Featured
September 29, 2023

അഖിൽ സജീവൻ ഉന്നതരുടെ അടുപ്പക്കാരൻ

പത്തനംതിട്ട: ആരോഗ്യവകുപ്പിലും നോർക്കയിലും ദേവസ്വം ബോർഡിലും ഉൾപ്പടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ പത്തനംതിട്ട വള്ളിക്കോട് സ്വദേശി അഖിൽ സജീവൻ എന്ന അപ്പു ചെറിയ മീനല്ല. സി.ഐ.ടി.യുവിലെയും സി.പി.എമ്മിലെയും ജില്ലയിലെ ഉന്നതരുടെ  വിശ്വസ്തനുമായിരുന്നു.ഇക്കഴിഞ്ഞ ജൂണിൽ പത്തനംതിട്ട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ, “ഞാൻ കുടുങ്ങിയാൽ എല്ലാവരെയുംകുടുക്കും” എന്ന് അഖിൽ സജീവൻ മൊബൈലിൽ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിനു പിന്നാലെ ഇയാൾ നാടുവിട്ടു. ഇതോടെ കേസ് അന്വേഷണത്തിന്റെ കാറ്റ് പോയി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ […]

Featured
September 29, 2023

‌ഡോ. എം.എസ്.സ്വാമിനാഥൻ അന്തരിച്ചു

ചെന്നൈ:  ലോകപ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ ‌ഡോ. എം.എസ്.സ്വാമിനാഥൻ അന്തരിച്ചു . ഇന്നലെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 98 വയസായിരുന്നു. വാർദ്ധക്യസഹജമായ അവശതകളുമായി ചികിത്സയിലായിരുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് മങ്കൊമ്പിലാണ് തറവാട്ട് വീട്. തമിഴ്നാട്ടിലെ കുഭകോണത്ത് 1925 ഓഗസ്റ്റ് 7നാണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്. സ്വാമിനാഥൻ ജനിച്ചത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അച്ഛൻ എം. കെ. സാംബശിവൻ ഡോക്ടറായിരുന്നു. അമ്മ പാർവതി തങ്കമ്മാൾ. ഭക്ഷ്യക്ഷാമവും പട്ടിണി മരണങ്ങളും കൊണ്ട് വീർപ്പുമുട്ടിയ ഇന്ത്യയുടെ മണ്ണിൽ പൊന്നു വിളയിച്ചാണ് എം. […]

Featured
September 29, 2023

അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡി

കൊച്ചി: അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എംകെ കണ്ണൻ. അറസ്റ്റിനെ ഭയമില്ല, തനിക്കൊരു ബിനാമി അകൗണ്ടുമില്ലെന്നും എംകെ കണ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.അരവിന്ദാക്ഷൻ്റെ നിക്ഷേപത്തെക്കുറിച്ച് അറിയില്ല. ഇഡിയുടെ വി.ഐ.പി ലിസ്റ്റിൽ താനും സ്ഥാനം പിടിച്ചിരിക്കുന്നു. കരുവന്നൂരും താനും തമ്മിൽ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല. എ കെ 47 കൊണ്ടുവന്ന് ഇ ഡി ഭയപെടുത്താൻ ശ്രമിക്കുകയാണെന്നും കണ്ണൻ പറഞ്ഞു. മറ്റന്നാൾ ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് […]

Featured, Special Story
September 28, 2023

പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ!!

ചെങ്ങന്നൂർ : മന്ത്രി സജി ചെറിയാനെ പുകഴ്ത്തി വേദിയിൽവച്ച് വീട്ടമ്മ പാടിയ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രളയകാലത്ത് ഉൾപ്പെടെ എംഎൽഎ കൂടിയായ സജി ചെറിയാൻ നടത്തിയ ഇടപെടലുകളെ പുകഴ്ത്തിയാണ് കവിത. മന്ത്രിയെ വേദിയിലിരുത്തി  ചെങ്ങന്നൂർ ഉമയാറ്റുകര സ്വദേശിനി ഗീത രാമചന്ദ്രനാണ് കവിത ചൊല്ലിയത്. ഗീത തന്നെയാണ് പാട്ട് എഴുതിയതും. മന്ത്രിയെ ജനസേവകൻ, അഭിമാന താരം, ചെങ്ങന്നൂരിന്റെ അഭിലാഷം, കർമയോദ്ധാവ്, രണവീരൻ, ജന്മനാടിന്റെ രോമാഞ്ചം, കൺകണ്ട ദൈവം, കാവലാൾ, ജനമന്ത്രി, സന്തോഷതാരം തുടങ്ങിയ വാക്കുകളാൽ വിശേഷിപ്പിച്ചാണ് കവിത പുരോഗമിക്കുന്നത്.സാംസ്‌കാരിക […]

സി പി എം ഉന്നത നേതാക്കൾ ഇ ഡി യുടെ വലയിലേക്ക് ?

