ദേശ് കീ നേതാ ആലപ്പി പിടിക്കാൻ…

ക്ഷത്രിയൻ
റക്കൽ ബീവിയെ കെട്ടാൻ അര സമ്മതം . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖ്യ കാര്യകർത്തിയുടെ മനസ്സിലിരിപ്പ് കേട്ട് കോൾമയിർ കൊണ്ടത് മോഡിജിയും അമിത്ഷ ജിയും. എടുക്കാത്ത ലോട്ടറിക്ക് ബംബർ അടിച്ചാൽ ആരും കിട്ടുണ്ണിയായി പോകും. 
കഴിഞ്ഞ തവണ പ്രാണരക്ഷാർത്ഥം ഓടിയതൊന്നുമല്ല. രാജ്യം മുഴുവൻ ഓടണമല്ലോ. അപ്പോൾ ആലപ്പീൽ എത്താൻ പറ്റില്ലെങ്കില്ലോ ,നാട്ടുകാർ നിലവിളക്കും കത്തിച്ച് നമ്മെ നോക്കിയിരിക്കുകയല്ലേ. 
This time,I am ready to context for ആലപ്പീ.സീറ്റ് തിരിച്ചു പിടിക്കാൻ. But, only thing is കമ്മ്യൂണൽ ബാലൻസ് വേണം. നിങ്ങൾ നിർബന്ധിച്ചാൽ എനിക്ക് ഒഴിഞ്ഞ് മാറാൻ ആവില്ല. കഴിഞ്ഞ തവണ ആരീഫിന്റെ ആരവം കേട്ട് ഓടിയതല്ല, 
രണ്ടു ദേശീയ നേതാക്കൾ കേരളത്തിൽ മൽസരിക്കുന്നത് ശരിയല്ലല്ലോ. കാഗ്രസിന് വേണ്ടി ഇത്രേങ്കിലും ത്യാഗം ചെയ്യേണ്ടേ 
ഇത്തവണ രാഹുൽ വയനാട് വിട്ട് കർണ്ണാടകയിലോ തെലുങ്കാനയിലോ നിൽക്കും. അപ്പോൾ, ദേശീയ നേതാവായ നോം തന്നെ ആലപ്പീൽ കൺടക്സ്റ്റ് ചെയ്യാം ! രണ്ടര കൊല്ലം കൂടി രാജ്യസഭയിൽ ഉണ്ടല്ലോ 
That is not a problem. ആലപ്പീ തിരിച്ചു പിടിക്കണ്ടേ.  നോം ഉള്ളപ്പോൾ മറ്റൊരു നായരും ആലപ്പീൽ വേണ്ട. രാജ്യസഭേൽ നിന്ന് രാജി വെച്ചാൽ ആ സീറ്റ് ബി.ജെ.പിക്ക് അല്ലേ കിട്ടൂ ? അതെ ഞാൻ ലോക് സഭയിൽ സേഫ് ആകുമല്ലോ. നമ്മുടെ സേഫ്ടി നമ്മൾ നോക്കണം. അവർക്കിപ്പോൾ അവിടെ 200 സീറ്റില്ല.
അതിന് നമുക്ക് ചെയ്യാവുന്ന സഹായം ഇത്രേള്ളു. ഒരു വെടിക്ക് രണ്ടു പക്ഷി ! അല്ല,  രണ്ട് സീറ്റ്. എനിക്കും ഒന്ന്,  ബി.ജെ.പി.ക്കുമൊന്ന്. ബി.ജെ.പി. സീറ്റ് കൂടുന്ന പണിക്ക് നിക്കണോ ? ആലപ്പീ പിടിക്കണ്ടേ അതിനാ ഈ തന്ത്രം.
പിന്നെ രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ ഗൈഡ് ചെയ്യാൻ ഒരാൾ വേണം. ഞാനുള്ളപ്പോ മറ്റൊരാളുടെ സേവനം വേണ്ടല്ലോ. പിന്നെ ‘ഗാന്ധിയെ’ സ്നേഹിക്കാൻ കിട്ടുന്ന ഒരവസരമല്ലേ അത് പരമാവധി ഉപയോഗപ്പെടുത്താം. രാജ്യസഭക്ക് എന്ത് ഗാന്ധി!