നയാപൈസ ഇല്ലാ, കയ്യിൽ നയാപൈസ ഇല്ലാ……
ക്ഷത്രിയൻ കയ്യിൽ നാല് കാശ് ഇല്ലാ എന്ന് വിളിച്ചു പറയൽ ദാദിദ്ര്യത്തെക്കുറിച്ചുള്ള വിളംബരമാണ്. ഖജനാവിൽ കാശില്ലെന്ന് സംസ്ഥാന ധനമന്ത്രി പറഞ്ഞാലും തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കൈയിൽ കാശില്ലാത്തത് കൊണ്ടാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞാലും ഇരുവരും വിളിച്ചുപറയുന്നത് ദാരിദ്ര്യത്തെക്കുറിച്ചാണെന്ന് തന്നെയാണ് മലയാളം. ഖജനാവിലെ കാശിനെക്കുറിച്ച് സംസ്ഥാന ധനമന്ത്രി വിളിച്ചുപറഞ്ഞത് അറയ്ച്ചറച്ചാണെന്ന വസ്തുതയുണ്ട്. ഖജനാവിൽ കാശില്ലെന്ന് പറഞ്ഞാൽ അത് ഭരണപരാജയമാണെന്ന് വിലയിരുത്തിയേക്കുമെന്ന ഭയത്താലായിരുന്നു സംഗതി ഘട്ടംഘട്ടമായി സൂചിപ്പിച്ചത്. അപ്പോഴേക്കും ജനങ്ങൾക്ക് കാര്യം മനസിലായി എന്ന കാര്യം വേറെ. ഒന്നാം തീയതി പിറക്കും […]