Home > Articles posted by A K (Page 3)
FEATURE
on May 5, 2024

ന്യൂഡല്‍ഹി:ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നത് കൊണ്ട് ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (എന്‍എഡിഎ)യുടേതാണ് നടപടി.സോനിപത്തില്‍ നടന്ന ട്രയല്‍സിനിടെ പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാലാണ് സസ്‌പെന്‍ഷന്‍. ട്രയല്‍സില്‍ രോഹിത് കുമാറിനോട് പരാജയപ്പെട്ട പുനിയ ക്ഷുഭിതനായി ട്രയല്‍സ് നടന്ന സ്‌പോര്‍ട്‌സ് അതോറിറ്റി കേന്ദ്രത്തില്‍ നിന്നിറങ്ങിപ്പോയിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ പുനിയയ്ക്ക് ഏതെങ്കിലും ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാന്‍ സാധിക്കുകയില്ല. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ടോക്യോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാവ് എന്ന നിലയില്‍ മേയ് […]

FEATURE
on May 5, 2024

  ഡോ.ജോസ് ജോസഫ്  പൃഥ്വിരാജ് അവതരിപ്പിച്ച ഹരീന്ദ്രൻ  എന്ന സൂപ്പർ സ്റ്റാറിൻ്റെ കഥ പറഞ്ഞ ഡ്രൈവിംഗ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ലാൽ ജൂണിയർ സംവിധാനം ചെയ്യുന്ന  മറ്റൊരു സൂപ്പർ സ്റ്റാർ ചിത്രമാണ് നടികർ. സിനിമയ്ക്കുള്ളിലെ സിനിമയും ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാർ സ്വയം കണ്ടെത്തുന്നതുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.. നടികർ തിലകം എന്നാണ് ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. നടികർ തിലകം ശിവാജി ഗണേശനോടുള്ള ആദര സൂചകമായി അദ്ദേഹത്തിൻ്റെ മകൻ പ്രഭുവിൻ്റെ അഭ്യർത്ഥനയെ തുടർന്ന് […]

FEATURE
on May 5, 2024

ബെം​ഗളൂരു: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്. ഡി. ദേവഗൗഡയുടെ മകൻ എച്ച്,ഡി രേവണ്ണയ്ക്കെതിരെ ഇംഗ്ലണ്ടിൽ വന്ന ലൈംഗിക പീഡന പരാതി ഒതുക്കിത്തീർത്തതായി ആരോപണം. അന്ന് ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നു. ബിജെപി നേതാവും മുൻ എംപിയുമായ എൽ.ആർ. ശിവരാമ ഗൗഡയാണ് ഈ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയത്. 1996-ൽ താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് സ്ത്രീയോട് രേവണ്ണ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. കേസ് കഷ്ടപ്പെട്ടാണ് അന്ന് ഒതുക്കി തീർത്തതെന്നും യുകെയിൽ അന്വേഷിച്ചാൽ കേസ് രേഖകൾ ഇപ്പോഴും ഉണ്ടാകുമെന്നും ശിവരാമ ഗൗഡ […]

FEATURE
on May 5, 2024

ബാംഗളൂരു: ജെ ഡി എസിൽ നിന്ന് പുറത്താക്കിയ ഹാസൻ എം.പി പ്രജ്വൽ രേവണ്ണ , ലൈംഗിക പീഡനക്കേസില്‍ കീഴടങ്ങിയേക്കും. യുഎഇയില്‍ നിന്ന് അയാൾ മംഗളൂരു വിമാനത്താവളത്തിലെത്തുമെന്നാണ് സൂചന.ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് മുൻ മന്ത്രി എച്ച്.ഡി. രേവണ്ണയെ കോടതിയില്‍ ഹാജരാക്കും. രേവണ്ണയുടെ ഭാര്യയെയും ചോദ്യംചെയ്തേക്കും. ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കുന്നതിനായി ഇന്റർപോളിനോട് ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇന്റർപോളിന്റെ ഇന്ത്യയിലെ ഏജൻസിയായ സി.ബി.ഐക്ക് ഇതു സംബന്ധിച്ച അപേക്ഷ നൽകും. പ്രത്യേക അന്വേഷണ സംഘത്തലവനെ ഇന്നലെ […]

