കോൺഗ്രസ്സിനെ “പോൺ” ഗ്രസ്സ് എന്ന് ദേശാഭിമാനി

In Featured, Special Story
April 22, 2024
കൊച്ചി: കോൺഗ്രസ്സിനെ “പോൺ” കോൺഗ്രസ്സ് എന്ന് ദേശാഭിമാനി …തലക്കെട്ട് കൊടുത്ത് അധിക്ഷേപിച്ചിരിക്കുന്നതിന്റെ ഉത്തരവാദിത്വം സിപിഎം സംസ്ഥാനസെക്രട്ടറിക്കാണോ ദേശാഭിമാനി പത്രാധിപർക്കാണോ?  മുതിർന്ന പത്രപ്രവർത്തകനായ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു.
” കോൺഗ്രസ്സ് വായ് തുറക്കാതിരിക്കുന്നതാണ് ഞെട്ടിക്കുന്നത്! ഇവിടെ ആർജ്ജവമുള്ള ഒരു കോൺഗ്രസ്സ് ഉണ്ടായിരുന്നെങ്കിൽ തെരെഞ്ഞെടുപ്പല്ല അതുക്കും മേലെയുള്ള സംഭവത്തിന് രാജ്യം സാക്ഷ്യം വഹിച്ചാലും കേരളം കത്തുമായിരുന്നുന്നു ” ശക്തിധരൻ തുടരുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ
=====================================================
കോൺഗ്രസ്സ് എന്നാൽ സിപിഎമ്മിന്
‘”പോർണോയോ?”
ന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണെന്ന് എഴുതിയിട്ടുള്ളത്, അതിൽ നേതൃപരമായ പങ്കു വഹിച്ച സഖാവ് ഇ എം എസ് ആണ്.ആ കോൺഗ്രസാണ് ഫാസിസ്റ്റ്
സംഘടനയായ സംഘപരിവാർ ശക്തികൾ വീണ്ടും ഇന്ത്യ പിടിച്ചെടുക്കുന്നതിനെതിരെ നടക്കുന്ന പൊരാ ട്ടത്തിനു നേതൃത്വം നൽകുന്നത് .അതിൽ കോൺഗ്രസ്സിലെ വലിയൊരുവിഭാഗവുമായി തോളോട് തോൾ ചേർന്ന് നിൽക്കുകയുമാണ്.
ആ കോൺഗ്രസ്സിനെ “പോൺ” കോൺഗ്രസ്സ് എന്ന് ദേശാഭിമാനി .തലക്കെട്ട് കൊടുത്ത് അധിക്ഷേപിച്ചിരിക്കുന്നതിന്റെ ഉത്തരവാദിത്വം സിപിഎം സംസ്ഥാനസെക്രട്ടറിക്കാണോ ദേശാഭിമാനി പത്രാധിപർക്കാണോ? സഹജീവിയോടുള്ള ശത്രുത ആയി മാത്രം ഇതിനെ ലഘുവായി കാണാനാകില്ല.
നിന്ദ്യം എന്ന് വിശേഷിപ്പിച്ചാലും പോരാ. ഗോവിന്ദാചാമിയുടെ ജനുസ്സിൽ പെട്ട ഏതോ ഒരു നൃശംസൻ ആ പത്രത്തിൽ ഉണ്ട്. അവൻ പോര്ണോഗ്രാഫിയുടെ ഉത്തുംഗശ്രുംഗത്തിലാണ്. രാപ്പനിയുടെ ബന്ധത്തിന്റെ രുചിയും മണവും അറിഞ്ഞു ഏണിപ്പടികൾ കയറിയവർക്ക് എന്തുമാകാമല്ലോ?
കോൺഗ്രസ്സ് വായ് തുറക്കാതിരിക്കുന്നതാണ് ഞെട്ടിക്കുന്നത്! ഇവിടെ ആർജ്ജവമുള്ള ഒരു കോൺഗ്രസ്സ് ഉണ്ടായിരുന്നെങ്കിൽ തെരെഞ്ഞെടുപ്പല്ല അതുക്കും മേലെയുള്ള സംഭവത്തിന് രാജ്യം സാക്ഷ്യം വഹിച്ചാലും കേരളം കത്തുമായിരുന്നുന്നു . അതല്ലെങ്കിൽ സിപിഎം സംസ്ഥാനസെക്രട്ടറിയെ നടുറോഡിൽ നിർത്തി മാപ്പുപറയിക്കാൻ പത്തു ചുണക്കുട്ടികൾ ഇവിടെ ഉണ്ടാകണമായിരുന്നു. ശൈലജ ടീച്ചറുടെ ഭർത്താവ് സ്വന്തം പാർട്ടിയിലെ ഒരു വനിതാ പഞ്ചായത്തു അംഗത്തെ കരണക്കുറ്റിക്ക് അടിച്ച വാർത്ത മനോരമ എട്ടുകോളത്തിൽ അച്ചടിച്ചത് ഓർമ്മയില്ലേ?.
ഞാൻ കോൺഗ്രസുകാരനോ അതിന്റെ അനുഭാവിയോ അല്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ‘പോർണോ’ കോൺഗ്രസ്സ് എന്ന് ഇ എം എസ് സ്ഥാപിച്ച പത്രം അച്ചടിച്ചാൽ എനിക്കത് കയ്യുംകെട്ടി കണ്ടിരിക്കാനാവില്ല.