹി: കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന സാക്ഷ്യപത്രത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അപ്രത്യക്ഷമായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ഇതെന്നാണ് വിശദീകരണം. ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ ചിത്രം കാണാതായത്. .വാക്സീൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് […]

FEATURE
on May 2, 2024

തിരുവനന്തപുരം: ഉഷ്ണതരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ മേയ് ആറ് വരെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണു തീരുമാനം. സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണി മുതൽ 3 മണിവരെ ഒഴിവാക്കാൻ നിർദേശം നൽകും. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻസിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കും. ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ […]

FEATURE
on May 2, 2024

ബംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ചാണ് പ്രജ്വല്‍ രാജ്യം വിട്ടതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. നിരവധി സ്ത്രീകളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന ആരോപണം നേരിടുന്ന പ്രജ്വല്‍ രേവണ്ണ (33) പ്രതിയായ കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. സി.ഐ.ഡി വിഭാഗം […]

FEATURE
on May 2, 2024

ന്യൂഡല്‍ഹി : മൂഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട എസ് എൻ സി ലാവ്‍ലിൻ കേസിൽ സുപ്രീംകോടതിയിൽ വ്യാഴാഴ്ച അന്തിമവാദം നടക്കും. ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി കേരള സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായ സിബിഐയുടെ അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്. മറ്റ് […]

FEATURE
on May 2, 2024

    കൊച്ചി: ” കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു” മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ . തന്റെ  വാഹനത്തിന് പോകാൻ സൈഡ് തന്നില്ലെന്ന് ആരോപിച്ചായിരുന്നു ആര്യാ രാജേന്ദ്രനും കാറിൽ കൂടെ ഉണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് കെഎസ്ആർടിസി തടഞ്ഞു നിർത്തിയത്. എന്നാൽ സം​ഗതി […]

FEATURE
on May 1, 2024

ഹൈദരാബാദ് : സിനിമയുടെ മുഖം മാറ്റിയ ചിത്രമായ എസ്‌എസ് രാജമൗലിയുടെ ബാഹുബലി വീണ്ടും വരുന്നു. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്.ബാഹുബലി: ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന് പേരിട്ട പുതിയ അനിമേറ്റഡ് സീരീസാണ് രാജമൗലി പ്രഖ്യാപിച്ചത്. മഹിഷ്മതിയിലെ ജനങ്ങള്‍ അവന്റെ പേര് വിളിച്ചാല്‍ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്റെ തിരിച്ചുവരവ് തടയാനാവില്ല.- എന്ന അടിക്കുറിപ്പിലാണ് സീരീസിന്റെ പേര് പുറത്തുവിട്ടത്. ട്രെയിലര്‍ വൈകാതെ പുറത്തുവരും.ചിത്രത്തിലെ കഥാപാത്രങ്ങലെ തീരുമാനിച്ചിട്ടില്ല. ബാഹുബലിയെക്കുറിച്ച്‌ വരുന്ന ആദ്യത്തെ ആനിമേറ്റഡ് സീരീസല്ല […]