വെടിക്കെട്ട് വിലക്ക്: സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി :സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകി. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്ന് സർക്കാർ ബോധിപ്പിച്ചു.ചീഫ് ജസ്റ്റിസ് തുടങ്ങിയ ബഞ്ച് നാളെ ഹർജി പരിഗണിക്കും. അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ല.വ്യക്തികൾ ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കും. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പ് അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല. ഹർജിയിലും അത്തരം പരാതിയില്ല. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് […]

പിന്നണി ഗാനത്തിന് 75 വയസ്സ് …

സതീഷ് കുമാർ  വിശാഖപട്ടണം മലയാള സിനിമയിലെ പിന്നണിഗാനസമ്പ്രദായം പ്ലാറ്റിനം ജൂബിലിയുടെ നിറവിലൂടെ കടന്നുപോവുകയാണ് … 75 വർഷങ്ങൾക്ക് മുൻപ് , കൃത്യമായി പറഞ്ഞാൽ 1948 – ലാണ് മലയാളത്തിൽ ആദ്യമായി പിന്നണിഗാനസമ്പ്രദായം നിലവിൽ വരുന്നത്. 1938 – ൽ പുറത്തിറങ്ങിയ ” ബാലൻ ” എന്ന ആദ്യ ചിത്രത്തിലും 41 -ൽ പുറത്തിറങ്ങിയ “ജ്ഞാനാംബിക ” എന്ന ചിത്രത്തിലും അതേവർഷം തന്നെ തിയേറ്ററുകളിൽ എത്തിയ “പ്രഹ്ലാദ ” എന്ന ചിത്രത്തിലും നായികാനായകന്മാരായിരുന്നു പാട്ടുകൾ പാടിയിരുന്നത്. 1941 – […]

അദ്വൈതം ജനിച്ച നാട് …

സതീഷ് കുമാർ വിശാഖപട്ടണം   ലോകത്ത് ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന മലയാളി ആരാണ് …?യാതൊരു സംശയവുമില്ല, അദ്വൈതവേദാന്തം ലോകത്തിനു സംഭാവന ചെയ്ത സാക്ഷാൽ ജഗദ്ഗുരു ആദിശങ്കരൻ തന്നെ… പെരിയാർ നദിക്കരയിലുള്ള കാലടി എന്ന ഗ്രാമത്തിൽ ജനിച്ച ശങ്കരാചാര്യർ വേദശാസ്ത്രങ്ങളിൽ അസാമാന്യമായ അറിവ് സമ്പാദിച്ചു. അതിനു ശേഷം ഭാരതമാകെ സഞ്ചരിച്ച് വടക്ക് ജ്യോതിർമാതാമഠവും കിഴക്ക് ഗോവർദ്ധന മഠവും പടിഞ്ഞാറ് ദ്വാരകാമഠവും തെക്ക് ശൃംഗേരി മഠവും സ്ഥാപിച്ചുകൊണ്ട് സർവ്വജ്ഞ പീഠം കയറി. അധോമുഖമായിരുന്ന ഭാരതീയ വേദാന്ത ചിന്തകൾക്ക് പുനരുദ്ധാരണം നടത്തിയ […]

കോൺഗ്രസിനു നേട്ടം പ്രവചിച്ച് സർവേഫലം

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സർവേ ഫലങ്ങൾ പുറത്തുവരുന്നു. കോൺഗ്രസ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരും. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപി അധികാരത്തിലെത്തും. ഛത്തിസ്ഗഡിൽ കോൺഗ്രസിന് ഭരണത്തുടർച്ച ലഭിക്കും.തെലങ്കാനയിൽ കോൺഗ്രസ് മുന്നേററം നടത്തും – മനോരമ ന്യൂസ് – വിഎംആർ പ്രീപോൾ സർവേ ആണ് ഇക്കാര്യം പ്രവചിക്കുന്നത്. തെലങ്കാനയിലും മിസോറമിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിlയായേക്കുമെന്നും സർവേഫലം പറയുന്നു.മിസോറമിലും തെലങ്കാനയിലും തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് കാണുന്നത്. മിസോറമിൽ ഇത്തവണ ആർക്കും കേവലഭൂരിഭക്ഷമുണ്ടാവില്ലെന്നാണ് സർവേഫലം. […]

വിവാദ പുസ്തകം പ്രസിദ്ധീകരിക്കില്ല: എസ്. സോമനാഥ്

തിരുവനന്തപുരം: ഐ എസ് ആർ ഒ മുൻ ചെയർമാൻ കെ ശിവന്‍റെ തെറ്റായ തീരുമാനങ്ങൾ ആണ് ചന്ദ്രയാൻ-2ന്‍റെ പരാജയകാരണം, എന്ന് ആരോപിക്കുന്ന തൻ്റെ ആത്മകഥ പ്രസിദ്ധികരിക്കില്ല എന്ന് ഐ എസ് ആർ ഒ ചെയർമാർ എസ് സോമനാഥ്. ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥ തൽക്കാലം പിൻവലിക്കുന്നുവെന്ന് സോമനാഥ് പറഞ്ഞു. ഷാർജ ബുക്ക് ഫെസ്റ്റിവലിൽ പുസ്തക പ്രകാശനം നടത്താനുള്ള നീക്കവും വേണ്ടെന്ന് വെച്ചു.കേന്ദ്ര സർക്കാരിൻ്റെ ഇടപെടലിനെ തുടർന്നാണോ പുസ്തക പ്രസിദ്ധീകരണം വേണ്ടെന്ന് വെച്ചതെന്ന് കാര്യം വ്യക്തമല്ല. മുൻ […]

