വ്യക്തി,വിവാഹം,കുടുംബം,സമൂഹം

    പി.രാജൻ വ്യക്തിയും വിവാഹവും കുടുംബവും സമൂഹവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പല വാർത്തകളും പത്രത്തിലുണ്ട്.കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായിരുന്ന കെ. വേണു ഒളിവിലായി രിക്കെ നടന്ന വിവാഹവും ഭാര്യ മണി യുടെ മരണവും സംബന്ധിച്ച ഓർമ്മക്കുറിപ്പുകൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ കുട്ടിയുണ്ടായാൽ ജോലി നിഷേധിക്കുന്ന വ്യവസ്ഥക്ക് നിയമപരമായ സാധുതയുണ്ടെന്ന് ഹൈക്കോടതി വിധിച്ചതും ഇക്കൂട്ടത്തിൽ ചേർത്ത് വായിക്കേണ്ടതാണ്. സ്വന്തം വിവാഹത്തെ ഒരു സാമൂഹ്യ – രാഷ്ട്റീയ പ്രശ്നമായാണ് കെ.വേണു കണ്ടത്. അതുകൊണ്ട് തന്നെ […]

വെറ്ററിനറിയിലെ മൃഗീയതയും പാർട്ടിക്കാരുടെ വായ്താരിയും

ക്ഷത്രിയൻ   മൃഗ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുന്നതാണ് വെറ്ററനറി കോളജ് എന്നൊക്കെയാണ് മലയാളികൾ മനസിലാക്കി വച്ചിട്ടുള്ളത്. വിഷയം ‘മൃഗീയം’ ആണെങ്കിലും പഠിക്കുന്നവർ മനുഷ്യർ തന്നെയാണെന്നും മനസിലാക്കിയവയിൽ ഉൾപ്പെടും. എന്നാൽ വയനാട്ടിലെയൊരു വെറ്ററിനറി കോളജിൽ പഠിക്കുന്നവരിൽ മനുഷ്യരല്ലാത്തവരും ഉണ്ടെന്നാണ് അവിടെ നിന്നുള്ള വാർത്തകൾ നൽകുന്ന സൂചന. ക്യാംപസിനകത്തെ സമർഥനായ ഒരു വിദ്യാർഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വാർത്തകളിലെ ഒരു വാചകം കൊലപാതകം ‘മൃഗീയം’ആയിരുന്നുവെന്നാണ്. വാർത്തയിലെ ‘മൃഗീയത’ കൊലയാളികളുമായി ചേർത്തുവച്ചാൽ ക്രൂരതയുടെ ആകെപ്പൊരുൾ ആയി. കൊല്ലപ്പെട്ട വിദ്യാർഥി എസ്.എഫ്.ഐക്കാരനാണെന്ന് കുട്ടിയുടെ […]

മലയാളത്തിന്റെ ഹാസ്യ ചക്രവർത്തി

സതീഷ് കുമാർ വിശാഖപട്ടണം രാമായണത്തിലെ രാമലക്ഷ്മണന്മാരെ പോലെയായിരുന്നു മലയാളസിനിമയിൽ പ്രേംനസീറും അടൂർഭാസിയും . രാമായണത്തിൽ നായകനായ രാമനോടൊപ്പം സഹായിയായി ലക്ഷ്മണൻ എന്നുമുണ്ടായിരുന്നുവല്ലോ.മലയാള സിനിമയിലും അങ്ങനെ തന്നെയായിരുന്നു. നായകൻ നസീർ ആണെങ്കിൽ ഉപനായകനായി ഭാസിയും ഉണ്ടായിരിക്കും. പ്രേക്ഷകർക്കും ഈ അപൂർവ ജോഡികളെ വളരെ ഇഷ്ടമായിരുന്നു.   ലോക റെക്കോർഡ് സൃഷ്ടിച്ച പ്രേംനസീർ, ഷീല ജോടിയേക്കാൾ ഏകദേശം ഇരട്ടി വരും നസീറും ഭാസിയും കൂടെ ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ . നായകനോടൊത്ത് കോമഡി സ്റ്റണ്ട് ചെയ്യാനും നായികയെ പ്രണയിക്കാനൊരു ഹംസമായും വില്ലൻ […]

