മില്‍മയുടെ പരസ്യം ‘ജോയ് കൂളേഷ്’

In Featured, Special Story
April 22, 2024

കൊച്ചി: പ്രദര്‍ശനം തുടരുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം  ജയ് ഗണേഷിന്‍റെ  ടൈറ്റിലിന് സമാനമായി പരസ്യം ഇറക്കി മില്‍മ.  ഈ വേനല്‍ച്ചൂടില്‍ ഉള്ള് തണുപ്പിക്കാനുള്ള സൂപ്പര്‍ പവറോടെ മില്‍മ ജോയ് എന്ന ക്യാപ്ഷനോടെയാണ് മില്‍മയുടെ പരസ്യം. ‘ജോയ് കൂളേഷ്’  എന്നാണ് പരസ്യത്തിലെ പ്രധാന വാചകം.  നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ജയ് ഗണേഷ് തീയേറ്ററിന് പോകും അത് പോലെ ഇതും മാർക്കറ്റ് ന്നു പോകുമോ, വില ഇത്തിരി കുടുതലാണെന്നും, അടുത്ത പരസ്യം  ‘മില്‍മ്മലൂ’ ആയിരിക്കുമെന്നും, അതോ  പടം പോലെ ഇതും തട്ടിക്കൂട്ട് സാധനമാണോ ,തുടങ്ങി നരവധി കമന്‍റുകളാണ് പരസ്യത്തിന് ലഭിക്കുന്നത്. 

രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘ജയ് ഗണേഷ്’ ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമിക്കുന്നത്. ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക.