Featured, Special Story
April 23, 2024

മുരളീധരൻ ഈസ് വെയ്റ്റിങ്, സുധാകരൻ ഈസ് വെയ്റ്റിങ്

കൊച്ചി :  ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ പേയാട് എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയുടെ പ്രചാരണ യോഗത്തി‍ൽ പ്രസംഗത്തിനിടെ സുഭാഷിണി അലി മലയാളത്തിൽ നടത്തിയ പരാമർശം സദസ്സിനെ ചിരിപ്പിച്ചു .‘പത്മജ പോയി, അനിൽ ആന്റണി പോയി…’ ‘മുരളീധരൻ ഈസ് വെയ്റ്റിങ്, സുധാകരൻ ഈസ് വെയ്റ്റിങ്… ഓൺ യുവർ മാർക്ക്…’ എന്നു കൂടി സുഭാഷിണികൂട്ടിച്ചേർത്തു . പത്മജ കോൺഗ്രസ് വിട്ടതിനെക്കുറിച്ച് ഒരു മാസം മുൻപു കൊല്ലത്തു വൃന്ദ കാരാട്ട്  നടത്തിയ പ്രസംഗം ‘പത്മജ പോയി’ എന്നു ലളിതമായി പരിഭാഷപ്പെടുത്തിയ സിപിഎം കൊല്ലം ഏരിയ […]

Featured, Special Story
April 23, 2024

ശശി തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് നടൻ പ്രകാശ് രാജ്

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയത്തിൽ വിശ്വാസമില്ലാത്ത തനിക്ക് കേരളത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. ‘നരേന്ദ്രമോദി രാജാവാണ്. എതിർശബ്ദങ്ങൾ ഇഷ്ടമില്ലാത്ത രാജാവിനോട് ചോദ്യങ്ങൾ ചോദിച്ച ശശി തരൂരിനെ കോൺഗ്രസുകാരനല്ലെങ്കിലും പിന്തുണയ്ക്കുന്നു. ഏറ്റവും നല്ല ക്ഷേത്രങ്ങളും പള്ളികളും ചർച്ചുകളും കേരളത്തിലാണ്. പക്ഷേ കേരള രാഷ്ട്രീയത്തിൽ ദൈവങ്ങൾ ഇടപെടാറില്ല. അതുകൊണ്ടാണ് എനിക്ക് ദൈവത്തിന്റെ സ്വന്തം നാട് കൂടുതൽ ഇഷ്ടം. ബംഗളൂരുവിൽ […]

അരവിന്ദ് കേജ്രിവാളിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കും

ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിൻ്റെ ഷുഗർ അളവ് നിയന്ത്രിക്കാനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിക്കാനും ഇൻസുലിൻ ആവശ്യമുണ്ടോ എന്ന് നിർണ്ണയിക്കാൻ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനോട് (എയിംസ്) കോടതി നിർദ്ദേശിച്ചു. വീഡിയോ കോളിലൂടെ കുടുംബ ഡോക്ടറുമായി ദിവസവും കൂടിയാലോചന നടത്തണമെന്ന ജയിലിൽ കഴിയുന്ന കേജ്രിവാളിൻ്റെ ഹർജി ഡൽഹി കോടതി തിങ്കളാഴ്ച തള്ളി. കേജ്രിവാളിന് ആവശ്യമായ വൈദ്യചികിത്സ നൽകണമെന്ന് നിർദേശിച്ച് സിബിഐ, ഇഡി കേസുകൾക്കുള്ള പ്രത്യേക ജഡ്ജി കാവേരി […]

