ആണധികാരത്തിന്റെയും കാപട്യത്തിന്റെയും ആട്ടം

ഡോ.ജോസ് ജോസഫ് തീയേറ്റര്‍ റിലീസിനു മുമ്പെ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ആട്ടം.ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചല്‍സില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ആട്ടം 2023 ഐ എഫ് എഫ് കെയില്‍ മികച്ച മലയാള സിനിമയ്ക്കുള്ള നാറ്റ്പാക്ക് അവാര്‍ഡും നേടിയിരുന്നു.   തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ആനന്ദ് ഏകര്‍ഷിയുടെ അരങ്ങേറ്റ ചിത്രമാണ് ആട്ടം. രചനയും സംവിധാനവും ആനന്ദ് ഏകര്‍ഷി തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. തീയേറ്റര്‍ പശ്ചാത്തലത്തിലുള്ള ആട്ടത്തിലെ 13 പ്രമുഖ അഭിനേതാക്കളില്‍ വിനയ് ഫോര്‍ട്ട് […]

ക്വീന്‍ എലിസബത്തായി മീര ജാസ്മിന്‍ന്റെ തിരിച്ചു വരവ്

ഡോ ജോസ് ജോസഫ് കമല്‍ സംവിധാനം ചെയ്ത മിന്നാമിന്നിക്കൂട്ടം പുറത്തിറങ്ങി 15 വര്‍ഷത്തിനു ശേഷം ഹിറ്റ് ജോഡികളായ മീരാ ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ക്വീന്‍ എലിസബത്ത്.ഈ ജോഡികളുടെ അച്ചുവിന്റെ അമ്മ, ഒരേ കടല്‍ എന്നീ ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകളില്‍ മീരാ ജാസ്മിന്‍ നായികയായി തിരിച്ചെത്തിയിരുന്നുവെങ്കിലും ചിത്രം ക്ലിക്കായില്ല. നായികാ പ്രാധാന്യമുള്ള ചിത്രമാണ് ക്വീന്‍ എലിസബത്ത്. മീരയുടെ എലിസബത്ത് എന്ന […]

നേര്; മോഹന്‍ലാലിന്റെ തിരിച്ചുവരവ്

ഡോ. ജോസ് ജോസഫ് സമാധാനമായി ജീവിക്കുന്ന കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി കടന്നു വന്നു. വരുണ്‍ എന്ന യുവാവായ ആ അതിഥിയുടെ കാമാസക്തി കുടുംബത്തില്‍ വിതച്ച ദുരന്തവും അതിനെ ആ കുടുംബം നേരിടുന്നതുമായിരുന്നു ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളുടെ ഇതിവൃത്തം. ദൃശ്യം ചിത്രങ്ങള്‍ക്കും ട്വൊല്‍ത്ത് മാനും ശേഷം ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിലും കുടുംബത്തിന്റെ സ്വസ്ഥതയിലേക്ക് അതിക്രമിച്ചു കയറുന്ന യുവാവിനെ കാണാം. ഈ യുവാവിന്റെ വഴി […]

പാര്‍ട്ടിക്കുവേണ്ടി കൊല്ലാനും ചാകാനും ചാവേര്‍

ഡോ. ജോസ് ജോസഫ് കൊലക്കത്തിയും നാടന്‍ ബോംബും വെട്ടും കുത്തും രക്തരൂക്ഷിതമായ കൊലപാതകങ്ങളുമില്ലാതെ കണ്ണൂര്‍ രാഷ്ട്രീയ ചരിത്രം പൂര്‍ത്തിയാകില്ല. കത്തിക്ക് ഇരയാകുന്നത് എതിര്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ല. വിയോജിപ്പിന്റെ വിമത ശബ്ദം ഉയര്‍ത്തുന്ന സ്വന്തം പാര്‍ട്ടിക്കാരും പലപ്പോഴും ഇരകളാകും.അണിയറയില്‍ ഇരുന്നു ചരടു വലിക്കുന്ന നേതാക്കന്മാരുടെ ക്വൊട്ടേഷന്‍ ഏറ്റെടുത്ത് ചാവേറുകളായി മാറുന്ന അടിത്തട്ടിലെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ കഥകള്‍ പല തവണ സ്‌ക്രീനില്‍ എത്തിയിട്ടുണ്ട്. സിബി മലയിലിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആസിഫലി ചിത്രം കൊത്തിന്റെ പ്രമേയം കണ്ണൂര്‍ […]

മമ്മൂട്ടിയുടെ കരുത്തിൽ കണ്ണൂർ സ്ക്വാഡ്

ഡോ ജോസ് ജോസഫ് രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും (2022) കാർത്തി നായകനായ തീരൻ അധികാരം ഒൺട്രു (2017) എന്നീ ചിത്രങ്ങൾ ഉത്തരേന്ത്യൻ കൊള്ള സംഘങ്ങളെ പിന്തുടർന്നു കണ്ടെത്തിയ അന്വേഷണാത്മക പോലീസ് സ്റ്റോറികളായിരുന്നു.’ഓപ്പറേഷൻ ബവാരിയ ‘ എന്ന യഥാർത്ഥ സംഭവമായിരുന്നു തീരൻ്റെ പ്രമേയം. മമ്മൂട്ടി അവതരിപ്പിക്കുന്ന ജോർജ്ജ് എന്ന ഏഎസ്ഐയുടെ നേതൃത്വത്തിലുള്ള നാലംഗ കണ്ണൂർ സ്ക്വാഡ് കുറ്റവാളികളെ കണ്ടെത്താൻ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നടത്തുന്ന തിരച്ചിൽ ഈ രണ്ടു സിനിമകളെയും അനുസ്മരിപ്പിക്കും. കേരള പോലീസിൽ നിലവിലുണ്ടായിരുന്ന […]

കേറി കൊത്താതെ കിങ് ഓഫ് കൊത്ത

ഡോ.ജോസ് ജോസഫ് ഒരുമിച്ചു കളിച്ചു വളര്‍ന്ന രണ്ട് ബാല്യകാല സുഹൃത്തുക്കള്‍. വളര്‍ന്നപ്പോള്‍ രണ്ടു പേരും ചേര്‍ന്ന് ഒരു അധോലോക സാമാജ്യം തന്നെ കെട്ടിപ്പടുത്തു. അവരില്‍ പ്രണയവും സൗഹൃദവും നഷ്ടപ്പെട്ട നായകന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ നാടുവിടുന്നു. പിന്നീട് ഒരു ഇടവേളയ്ക്കു ശേഷം പക വീട്ടാനായി അയാള്‍ നാട്ടിലേക്ക് മടങ്ങി വന്നു. കണ്ടു പഴകിയ ഈ അടിത്തറയിലാണ് അഭിലാഷ് ജോഷി കിങ് ഓഫ് കൊത്ത എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രണയം, സൗഹൃദം, പക, പ്രതികാരം, […]