വിനായകൻ സഖാവ് ആയത് കൊണ്ടോ ?

കൊച്ചി : എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായ സിനിമ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം എൽ എ ഉമാ തോമസ്. സ്റ്റേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എസ് എച്ച് ഒ ഉൾപ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുവെന്ന് ഉമ പറഞ്ഞു. ഇത്രയും […]

വെടിനിർത്തൽ ആവശ്യപ്പെടില്ലെന്ന നിലപാടിൽ ഇന്ത്യ

ന്യൂഡൽഹി : ഹമാസിനെതിരെയുള്ള ഇസ്രയേലിന്റെ നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇസ്രയേലിനെതിരെയുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യ അംഗീകരിക്കില്ല. എന്നാൽ ​ഗാസയിലെ സാധാരണക്കാരെ സൈനിക നീക്കം ബാധിക്കരുത് എന്ന  നിർദേശം ഇന്ത്യ ആവർത്തിക്കുന്നു. അമേരിക്ക യുഎന്നിൽ മുംബൈ ആക്രമണം പരാമർശിച്ചത് നേട്ടമെന്നാണ് സർക്കാർ കരുതുന്നത്.കശ്മീരിലെ പാകിസ്ഥാൻ നിയന്ത്രിക്കുന്ന ഭീകരവാദം ലോകരാജ്യങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നുമുണ്ട്. അതേസമയം, ഇന്ത്യയുടെ നിലപാടിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രം​ഗത്തെത്തി. മനുഷ്യത്വം ഉള്ളവർ ഗാസയിലെ […]

അനധികൃത ഇസ്ലാം മദ്രസകൾക്ക് എതിരെ യു പി സർക്കാർ നീക്കം

ലക്‌നൗ: അനധികൃതമായി പ്രവർത്തിക്കുന്ന ഇസ്ലാം പഠന കേന്ദ്രങ്ങളായ മദ്രസകൾക്ക് എതിരെ അന്വേഷണത്തിന് ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിട്ടു. ഇത്തരത്തിലുള്ള 8500 മദ്രസകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. മദ്രസകളിലെത്തുന്ന വിദേശ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ദിവസങ്ങൾക്കുശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുസഫർനഗർ ജില്ലയിലെ മദ്രസകളാണ് ഇപ്പോൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ മാത്രം നൂറ് മദ്രസകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ആവശ്യമായ രേഖകൾ സമർപ്പിക്കാൻ മദ്രസ മാനേജർമാർക്ക് നോട്ടീസ് നൽകി . […]

പോലീസ് സ്റേറഷനിൽ ബഹളം; നടൻ വിനായകൻ അറസ്ററിൽ

കൊച്ചി:   മദ്യപിച്ച് പോലീസ് സ്റേറഷനിലെത്തി ബഹളം വെച്ചതിന് സിനിമ നടൻ വിനായകനെ, എറണാകുളം നോര്‍ത്ത് പൊലീസ് അറസ്ററ് ചെയ്തു.വൈദ്യപരിശോധനയില്‍  മദ്യപിച്ചതായി തെളിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ നടൻ എത്തിയത് മദ്യപിച്ചായിരുന്നു. സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷന്‍റെ പരിധിയിലുള്ള കലൂരില്‍ തന്നെയാണ് വിനായകന്‍ ഭാര്യക്കൊപ്പം താമസിക്കുന്നത്. വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്‍റെ പേരില്‍ വിനായകന്‍ തന്നെയാണ് സ്റ്റേഷനിലേക്ക് വിളിച്ചതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് മഫ്തിയില്‍ വനിത പൊലീസ് വീട്ടിലെത്തി. വനിത […]

ഗുരുവായൂരിലെ 105 കിലോ സ്വർണം എസ് ബി ഐയിലേക്ക്

ഗുരുവായൂർ : ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 105 കിലോ സ്വർണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചു. സ്വർണം ശുദ്ധീകരിച്ച് തങ്കം ആക്കുന്ന മുംബൈയിലെ കേന്ദ്ര സർക്കാരിന്റെ മിന്റിൽ 30,31 തീയതികളിൽ ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സ്വർണം ഉരുക്കും.ശുദ്ധീകരിച്ച സ്വർണ ബാറുകളാണ് ബാങ്കിൽ നിക്ഷേപിക്കുക. ദേവസ്വം ലോക്കറുകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണത്തിൽ ഒരു ഭാഗമാണ് നിക്ഷേപ പദ്ധതിയിലേക്ക് മാറ്റുന്നത്. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 6 ടൺ വെള്ളി കൂടി നിക്ഷേപമായി മാറ്റും. ഹൈദരാബാദിലെ കേന്ദ്ര സർക്കാരിന്റെ നാണയം […]

 രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പുരിലെ ലാലാ ലജ്പത് റായ് (എല്‍എല്‍ആര്‍) സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തല്‍. കാണ്‍പുര്‍ സിറ്റി, ദേഹത്, ഫറൂഖാബാദ്, ഔറയ്യ, ഇറ്റാവ, കനൗജ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണിവര്‍.രോഗബാധയുടെ ഉറവിടം കണ്ടെത്താൻ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ ബോര്‍ഡ് അന്വേഷണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് ദേശീയ ആരോഗ്യ മിഷൻ അറിയിച്ചു. തലസേമിയ രോഗബാധയെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് രക്തം നല്‍കിയത്. രക്തദാന സമയത്ത് […]

മരുന്ന് കൊള്ളയിൽ മുഖ്യമന്ത്രി പ്രതികരിക്കണം: സതീശൻ

തിരുവനന്തപുരം : മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിലും, സംസ്ഥാന മെഡിക്കൽ സർവീസ് കോർപ്പറേഷൻ സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തുവെന്ന സി എ ജി റിപ്പോർട്ടിലും, മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. മെഡിക്കൽ സർവീസ് കോർപ്പറേഷനിലെ സിഎജി റിപ്പോർട്ട് പ്രകാരം1610 ബാച്ച് മരുന്നുകൾക്ക് കാലാവധി സംബന്ധിച്ച് നിബന്ധന പാലിക്കപ്പെട്ടില്ല. 26 ആശുപത്രികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ പല ആശുപത്രികളിലും […]

മാസപ്പടിക്കേസ്: സർക്കാർ വാദം കള്ളം – മാത്യു കുഴൽനാടൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം എൽ എ. വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിനു മറുചോദ്യം ഉന്നയിക്കുകയായിരുന്നു അദ്ദേഹം . ചോദിച്ച ചോദ്യത്തിനല്ല സർക്കാർ മറുപടി നൽകിയത്. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. ഒരു സേവനവും നൽകാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കൊച്ചിയിലെ ശശിധരൻ കർത്തയുടെ കമ്പനിയായ് സി […]

Editors Pick, Featured
October 21, 2023

ഇന്ത്യയിൽ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് കാനഡ

ന്യൂഡൽഹി: അന്ത്യശാസനത്തെ തുടർന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതിനു പിന്നാലെ കാനഡ നടത്തിയ മോശം പരാമർശങ്ങളിൽ ശക്തിയായി പ്രതിഷേധിച്ച് ഇന്ത്യ. ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്നും തിരക്കേറിയ നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോക്കറ്റടി സർവസാധാരണമാണെന്നും കനേഡിയൻ വിദേശ മന്ത്രാലയം പത്രക്കുറിപ്പ് ഇറക്കിയതാണ് വിവാദമായത്. വിദേശകാര്യമന്ത്രി മെലാനി ജോളിയും ഇന്ത്യയ്ക്കെതിരെ ഇതേ ആരോപണങ്ങൾ ഉന്നയിച്ചു. വലിയ തുക കൈവശം വയ്ക്കരുത്, അപരിചിതരുമായി ഇടപഴകരുത് തുടങ്ങിയ നിർദേശങ്ങളും പത്രക്കുറിപ്പിലുണ്ട്. കനേഡിയൻ പൗരൻമാർക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഈ ആക്ഷേപമുന്നയിച്ചത് . ശുദ്ധ അസംബന്ധമെന്നാണ് ഇന്ത്യയുടെ […]

വീണയുടെ സ്ഥാപനം ജിഎസ്ടി അടച്ചോ ? ഒഴിഞ്ഞു മാറി സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനം എക്‌സാലോജിക് കൊച്ചി ആസ്ഥാനമായ സി എം ആര്‍എൽ എന്ന കമ്പനിക്ക് നല്‍കിയ സേവനത്തിനു കിട്ടിയ തുകയുടെ ഐജിഎസ്ടി അടച്ചോയെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി സംസ്ഥാന സർക്കാർ .നികുതിപ്പണം സർക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും മറുപടിയില്ല. എക്‌സാലോജിക് വാങ്ങിയ 1.72 കോടി രൂപയ്ക്കു ഐജിഎസ്ടി അടച്ചോ എന്നതായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. എന്നാല്‍ വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചു മറുപടി നല്‍കാന്‍ കഴിയില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള ജിഎസ്ടി വകുപ്പിൻ്റെ […]