സിനിമ അറിയപ്പെടുക ഭ്രമയുഗത്തിനും,ആടുജീവിതത്തിനും മുമ്പ്….ശേഷം

In Featured, Special Story
April 05, 2024
കൊച്ചി: റെക്കാഡുകൾ ഭേദിച്ച് മുന്നേറുകയാണ് അടുത്തിടെ പുറത്തിറങ്ങിയ ബ്ളെസി-പൃഥ്വിരാജ് ചിത്രം “ആടുജീവിതം”.ചിത്രത്തെ അഭിനന്ദിച്ച്  പലരും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രകീർത്തിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിനന്ദനം.
ലോക ചരിത്രം നമ്മൾ കണക്കാക്കുന്നത് കൃസ്തുവിന് മുമ്പ് കൃസ്തുവിന് ശേഷം എന്നിങ്ങനെയാണ് അതുപോലെ മലയാള സിനിമ ഇനി അറിയപ്പെടുക ഭ്രമയുഗത്തിനും,ആടുജീവിതത്തിനും മുമ്പ് ശേഷം എന്നായിരിക്കും…സന്ദീപാനന്ദ ഗിരി..
=======================================
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-
=================================================
ബ്ലെസിയും പൃഥ്വിരാജും ചേര്ന്ന് വെള്ളിത്തിരയിലൊരുക്കിയ ‘ആടുജീവിതം’ സിനിമ ഇന്നലെ കണ്ടു.
മരുഭൂമിയിലെ ഒട്ടകങ്ങളോടും ആടുകളോടുമൊപ്പമുള്ള അസഹനീയവും അവിശ്വസനീയവുമായ ജീവിത കഥ *ആടുജീവിതം*എന്ന നോവൽ വായിക്കാത്ത മലയാളികൾ ചുരുക്കമായതിനാൽ കഥയുടെ തുടക്കവും ഒടുക്കവും രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും കഥയുടെ തുടക്കവും ഒടുക്കവും എല്ലവർക്കും അറിയുന്നതുപോലെ ബെന്യാമിനെന്നെ അനുഗ്രഹീത എഴുത്തുകാരനിലൂടെ നജീബെന്ന ചെറുപ്പക്കാരന്റെ കഥയുടെ തുടക്കവും ഒടുക്കവും ഏവർക്കും സുപരിചിതം.
ബെന്യാമിന്റെ ആടുജീവിതവും പൌലോകൊയ്ലോയുടെ ആൽക്കമിസ്റ്റും ഒറ്റ ഇരുപ്പിൽ വായിച്ച് വിസ്മയിച്ച പുസ്തകങ്ങളാണ്!
ലോക ചരിത്രം നമ്മൾ കണക്കാക്കുന്നത് കൃസ്തുവിന് മുമ്പ് കൃസ്തുവിന് ശേഷം എന്നിങ്ങനെയാണ് അതുപോലെ മലയാള സിനിമ ഇനി അറിയപ്പെടുക ഭ്രമയുഗത്തിനും,ആടുജീവിതത്തിനും മുമ്പ് ശേഷം എന്നായിരിക്കും.
സിനിമ ആരുടേതാണ് ? ബ്ലെസിയുടേതോ അതോ പൃഥ്വിരാജിന്റേതോ?
രണ്ടു കുട്ടികളുള്ള അമ്മയോട് ഏത് കുട്ടിയാണ് നിങ്ങളുടെ പ്രിയപ്പെട്ട കുട്ടി എന്നു ചോദിക്കുന്നപോലെയായിരിക്കും ഈ ചോദ്യം.
ബഷീറിന്റെ മതിലുകൾ അടൂർ ഗോപാലകൃഷ്ണൻ മനോഹരമാക്കിയതുപോലെ ബന്യാമിന്റെ ആടുജീവിതം ബ്ലെസിയും മനോഹരമാക്കി.
പൃഥ്വിരാജിനെ ഈ സിനിമയിൽ രണ്ടുമൂന്നു മിനിറ്റുകൾ മാത്രമേ കാണുകയുള്ളൂ,ബാക്കി അത്രയും നജീബ് മാത്രം.
ഒപ്പം അഭിനയിച്ചവർക്കും അണിയറയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
തിയേറ്ററില്ത്തന്നെ കണ്ടിരിക്കേണ്ട അതി മനോഹരചിത്രമാണ് ആടുജീവിതം..
===================================
അനുകൂലിച്ചും പ്രതികൂലിച്ചും അനവധി പ്രതികരണങ്ങളാണ് പോസ്റ്റിനു ലഭിച്ചത്..
ചില പ്രതികരണങ്ങൾ ചുവടെ ..
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് സഖാവെ? പണ്ട് പൃഥിരാജ് തന്നെ നിർമിച്ച ഉറുമി എന്ന സിനിമയുടെ പ്രമോഷനിൽ അദ്ദേഹം പറയുന്നുണ്ടല്ലോ ഇനി മലയാളം സിനിമ ഉറുമിക്ക് മുൻപും ശേഷവും എന്ന് അറിയപ്പെടും എന്ന് അപ്പൊ രണ്ടു മൂന്നു സിനിമക്ക് ശേഷം ശേഷം ശേഷം എന്ന് അറിയപ്പെടും എന്ന് പറഞ്ഞാൽ ശരിയാകുമോ”
“സിനിമയെ ഒരു പടം പോലെ കണ്ടിരിക്കാം എന്നാൽ അതിൻ്റെയും അവസാനം കുടമിട്ട് ഉടച്ചതുപോലെയാക്കിക്കളഞ്ഞു.
ഓടിത്തുടങ്ങിയ തീവണ്ടിയിൽ ചാടിക്കേറാനുള്ള തത്രപ്പാടു പോലെ….”