വയനാട്ടിലെ സമ്മാന കിററ്: പിന്നിൽ ബി ജെ പി എന്ന് സൂചനകൾ

കല്പററ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ വിതരണത്തിന് തയാറാക്കിയ ഭക്ഷ്യ കിറ്റുകൾ പിടികൂടിയ സംഭവത്തിൽ, ബി ജെ പി പ്രവർത്തകരിലേയ്ക്ക് അന്വേഷണം തിരിയുന്നു. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനാണ് വയനാട്ടിലെ എൻ ഡി എ സ്ഥാനാർഥി. ബത്തേരിയിലെ കടയിൽ കിറ്റുകൾക്ക് ഓർഡർ ചെയ്തത് ബിജെപി പ്രവർത്തകനെന്നു പോലീസിനു ലഭിച്ച പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ബത്തേരി സിഐ അറിയിച്ചു. ഇന്നലെ രാത്രിയാണ് 1500ൽ പരം കിറ്റുകൾ പിടികൂടിയത്. സംഭവത്തിൽ […]

ഇ.പി.ജയരാജന്‍ ബിജെപിയിലേക്ക് പോകും : കെ. സുധാകരൻ

കണ്ണൂര്‍: താനല്ല, ഇടതു മുന്നണി കൺവീനർ ഇ പി ജയരാജനാണ് ബി ജെ പിയിലേയ്ക്ക് പോകാൻ ചർച്ച നടത്തിയതെന്ന് കെ പി സി സി പ്രസിഡണ്ടും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.സുധാകരന്‍ ആരോപിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമായി ജയരാജൻ ഗള്‍ഫില്‍വച്ച്‌ ചര്‍ച്ച നടത്തി.കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായും സംസാരിച്ചു. ഗവര്‍ണര്‍ സ്ഥാനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പാർടിയിൽ നിന്നുള്ള ഭീഷണി വന്നതുമൂലമാണ് ജയരാജന് പിന്മാറേണ്ടി വന്നത്. എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായ ശേഷം ജയരാജൻ അസ്വസ്ഥനാണെന്നും സുധാകരന്‍ […]

പ്രിയങ്കയുടെ ഭർത്താവ് റോബര്‍ട്ട് വദ്ര കോൺഗ്രസ്സിന് തലവേദന

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിയിൽ അമേഠിയിൽ മൽസരിക്കാനുള്ള ശ്രമം തുടർന്ന് ഐ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്ര. സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ അദ്ദേഹത്തിൻ്റെ പേരിൽ കൂററൻ ബോർഡുകളും പോസ്റററുകളും അമേഠിയില്‍ പ്രത്യക്ഷപ്പെട്ടത് കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കി.അമേത്തി കി ജന്‍താ കരേ പുകാര്‍, റോബര്‍ട്ട് വദ്ര അബ് കി ബാര്‍- എന്നുവച്ചാല് അമേഠിയിലെ ജനങ്ങള്‍ ഇക്കുറി വദ്ര വരണമെന്ന് ആഗ്രഹിക്കുന്നു- അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട […]

അയോധ്യ പ്രസംഗം: മോദി ചട്ടലംഘനം നടത്തിയില്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: അയോധ്യയിലെ ശ്രീ രാമക്ഷേത്രത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഗുരു ഗ്രന്ഥസാഹിബ് ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ വിശദീകരിച്ചതിലും ചട്ടലംഘനമില്ല.ഉത്തർ പ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‍ലിം വിരുദ്ധ പരാമര്‍ശത്തില്‍ കമ്മിഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് കമ്മീഷൻ നിലപാടെടുത്തത്. പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷൻ. രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലീങ്ങൾക്കെതിരായ […]

വോട്ട് ചെയ്യൽ യന്ത്രങ്ങൾ ദുരുപയോഗം ചെയ്ത സംഭവമില്ലെന്ന് സുപ്രിം കോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ട് ചെയ്യൽ യന്ത്രങ്ങൾ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. യന്തത്തിലെ എല്ലാ വോട്ടുകളും വിവിപാറ്റ് സ്​ലിപുമായി ഒത്തുനോക്കണമെന്ന ഹര്‍ജി വിധി പറയുന്നതിനായി മാറ്റിവച്ചു. ഹര്‍ജി പരിഗണിക്കവേ സാങ്കേതിക കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി വ്യക്തത തേടിയിരുന്നു. പോളിങ് നടത്തിയ ശേഷം വോട്ടിങ് യന്ത്രവും വിവിപാറ്റും മുദ്രവയ്ക്കും. മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് ഒരു തവണ മാത്രമാണ് പ്രോഗാം ചെയ്യുന്നത്. ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും കമ്മിഷന്‍ സുപ്രീംകോടതിയെ […]

തൃശൂരും തിരുവനന്തപൂരത്തും കാസർകോടും നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ നിലവിൽ വന്നു. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ ഏപ്രില്‍ 27-ന് രാവിലെ ആറുമണിവരെയാണ് നിരോധനാജ്ഞ. എന്നാല്‍ കാസര്‍കോട് ഏപ്രില്‍ 27-ന് വൈകിട്ട് ആറുമണിവരെ നിരോധനം നീളും.ജില്ലാ കളക്ടര്‍മാര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവുകൾ ഇറക്കിയത്. നിരോധനാജ്ഞാ കാലയളവില്‍ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം എന്നിവ പാടില്ല. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ […]

രാജീവ് ചന്ദ്രശേഖറിന് എതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്ത എൻഡിഎയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരുൾപെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വരണാധികാരി പത്രിക സ്വീകരിച്ച് കഴിഞ്ഞതിനാൽ ഇനി വിഷയം തെരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകുവെന്ന് കോടതി ചൂണ്ടിക്കാട്ടി പോസ്റ്റൽ ബാലറ്റ് പോളിങ് വരെ നടന്ന് കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പ്കമ്മീഷൻ ബോധിപ്പിച്ചിരുന്നു. കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബെംഗളുരു സ്വദേശി രഞ്ജിത് […]

മോദിയുടെ വിദ്വേഷ പ്രസംഗം: കമ്മീഷൻ നടപടി തുടങ്ങി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രസംഗമാണ് വലിയ വിവാദത്തിലായത്. കോണ്‍ഗ്രസ് ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കും. കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും.അമ്മമാരുടെയും,സഹോദരിമാരുടേയും സ്വര്‍ണ്ണത്തിന്‍റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി ആരോപിച്ചിരുന്നു. മോദിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. […]