കൊച്ചി: സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന മുന്നൂറു കോടി രൂപയുടെ തട്ടിപ്പിൽ കൂടുതൽ സി പി എം നേതാക്കൾ അറസ്ററിലാവുമെന്ന് വ്യക്തമാവുന്നു. സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇഡി) തൃശ്സൂരിൽ നിന്ന് അറസ്ററ് ചെയ്തു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. സി പി എം സംസ്ഥാന കമ്മിററി അംഗം എ സി […]

Featured
September 27, 2023

ബാങ്ക് തട്ടിപ്പ്: സി പി എം നേതാവിന് അരക്കോടി സ്ഥിര നിക്ഷേപം

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷന്‍റെ റിമാൻഡ് റിപ്പോർട്ട്‌ പുറത്ത് വന്നു. അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം ബാങ്കിൽ നൽകിയതെന്നും റിപ്പോർട്ടില്‍ പറയുന്നു. സി പി എം ഭരിക്കുന്ന കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബെനാമി വായ്പയിൽ നിന്നാണ് ഈ പണം സതീഷ് നൽകിയത്. കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് […]

Featured, Special Story
September 27, 2023

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മിതിയിലെ വാസ്തുവിദ്യാ വൈദഗ്ധ്യം വ്യക്തമാക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. വിഷുവ ദിനത്തില്‍ ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളില്‍ സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന ദൃശ്യമാണ് മന്ത്രി പങ്കുവച്ചത്. “ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം” എന്നാണ് റിയാസ് ഇതിനെ വിശേഷിപ്പിച്ചത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇത്തരത്തില്‍ ക്ഷേത്ര ഗോപുര ജാലകങ്ങളിലൂടെ സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്. മന്ത്രി ചിത്രം പങ്കുവച്ചതോടെ ചര്‍ച്ചകളും സജീവമായി. ഇതിലെന്താ ഇത്ര വൈദഗ്ധ്യം, എല്ലാ നിര്‍മിതിയിലും […]

Featured, Special Story
September 27, 2023

സുഖവാസത്തിനല്ല ഞാന്‍ ഗോവയിലേക്ക് പോയത്; സൽ‍മ

കൊച്ചി: ”സുഖവാസത്തിനല്ല ഞാന്‍ ഗോവയിലേക്ക് പോയത്. എന്റെ മകന്‍ അവിടെയാണ് താമസിക്കുന്നത്. മകള്‍ ദോഹയിലാണ്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് കഴിയാന്‍ സാധിക്കാത്തതുകൊണ്ടാണ് മകനൊപ്പം ഗോവയിലേക്ക് പോയത്. ഞാനും മക്കളും എന്റെ ഭര്‍ത്താവിനെ നന്നായിട്ട് തന്നെയാണ് നോക്കിയത്. ഡോക്ടര്‍മാരും നഴ്‌സുമാരും ഫിസിയോ തെറാപ്പി അടക്കമുള്ള സൗകര്യവുമുള്ളതുകൊണ്ടാണ് ‘സിഗ്‌നേച്ചര്‍’ എന്ന സ്ഥാപനത്തിലാക്കിയത്. കെ.ജി.ജോര്‍ജിനെ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ച് കുടുംബം ഗോവയില്‍ സുഖവാസത്തിനു പോയി എന്ന ആരോപണത്തിനു മറുപടിയായി ഭാര്യ സല്‍മ ജോര്‍ജ്.  തങ്ങള്‍ നോക്കിയില്ലെന്ന് യൂട്യൂബ് ചാനലുകളിലും സമൂഹമാധ്യമങ്ങളില്‍ പലരും പ്രചരിപ്പിക്കുന്നുവെന്നും […]

ജനകീയമാണ് സര്‍ ഈ പാര്‍ട്ടി

മോഹന്‍ദാസ്.കെ ഒരു പാര്‍ട്ടി ജനകീയമായോ എന്നു നോക്കാന്‍ ശാസ്ത്രീയമായ ഒട്ടേറെ സംഭവഗതികള്‍ ഉണ്ടെങ്കിലും അതൊന്നും ഇല്ലാതെ അറിയാനുള്ള എളുപ്പമാര്‍ഗം ഏതെന്നറിയുമോ? വിശകലനം ചെയ്ത് കാര്യങ്ങള്‍ അറിയുന്നതിനെക്കാള്‍ പൊടുന്നനെ നമുക്ക് കാര്യങ്ങളെക്കുറിച്ച് ശരിയായ ഒരു അവബോധം കിട്ടാന്‍ ചെറിയ ചില സംഗതികള്‍ മതി.അതിനെക്കുറിച്ച് നമുക്കൊന്നു നോക്കാം. ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും അവരുടെ ഉല്‍ക്കര്‍ഷത്തിനായി പുരോഗമനാത്മകമായ കാര്യങ്ങള്‍ ഒരു മടിയും കൂടാതെ ചെയ്തുപോരുന്ന ഒരു പാര്‍ട്ടിയാണല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്.എളുപ്പത്തില്‍ മനസ്സിലാക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നും ഒന്നുകൂടി […]

അന്വേഷണം കൂടുതൽ സി പി എം നേതാക്കളിലേക്ക്

കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന മുന്നൂറു കോടി രൂപയുടെ തട്ടിപ്പു കേസിൽ കൂടുതൽ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നു. സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. മുന്‍ എംഎൽഎ കൂടിയായ കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലടക്കം ഇ‍ഡി റെയ്ഡ് നടത്തിയിരുന്നു. കേസിലെ പ്രധാന പ്രതി സതീഷ് കുമാർ, എം.കെ. കണ്ണൻ പ്രസിഡന്റായിട്ടുള്ള തൃശൂർ […]