ദേശ് കീ നേതാ ആലപ്പി പിടിക്കാൻ…

ക്ഷത്രിയൻ അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖ്യ കാര്യകർത്തിയുടെ മനസ്സിലിരിപ്പ് കേട്ട് കോൾമയിർ കൊണ്ടത് മോഡിജിയും അമിത്ഷ ജിയും. എടുക്കാത്ത ലോട്ടറിക്ക് ബംബർ അടിച്ചാൽ ആരും കിട്ടുണ്ണിയായി പോകും.  കഴിഞ്ഞ തവണ പ്രാണരക്ഷാർത്ഥം ഓടിയതൊന്നുമല്ല. രാജ്യം മുഴുവൻ ഓടണമല്ലോ. അപ്പോൾ ആലപ്പീൽ എത്താൻ പറ്റില്ലെങ്കില്ലോ ,നാട്ടുകാർ നിലവിളക്കും കത്തിച്ച് നമ്മെ നോക്കിയിരിക്കുകയല്ലേ.  This time,I am ready to context for ആലപ്പീ.സീറ്റ് തിരിച്ചു പിടിക്കാൻ. But, only thing […]

എന്തെല്ലാം കാഴ്ചകൾ,,,,, എല്ലാം നവം നവം തന്നെ

ക്ഷത്രിയൻ വിളിച്ചുണർത്തിയിട്ട് അത്താഴയില്ലെന്ന് പറയുന്ന അവസ്ഥയിലാണ് അത്യുത്തര കേരളത്തിലെ സാക്ഷാൽ വി.പി.പി. മുസ്തഫ സഖാവിന്റെ അവസ്ഥ.തിരുവനന്തപുരത്ത് തദ്ദേശ മന്ത്രിയുടെ ഓഫീസിലെ വല്യപുള്ളിയായിരുന്നു-പ്രൈവറ്റ് സെക്രട്ടറി.മന്ത്രിക്ക് വേണ്ടി വേണേൽ ഫയലിൽ തുല്യം ചാർത്താൻ അവകാശ അധികാരമുള്ള കസേരയായിരുന്നു ഇരുപ്പ്. അഞ്ചാറ് മാസം മുമ്പ് രാജിവെപ്പിച്ചു.ഒരു തള്ളും തള്ളി.കാസർക്കോട്ട് ഉണ്ണിത്താനെ മെരുക്കാൻ താപ്പാനയാകുമെന്ന്.തള്ള് കേട്ടപ്പഴേ തോന്നി ടിയാനെ അനന്തപുരിയിൽ നിന്ന് ഓടിക്കാൻ കാരണഭൂതൻ കണ്ട അടവാണെന്ന്. ഇപ്പോൾ കേൾക്കുന്നു ടിയാനെ ഗ്യാലറിയിൽ ഇരുത്തി ജില്ലാ സെക്രട്ടറി ബാലകൃഷ്ണനെ കളത്തിലിറക്കിയെന്ന്. മുസ്തഫ സഖാവിന് […]

റസൂലേ  നിൻ കനിവാലെ…

സതീഷ് കുമാർ വിശാഖപട്ടണം  ഭക്തിസാന്ദ്രമായ ഗാനങ്ങളാൽ സമ്പന്നമായിരുന്നു  നമ്മുടെ ചലച്ചിത്ര ഗാനശാഖ. ഹൈന്ദവ ഭക്തിഗാനങ്ങളും  ക്രിസ്തീയ ഭക്തിഗാനങ്ങളും ധാരാളമുണ്ടെങ്കിലും മുസ്ലിം ഭക്തിഗാനങ്ങൾ മലയാളത്തിൽ താരതമ്യേന വളരെ കുറവാണ്. ഒരുപക്ഷേ വിഗ്രഹാരാധനയുടെ അഭാവമായിരിക്കാം അതിനു കാരണമെന്ന് തോന്നുന്നു.   1981- ൽ പുറത്തുവന്ന “സഞ്ചാരി “എന്ന ചിത്രത്തിനുവേണ്ടി യൂസഫലി കേച്ചേരി എഴുതിയ  “റസൂലേ നിൻ കനിവാലേ   റസൂലേ നിൻ വരവാലേ പാരാകെ പാടുകയായ്  വന്നല്ലോ റബ്ബിൻ ദൂതൻ  റസൂലേ നിൻ കനിവാലേ റസൂലേ റസൂലേ റസൂലേ നിൻ വരവാലേ റസൂലേ […]

