പി. രാജൻ
കേരളത്തിലെ ബ്രാഹ്മണർ ഒഴികെ എല്ലാ ജാതിക്കാരിലും രാജാക്കന്മാരുണ്ടായിരുന്നു എന്ന്
ചരിത്രം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇന്നു അധ:കൃതരും പട്ടിക ജാതിക്കാരും പട്ടിക വർഗ്ഗക്കാരുമായി കണക്കാക്കപ്പെടുന്നവർ പലരും ഭൂവുടമകളും രാജാക്കന്മാരും ആയിരുന്നൂവെന്നാണത്രെ ചരിത്രം.
‘ഇന്ന് വിദ്യാഭ്യാസ പരമായും സാമൂഹ്യമായും പിന്നാക്കക്കരായി കണക്കാക്കപ്പെടുന്ന ഈഴവ/ തിയ്യ കുടുംബങ്ങളിൽ പലരും ജ്യോതിഷത്തിലും വൈദ്യത്തിലും പ്രമുഖരായിരുന്നു. വൈദ്യന്മാരിൽ നായരായ കാളകണ്ഠ മനോനെപ്പറ്റി മാത്രമേ കേട്ടിട്ടുള്ളൂ. കുടുംബ വൈദ്യന്മാർ നായന്മാരിൽ ഉണ്ടായിരുന്നില്ല.
എൻ്റെ കുട്ടിക്കാലത്ത് പഴയ കൊച്ചി രാജ്യത്ത് രവിപുരത്ത് താമസിച്ചിരുന്ന കൃഷ്ണൻ വൈദ്യർ കൊട്ടാരം വൈദ്യൻ ആയിരുന്നു. അദ്ദേഹത്തിന്റെ മക്കൾ ആയ ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ എന്നിവർ പ്രസിദ്ധരായ അലോപ്പതി ഡോക്ടർമാരാണ്.
തിരുവിതാംകൂറിലെ ഈഴവ കുടുംബങ്ങളിലും മലബാറിലെ തിയ്യ കുടുംബങ്ങളിലും കളരിക്കധിപന്മാരായ ആശാൻമാരും ഗുരുക്കളും ഉണ്ടായിരുന്നു. ഞങ്ങളുടെ സുഹൃത് സദസ്സിൽ ആര്യന്മാർ വന്ന് ഭൂരിഭാഗം വരുന്ന ജനങ്ങളെ അടിമകളും ഐത്തക്കാരുമാക്കിയതിനെപ്പറ്റി അമർഷത്തോടെ ഒരു ചരിത്ര പണ്ഡിതൻ പറയുമ്പോൾ ഒരു ചോദ്യമുണ്ടായി.
നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ ഈഴവരിലും പട്ടികജാതി വർഗ്ഗക്കാരിലും രാജാക്കമാരും പ പണ്ഡിതന്മാരും ഉണ്ടായിരുന്നുവെന്നല്ലേ നീ പറയുന്ന ചരിത്രം? പിന്നെ എന്തിനാണ് ചരിത്രപരമായ കാരണത്താൽ വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും സംവരണം? അതെന്താ നീയങ്ങനെ ചോദിച്ചതെന്നായി ചരിത്ര പണ്ഡിതൻ
‘” ബുദ്ധിയുള്ളത് കൊണ്ട്” എന്നായിരുന്നു സവർണ്ണ ശൂദ്രൻ്റെ ഉത്തരം.
———————————————————————————————————–
(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,
മാതൃഭൂമിയുടെ അസി. എഡിറ്ററായിരു
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 136