അയോധ്യ പ്രസംഗം: മോദി ചട്ടലംഘനം നടത്തിയില്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: അയോധ്യയിലെ ശ്രീ രാമക്ഷേത്രത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

സിഖ് വിശുദ്ധ ഗ്രന്ഥം ഗുരു ഗ്രന്ഥസാഹിബ് ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ വിശദീകരിച്ചതിലും ചട്ടലംഘനമില്ല.ഉത്തർ പ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‍ലിം വിരുദ്ധ പരാമര്‍ശത്തില്‍ കമ്മിഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് കമ്മീഷൻ നിലപാടെടുത്തത്. പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷൻ. രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലീങ്ങൾക്കെതിരായ പരാമർശം സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണനക്കെടുത്തില്ല.