നമ്മെ നയിക്കാൻ നന്മയുടെ നിറകുടങ്ങൾ

ക്ഷത്രിയൻ പാർലിമെൻറ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഒരു പടി മുന്നേ നിശ്ചയിച്ച് സി.പി.എം പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.ബി.ജെ.പി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. എന്തു തീരുമാനിച്ചിട്ടും വലിയ കഥയൊന്നുമില്ല എന്ന് മോദിയ്ക്കും അമിത് ഷായ്ക്കും അറിയാം. പണം വരുമ്പോൾ ‘കുഴൽ പ്രശ്നം’ ഉണ്ടാക്കാതെ നോക്കണം എന്നേ അവർ നിഷ്കർഷിക്കുന്നുള്ളൂ. ബാക്കിയെല്ലാം വെറും പൊറാട്ട് നാടകം. കോൺഗ്രസ് സ്ഥാനാർത്ഥികൾ നിലവിലെ എം.പിമാർ തന്നെ ആണെന്നാണ് വെയ്പ്പ്.വയനാട്ടിലെ രാജകുമാരൻ്റെ കാര്യം ഇനിയും തീരുമാനമായില്ല. ഐ ഐ സി സിയിലെ മുഖ്യകാര്യസ്ഥൻ വേണുഗോപാലന് […]

സ്കൂളുകളിലെ മതാചാരങ്ങള്‍

പി.രാജന്‍ പ്രതീക്ഷിച്ച പോലെ എയ്ഡഡ് സ്കൂളുകളില്‍ മതപരമായ ആചാരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മത്സരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നെടുവന്നൂര്‍ എയ്ഡഡ് പ്രൈമറി സ്കൂളില്‍ ഗണപതി ഹോമം നടത്തിയതിനെതിരേ സി.പി.എം. പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ഗ്രാന്‍റ് വാങ്ങി പ്രവര്‍ത്തിക്കുന്ന സ്കൂളുകളെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമെന്നാണ് സി.പി.എംകാരുടെ ആരോപണം. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സ്വകാര്യ ഏജന്‍സിയാണ് ആര്‍.എസ്.എസ് എന്നതും മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ അവരുടെ സ്കൂളുകളോട് […]

രഹസ്യ ബോണ്ടുകള്‍ നമുക്ക് വേണ്ട

പി.രാജന്‍ 2018-ല്‍ ബി.ജെ.പി.സര്‍ക്കാര്‍ ആവിഷ്ക്കരിച്ച തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധി തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഒരു വലിയ ചുവട് വയ്പാണ്. ഈ പദ്ധതിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത സന്നദ്ധ സംഘടനകളും മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. തെരഞ്ഞെടുപ്പിലെ ധനപരമായ ഇടപാടുകളില്‍ ചില വിദേശ രാജ്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇടപെടുന്നുവെന്ന് അടുത്ത് കാലത്തായി ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ കേസ് അന്താരാഷ്ട്ര മാനങ്ങളും കൈവരിച്ചിരിക്കുന്നു. ചൈനക്കെതിരായ ആരോപണങ്ങള്‍ അതിനൊരു […]

സീൻ മാറ്റുന്ന സർവൈവൽ ത്രില്ലർ – മഞ്ഞുമ്മൽ ബോയ്സ്

 ഡോ ജോസ് ജോസഫ് 2006 ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൻ്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ജാൻ എ മൻ എന്ന ചിത്രത്തിനു ശേഷം ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ  മഞ്ഞുമ്മൽ ബോയ്സ്.അതിജീവനവും സൗഹൃദവുമാണ് ചിത്രത്തിൻ്റെ പ്രമേയം. ഭരതൻ്റെ സംവിധാനത്തിൽ 1990 ൽ പുറത്തിറങ്ങിയ  ജയറാം ചിത്രം മാളൂട്ടിയാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ക്ലാസിക് സർവൈവൽ ത്രില്ലർ.പിന്നീട് നീരാളി, ഹെലൻ, മലയൻ കുഞ്ഞ്, 2018 തുടങ്ങിയ അതിജീവനം പ്രമേയമാക്കിയ ഏതാനും ചിത്രങ്ങൾ കൂടി മലയാളത്തിൽ ഇറങ്ങി. […]