സമീർ വാങ്കഡെ കള്ളപ്പണക്കേസിൽ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യനെ ലഹരിക്കേസിൽ കുടുക്കാൻ ശ്രമിച്ച നർകോടിക് കൺ ട്രൊൾ ബ്യൂറൊ (എൻസിബി )മുംബൈ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ കള്ളപ്പണക്കേസിൽ എൻഫോഴ്ശ്മെൻ്റ് ഡയറക്ടറേററ് (ഇ.ഡി ) എഫ്ഐആർ റജിസ്റ്റർ ചെയ്തു.

അദ്ദേഹത്തിനു വരുമാനത്തിൽ കവിഞ്ഞ ആസ്തിയും സ്വത്തവകകളുമുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസിൽ കുടുക്കാതിരിക്കാനായിരുന്നു 25 കോടി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ സിബി െഎ അന്വേഷണം തുടരവേയാണ് ഇ ഡി കേസെടുത്തത്.

പിന്നാലെ മൂന്ന് എൻസിബി ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നേരത്തെ സിബി ഐ
കേസ് റദ്ദാക്കണമെന്നും നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണവും ആവശ്യപ്പെട്ട് വാങ്കഡെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, കൈക്കൂലിയുമായി ബന്ധപ്പെട്ട അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് സിബിെഎ വാങ്കഡെയ്ക്കും കേസിലെ മറ്റ് പ്രതികൾക്കുമെതിരെ കേസെടുത്തിട്ടുളളത്