Featured, Special Story
April 22, 2024

കോൺഗ്രസ്സിനെ “പോൺ” ഗ്രസ്സ് എന്ന് ദേശാഭിമാനി

കൊച്ചി: കോൺഗ്രസ്സിനെ “പോൺ” കോൺഗ്രസ്സ് എന്ന് ദേശാഭിമാനി …തലക്കെട്ട് കൊടുത്ത് അധിക്ഷേപിച്ചിരിക്കുന്നതിന്റെ ഉത്തരവാദിത്വം സിപിഎം സംസ്ഥാനസെക്രട്ടറിക്കാണോ ദേശാഭിമാനി പത്രാധിപർക്കാണോ?  മുതിർന്ന പത്രപ്രവർത്തകനായ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു. ” കോൺഗ്രസ്സ് വായ് തുറക്കാതിരിക്കുന്നതാണ് ഞെട്ടിക്കുന്നത്! ഇവിടെ ആർജ്ജവമുള്ള ഒരു കോൺഗ്രസ്സ് ഉണ്ടായിരുന്നെങ്കിൽ തെരെഞ്ഞെടുപ്പല്ല അതുക്കും മേലെയുള്ള സംഭവത്തിന് രാജ്യം സാക്ഷ്യം വഹിച്ചാലും കേരളം കത്തുമായിരുന്നുന്നു ” ശക്തിധരൻ തുടരുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ===================================================== കോൺഗ്രസ്സ് എന്നാൽ സിപിഎമ്മിന് ‘”പോർണോയോ?” ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഇന്ത്യൻ […]

Featured, Special Story
April 22, 2024

രാമൻ മറ്റെവിടെയാണ് സാർ ഉയരേണ്ടത്?

കൊച്ചി:രാമൻ മറ്റെവിടെയാണ് സാർ ഉയരേണ്ടത്? വടക്കും നാഥൻ്റെ മുറ്റത്തു തന്നെയാണ് രാമൻ ഉയർന്നു നിൽക്കേണ്ടത്. നിലവിലെ അവസ്ഥയിൽ സെൻ്റ് ഫെറോന പള്ളിയിലോ ചേരമാൻ മസ്ജിദിലോ ആണ് അതുയരേണ്ടത് എന്നാണ് താങ്കളുടെ മതേതര ബോധം ചിന്തിക്കുന്നതെങ്കിൽ, ഞാൻ വിമർശിക്കുന്നില്ല… എഴുത്തുകാരനും അദ്ധ്യാപകനുമായ അര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു. “രാമൻ്റെ സ്വന്തവും രാമൻ സ്വന്തവും അല്ലാതെയൊന്നും ഇന്നിവിടെയില്ല. അങ്ങനെയുണ്ടായിരുന്നവർക്കും തോന്നുന്നവർക്കുമാണ് 1947 ൽ വീതം കൊടുത്ത് പറഞ്ഞയച്ചത്.പരമോന്നതവും ഉദാരവുമായ നീതിപീഠം പള്ളിയുടെ വിലാസം കിലോമീറ്ററുകൾ അകലേയ്ക്ക് മാറ്റിയിട്ടും നിങ്ങൾ ഇപ്പോഴും അയോദ്ധ്യയിലേക്കാണ് ബാബർക്ക് […]

Featured, Special Story
April 22, 2024

മില്‍മയുടെ പരസ്യം ‘ജോയ് കൂളേഷ്’

കൊച്ചി: പ്രദര്‍ശനം തുടരുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം  ജയ് ഗണേഷിന്‍റെ  ടൈറ്റിലിന് സമാനമായി പരസ്യം ഇറക്കി മില്‍മ.  ഈ വേനല്‍ച്ചൂടില്‍ ഉള്ള് തണുപ്പിക്കാനുള്ള സൂപ്പര്‍ പവറോടെ മില്‍മ ജോയ് എന്ന ക്യാപ്ഷനോടെയാണ് മില്‍മയുടെ പരസ്യം. ‘ജോയ് കൂളേഷ്’  എന്നാണ് പരസ്യത്തിലെ പ്രധാന വാചകം.  നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ജയ് ഗണേഷ് തീയേറ്ററിന് പോകും അത് പോലെ ഇതും മാർക്കറ്റ് ന്നു പോകുമോ, വില ഇത്തിരി കുടുതലാണെന്നും, അടുത്ത പരസ്യം  ‘മില്‍മ്മലൂ’ […]

പിണറായി വിജയനോടും കുടുംബത്തോടും മൃദു സമീപനമില്ല: മോദി

ന്യൂഡൽഹി : കേരളാ മുഖ്യമന്ത്രി പിണറായി വിജയനോടും കുടുംബത്തോടും കേന്ദ്ര സര്‍ക്കാര്‍ മൃദുസമീപനം കാണിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. എഷ്യാനെററ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിലും മോദി നയം വ്യക്തമാക്കി. കരുവന്നൂര്‍ അടക്കമുള്ള സഹകരണ ബാങ്ക് തട്ടിപ്പ് കേസുകളില്‍ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും പണം നഷ്ടമായവര്‍ക്ക് തുക തിരികെ ലഭിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആയുഷ്മാന്‍ […]