വെറും എം.ബി.രാജേഷ് അല്ല…എം.ബി.ഏ.രാജേഷാണ്

In Featured, Special Story
September 23, 2023

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇ.ഡി അന്വേഷണത്തില്‍ പ്രതികരണവുമായി മന്ത്രി എം.ബി രാജേഷ്. ഇന്ത്യയിലെ എത്ര പൊതുമേഖലാ ബാങ്കുകളില്‍ പതിനായിരക്കണക്കിന് കോടികളുടെ ക്രമക്കേടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും അതിലെല്ലാം ഇ.ഡിക്ക് ഈ സമീപനം ഉണ്ടായിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു.

മന്ത്രിയുടെ അഭിപ്രായത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ:—-

“താങ്കൾ വെറും എം.ബി.രാജേഷ് അല്ല…എം.ബി.ഏ.രാജേഷാണ്… Master of Business Administration രാജേഷ്…നമ്മുടെ വരയെ ചെറുതാക്കാൻ മുകളിൽ ഒരു വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത,കൊള്ളരുതാത്ത കച്ചവടക്കാരൻ…ചുരുക്കി പറഞ്ഞാൽ കളവ് വലുതാണോ ചെറുതാണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കള്ളൻമാർക്കാണെന്ന്..നാട്ടുക്കാർക്കല്ലെന്ന്..സ്വാതന്ത്ര്യം കൊള്ളയിസം കള്ളൻമാർ സിന്ദാബാദ്”

അനവധി പ്രതികരണങ്ങളാണ് പോസ്റ്റിനു ലഭിച്ചത്. ചില പ്രതികരണങ്ങൾ ചുവടെ.

“മന്ത്രി താങ്കൾക്ക് അത് വലിയ പ്രശ്നമായി തോന്നുന്നില്ല കാരണം താങ്കളുടെ പത്തു പൈസ ബാങ്കിൽ ഇല്ല പൈസ ഇട്ട പാവങ്ങൾക്ക് ഒരു വലിയ പ്രശ്നം തന്നെയാണ് നിക്ഷേപകര് പൈസ ചോദിക്കുമ്പോൾ നിങ്ങൾ പൈസ കൊടുക്കുന്നുണ്ടോ അവരെ സംബന്ധിച്ചിടത്തോളം അത് വലിയ പ്രശ്നം തന്നെയാണ്”

“പൊതു മേഖല ബാങ്കുകളിൽ നിന്നും വായ്പ എടുത്തു മുങ്ങിയവരുടെ സ്വത്തുക്കളും മറ്റു വസ്തു വകകളും കണ്ടു കെട്ടിയിട്ടുണ്ട്. അവർക്കെതിരെ കേസും ഉണ്ട്. അവർ ഏതു നിമിഷവും നിയമത്തിന്റെ മുൻപിൽ വരും. പിന്നെ ആ ബാങ്കുകളിലെ മറ്റു നിക്ഷേപകർക്ക് ഒരു കുഴപ്പവും പറ്റിയിട്ടില്ല അവരുടെ ആരുടേയും പണം നഷ്ടപ്പെട്ടിട്ടില്ല. മറിച്ചു പൊതു മേഖല ബാങ്കുകളുടെ വിശ്വാസ്യത വർധിച്ചിട്ടേ ഉള്ളൂ.

“വല്ല ബീഫ് ഫെസ്ടിവലോ മറ്റോ നടത്തു….ചെല്ല്”

“വേറൊരുത്തന്റെ നാറിത്തരം നമ്മുടെ അലങ്കാരമാകുന്നത് എങ്ങനെ സഹാവേ?”