FEATURE
on May 5, 2024

തിരുവനന്തപുരം: കോടതി ഇടപെടലിനെ തുടർന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ കേസെടുക്കേണ്ടി വന്നത് പൊലീസിനും സിപിഎമ്മിനും വലിയ തിരിച്ചടി.സംഭവം നടന്ന് എട്ടാംദിവസം കേസെടുത്തത് . ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം മജിസ്ടേററ് കോടതിയുടെ ഉത്തരവ് പ്രകാരം ആണ് കേസ്. കുറ്റംചെയ്ത ഡ്രൈവറെ പൊലീസിന് കൈമാറുക മാത്രമാണ് ആര്യാരാജേന്ദ്രനും കുടുംബവും ചെയ്തതെന്നായിരുന്നു പൊലീസ് തുടക്കം മുതല്‍ ഉയര്‍ത്തിയ വാദം. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസ് […]

FEATURE
on May 4, 2024

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അധിക സർചാർജും ഉപയോക്താക്കൾ കൊടുക്കേണ്ടി വരും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും.ആകെ 19 പൈസ സർചാർജ്. മാർച്ചിലെ ഇന്ധന സർചാർജായാണ് തുക ഈടാക്കുന്ന്. ഇന്നലെ മുതൽ സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. നിയന്ത്രണത്തിൽ ജനത്തിന് എതിർപ്പ് ഉണ്ടെങ്കിലും ഉപഭോഗം കുറഞ്ഞെന്നാണ് സർക്കാർ വിലയിരുത്തൽ ഇന്നലെ 200 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറഞ്ഞെന്നാണ് കണക്ക്. പത്ത് മിനിറ്റോ, പതിനഞ്ച് മിനിറ്റോ […]

FEATURE
on May 4, 2024

മലപ്പുറം: കഴിഞ്ഞ വര്‍ഷം പോലീസ് കസ്റ്റഡിയിലിരിക്കെ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി മരിച്ച കേസിൽ   പ്രതികളായ നാലു പൊലീസുകാരെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി സീനിയര്‍ സിപിഒ: ജിനേഷ്, രണ്ടാം പ്രതി സിപിഒ: ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ: അഭിമന്യു, നാലാം പ്രതി സിപിഒ: വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെടും. ലഹരി മരുന്ന് കേസിലാണ് താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പിൽ […]

FEATURE
on May 4, 2024

ലണ്ടൻ: കുടിയേറ്റ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടണിൽ എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇതിനു കാരണം. കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടികള്‍ ഫലം കണ്ടു തുടങ്ങിയതായാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍. വിസാ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതിനു ശേഷം,വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും,ജോലിക്കാരുടെയും എണ്ണം താഴ്ന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ സ്‌കില്‍ഡ് ജോലിക്കാർ ,വിദ്യാര്‍ത്ഥികള്‍,അവരുടെ കുടുംബങ്ങള്‍, ഹെല്‍ത്ത് വര്‍ക്കേഴ്സ് എന്നിവര്‍ക്കായി ആകെ […]

FEATURE
on May 4, 2024

    കൊച്ചി: ” രണ്ട് വാഹനങ്ങൾ ഓടിക്കുന്നവർ തമ്മിൽ സാധാരണ സംഭവിക്കാറുള്ള ഈഗോ ക്ലാഷ് ഉരസലിനപ്പുറം എന്തെങ്കിലും പ്രാധാന്യം ഇതിലുണ്ടോ? ഡ്രൈവർ, മേയറോടോ ഭർത്താവായ എം എൽ എ യോടോ അതല്ലെങ്കിൽ ഇരുവരുമോടോ ആരോപിക്കുന്ന തരത്തിൽ എന്തെങ്കിലും വഷളത്തരം കാണിച്ചിട്ടുണ്ടെങ്കിൽ ഈ കോലത്തിൽ ഡ്രൈവർ യദു നടക്കില്ലായിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ”..മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു.   എന്തൊരു അത്ഭുതജീവിയാണ് യദു! ഇത്രയേറെപ്പേർ ഒരാളുടെ ലൈംഗിക ചേഷ്ട കണ്ട് രാത്രി എങ്ങിനെയാണ് […]

FEATURE
on May 4, 2024

കൊച്ചി : കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ … അത് പോലെ യദുവിനും കിട്ടി.. യദു- ആര്യ തർക്കത്തിൽ തന്റെ അനുഭവം പറഞ്ഞു സിനിമാ നടി റോഷ്‌ന ആൻ റോയ് ഫേസ്ബുക്കിലെഴുതുന്നു. “യദു നടുറോഡിൽ വണ്ടി നിർത്തി അത്രയും യാത്രക്കാർ ഉണ്ടായിരിക്കെ rockybhai കളിക്കാൻ ഇറങ്ങി വന്നു … അയാൾ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും , ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകൾ എന്നോട് അയാൾ പറഞ്ഞു […]