December 12, 2024 6:30 pm

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മിതിയിലെ വാസ്തുവിദ്യാ വൈദഗ്ധ്യം വ്യക്തമാക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. വിഷുവ ദിനത്തില്‍ ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളില്‍ സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന ദൃശ്യമാണ് മന്ത്രി പങ്കുവച്ചത്. “ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം” എന്നാണ് റിയാസ് ഇതിനെ വിശേഷിപ്പിച്ചത്.

വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇത്തരത്തില്‍ ക്ഷേത്ര ഗോപുര ജാലകങ്ങളിലൂടെ സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്. മന്ത്രി ചിത്രം പങ്കുവച്ചതോടെ ചര്‍ച്ചകളും സജീവമായി.

ഇതിലെന്താ ഇത്ര വൈദഗ്ധ്യം, എല്ലാ നിര്‍മിതിയിലും ഇത്തരത്തില്‍ സൂര്യനെ കാണില്ലേയെന്ന ചോദ്യം മുതല്‍ “സുഗിച്ചിന്‌” “മിത്തല്ലല്ലോ അല്ലേ”  “ഭാരതം ലോകത്തിന് മുന്നിൽ കാണാൻ വച്ച അത്ഭുതം താജ്‌മഹലല്ലെന്ന് കാലം തെളിയിക്കും” “വിടരുത്. നമുക്ക് ഫ്ലക്സടിക്കണം ചെറിയമ്പ്രാ” എന്ന ട്രോള്‍ വരെ കമന്റുകളായി എത്തുന്നുണ്ട്.

വിഷുവ ദിനത്തെയും വാസ്തുവിദ്യയെയും കുറിച്ചുള്ള വിശദമായ വിവരങ്ങളും മന്ത്രിയുടെ കുറിപ്പിനു താഴെ കമന്റായി എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News