പ്രിയങ്കയുടെ ഭർത്താവ് റോബര്‍ട്ട് വദ്ര കോൺഗ്രസ്സിന് തലവേദന

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിയിൽ അമേഠിയിൽ മൽസരിക്കാനുള്ള ശ്രമം തുടർന്ന് ഐ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്ര.

സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ അദ്ദേഹത്തിൻ്റെ പേരിൽ കൂററൻ ബോർഡുകളും പോസ്റററുകളും അമേഠിയില്‍ പ്രത്യക്ഷപ്പെട്ടത് കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കി.അമേത്തി കി ജന്‍താ കരേ പുകാര്‍, റോബര്‍ട്ട് വദ്ര അബ് കി ബാര്‍- എന്നുവച്ചാല് അമേഠിയിലെ ജനങ്ങള്‍ ഇക്കുറി വദ്ര വരണമെന്ന് ആഗ്രഹിക്കുന്നു- അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെയും ഫ്ലക്സുകളിലെയും വാചകം ഇതായിരുന്നു.

Robert Vadra wants Priyanka Gandhi to contest Lok Sabha election from Amethi Sultanpur seat Congress latest news – India TV

റോബര്‍ട്ട് വദ്രയുടെ  സംഘമാണ് പോസ്റ്ററുകളും ഫ്ലക്സുകളും വച്ചത്. കോണ്‍ഗ്രസ് നേതാക്കൾ ഇടപെട്ട് പിന്നീട് ഈ പോസ്റ്ററുകള്‍ നീക്കം ചെയ്തു. അമേഠിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസ് വൈകിപ്പിക്കും തോറും വദ്രയുടെ കളികള്‍ തുടരുകയാണ്. മത്സരിക്കാന്‍ പല കുറി പരസ്യമായി സന്നദ്ധത അറിയിച്ച വദ്ര, ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് മത്സരിക്കാമെങ്കില്‍, തനിക്ക് അയോഗ്യത എന്താണെന്നും ചോദിക്കുന്നു.വദ്ര ഇങ്ങനെ കളിക്കുന്നതിന് പിന്നില്‍ കുടുംബ പ്രശ്നമാണെന്ന് പോലും അഭ്യൂഹങ്ങളുണ്ട്.എന്നാല്‍ വദ്രയുടെ മോഹത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.

വദ്രയെ ഇറക്കിയാല്‍ കുടുംബാധിപത്യം, വദ്രക്കെതിരായ കേസുകള്‍ ഇതൊക്കെ തെരഞ്ഞെടുപ്പിൽ ബിജെപി ആയുധമാക്കുമെന്ന് ഉറപ്പാണ്. വദ്രയുടെ നീക്കത്തില്‍ സോണിയഗാന്ധിക്കും, രാഹുലിനുമൊക്കെ കടുത്ത അതൃപ്തിയുണ്ട്.മറ്റ് നേതാക്കള്‍ക്കും അതൃപ്തിയുണ്ടെങ്കിലും ഗാന്ധി കുടുംബത്തെ പേടിച്ച് ആരും മിണ്ടുന്നില്ല. ഭൂമി ഇടപാടുകളിലടക്കം കേസുകള്‍ നേരിടുന്ന വദ്ര, കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത് ബിജെപിയെ സന്തോഷിപ്പിക്കാനാണെന്നും പറയുന്നവരുമുണ്ട്.

Robert Vadra posters in Amethi spark nomination buzz, Smriti Irani reacts - India Today

കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം അമേഠിയിലെ സ്ഥാനാര്‍ത്ഥിയെ കോൺഗ്രസ് പ്രഖ്യാപിക്കും. അടുത്ത മാസം 20നാണ് തെരഞ്ഞെടുപ്പ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി നയം വ്യക്തമാക്കി കഴിഞ്ഞു അളിയന്‍ നോട്ടമിട്ടതിനാല്‍ രാഹുല്‍ വെട്ടിലായെന്നും, മറ്റാരും കൊണ്ടു പോകാതിരിക്കാന്‍ ബസിലെ സീറ്റില്‍ ചിലര്‍ തൂവാല ഇട്ടിട്ട് പോകുന്നത് പോലെയാണ് രാഹുല്‍ ഗാന്ധി അമേഠി സീറ്റിനെ കൈകാര്യം ചെയ്യുന്നതുമെന്നുമൊക്കെയാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയുടെ പരിഹാസം.