പ്രതികളുടെ സ്വത്ത് വിററ് നിക്ഷേപത്തുക നൽകാൻ ഇ ഡി

കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് കേസിൻ്റെ വിചാരണ കാലയളവിൽ തന്നെ പ്രതികളുടെ സ്വത്തുവിറ്റ് നിക്ഷേപത്തുക നൽകാൻ നീക്കം. പ്രതികളുടെ സ്വത്ത് വിററ് നഷ്ടം നികത്താൻ നിയമം അനുവദിക്കുന്നുണ്ടെനന്ന് ഇഡി കോടതിയെ അറിയിച്ചു.

ബാങ്ക് ക്രമക്കേടിൽ സിപിഎം ഉന്നത നേതാക്കൾ പ്രതിക്കൂട്ടിൽ ആയപ്പോള്‍ നിക്ഷേപകരെ ശാന്തരാക്കാൻ എല്ലാവർക്കും പണം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. .മാസം ഏഴ് കഴിഞ്ഞിട്ടും . ബഹുഭൂരിപക്ഷത്തിനും നിക്ഷേപത്തുക തിരികെ ലഭിച്ചില്ല. സംസ്ഥാന സഹകരണ ബാങ്കിന്റെ സഹായത്തോടെ പണം സ്വരൂപിക്കാൻ ആയിരുന്നു പദ്ധതി.

ഇതിനിടയിലാണ് ഇ ഡി പ്രതികളുടെ സ്വത്ത് വിറ്റ് പണം നൽകണം എന്ന് കോടതിയോട് ആവശ്യപ്പെടുന്നത്. ഒരു അന്വേഷണ ഏജൻസി ഇത്തരമൊരു സത്യവാങ്മൂലം കോടതിയിൽ നൽകുന്നത് അപൂർവ്വമാണ്. പി എം എ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കേസിൽ പ്രതികളായവരുടെ സ്വത്ത് വിറ്റ് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. കോടതി യഥാർത്ഥ നിക്ഷേപകരെ കണ്ടെത്തി ബോണ്ട് വാങ്ങി പണം നൽകാമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

നിക്ഷേപകർക്ക് നഷ്ടമായ പണം കുറ്റക്കാരിൽ നിന്നും ഈടാക്കി തിരികെ ലഭിക്കാൻ ഉടൻ നടപടി ഉണ്ടാകും എന്ന് തൃശ്ശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉറപ്പു നൽകിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇ ഡി കോടതിയിൽ ഇക്കാര്യം അറിയിച്ചത്. നിലവിൽ ഒരാളാണ് പ്രതികളുടെ സ്വത്ത് വിറ്റ് പണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.

എന്നാൽ പുതിയ സാഹചര്യത്തിൽ കൂടുതൽ പേർ കോടതിയിലെത്തും. കോടതിയും ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്താൽ നിക്ഷേപകർക്ക് ഉടൻ പണം ലഭിക്കും. നിലവിൽ 108 കോടി രൂപയുടെ സ്വത്തുക്കൾ ഇടി കണ്ടുകെട്ടിയിട്ടുണ്ട്. ബാങ്കിന്റെ യഥാർത്ഥ നഷ്ടം 300 ഓളം കൂടിയാണ്. എന്നാൽ എത്രപേർക്ക് പ്രതികളുടെ സ്വത്തുക്കൾ വിറ്റ് പണം നൽകാൻ കഴിയും എന്നതും വ്യക്തമല്ല.