മകൻ രേവണ്ണയുടെ പീഡനക്കേസ് ദേവഗൗഡ ഒതുക്കി ?
ബെംഗളൂരു: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്. ഡി. ദേവഗൗഡയുടെ മകൻ എച്ച്,ഡി രേവണ്ണയ്ക്കെതിരെ ഇംഗ്ലണ്ടിൽ വന്ന ലൈംഗിക പീഡന പരാതി ഒതുക്കിത്തീർത്തതായി ആരോപണം. അന്ന് ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നു. ബിജെപി നേതാവും മുൻ എംപിയുമായ എൽ.ആർ. ശിവരാമ ഗൗഡയാണ് ഈ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 1996-ൽ താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് സ്ത്രീയോട് രേവണ്ണ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. കേസ് കഷ്ടപ്പെട്ടാണ് അന്ന് ഒതുക്കി തീർത്തതെന്നും യുകെയിൽ അന്വേഷിച്ചാൽ കേസ് രേഖകൾ ഇപ്പോഴും ഉണ്ടാകുമെന്നും ശിവരാമ ഗൗഡ […]