സിപിഎം ചൂണ്ടയിൽ കൊത്തിയില്ല ; റാലിക്ക് ലീഗില്ല

മലപ്പുറം: മൂസ്ലിം ലീഗിനെ ഇടതുമുന്നണിയോട് അടുപ്പിക്കാൻ സി.പി.എം നടത്തിയ നീക്കം പാളി. സിപിഎം ക്ഷണിച്ചിട്ടും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലീം ലീഗ് തീരുമാനിച്ചു. ഓണ്‍ലൈന്‍ നേതൃയോഗത്തിലാണ് തീരുമാനമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. പലസ്തീന്‍ വിഷയത്തില്‍ ലീഗിന് സ്ഥിരമായ നിലപാട് ഉണ്ട്. അവിടെ നടക്കുന്ന തീവ്രമായ മനുഷ്യാവകാശ ലംഘനം എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് കടപ്പുറത്ത് നടന്ന റാലിക്കു ശേഷം ഇക്കാര്യം സുവ്യക്തമായി പറഞ്ഞിട്ടുമുണ്ട്. പലസ്തീന്‍ ജനതയുടെ ദുരിതം കണ്ട് ആ സാഹചര്യത്തിലാണ് ലീഗ് […]

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിക്ക് എതിരെ ഇഡി ബോംബ് !

ന്യുഡൽഹി: നവംബര്‍ 7, 17 തീയതികളിൽ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ വെളിപ്പെടുത്തൽ വലിയ രാഷ്ടീയ ബോംബായി മാറുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുടുങ്ങിയ മഹാദേവ് ബെറ്റിങ് ആപ്പിന്റെ ഉടമകൾ 508 കോടി രൂപ നല്‍കിയതായി ഇഡി ആരോപിക്കുന്നു. മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇ.ഡി നടത്തുന്ന അന്വേഷണം തുടരുകയാണ്. സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ […]

പ്രതിപക്ഷ നേതാക്കളുടെ  ഫോൺ ചോർത്താൻ നീക്കം : ഐ ഫോൺ കമ്പനി

ന്യൂഡൽഹി: തങ്ങളുടെ ഫോണും ഇ മെയിലും ചോർത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്ന് ആപ്പിൾ ഫോൺ കമ്പനി മുന്നറിയിപ്പ് നൽകിയതായി ‘ഇന്ത്യ’ മുന്നണി പ്രതിപക്ഷ നേതാക്കൾ. ആപ്പിൾ നൽകിയ ‘അപായ സന്ദേശ’വും അവർ പുറത്തുവിട്ടു. സർക്കാരിന്റെ അറിവോടെ നടന്ന ചോർത്തൽ,  ഉപയോക്താക്കളെ അറിയിക്കാൻ ആപ്പിൾ രൂപകൽപ്പന ചെയ്ത സംവിധാനമാണ് ‘ആപ്പിൾ അപായസന്ദേശം’. ഐ ഫോണിലെ ഐ മെസേജിലൂടെയാണ് ഈ  സന്ദേശം ലഭിക്കുന്നത്. സൈബർ ക്രിമിനലുകളിൽ നിന്ന് വ്യത്യസ്തമായി, ചില പ്രത്യേക വ്യക്തികളുടെ വിവരങ്ങൾ മാത്രമാണ് സർക്കാർ അറിവോടെ ചോർത്തുന്നതെന്നും ഇതു […]

വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ

ടെല്‍ അവീവ്: വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് ഭീകര സംഘടനയായ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഒക്ടോബര്‍ 7ന് ബന്ദിയാക്കിയ മൂന്ന് പേരുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു. ഹമാസിന്‍റെ ആക്രമണത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടെന്നും തടവുകാരെ കൈമാറണമെന്നും ബന്ദികൾ ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇസ്രയേൽ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിരുന്നു. ഇസ്രയേലിന്‍റെ വ്യോമാക്രമണം ആരംഭിച്ച ശേഷം […]

എല്ലാം ചെയ്തത് ഒററയ്ക്ക് ? പോലീസിന് സംശയം തീരുന്നില്ല

കൊച്ചി : യഹോവയുടെ സാക്ഷികൾ എന്ന പ്രാർഥനാക്കൂട്ടായ്മയുടെ കളമശ്ശേരിയിൽ നടന്ന സമ്മേളനത്തിൽ ബോംബുകൾ വെച്ച കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. മൂന്നുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനു ബോംബ് നിര്‍മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയില്‍ ഉള്‍പ്പെടെയാണ് പൊലീസിന്റെ സംശയം.പ്രതിയെ തീവ്രവാദ സംഘങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന വാദവും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. എല്ലാം ചെയ്തത് താന്‍ ഒറ്റയ്ക്കാണെന്ന മൊഴിയില്‍ പ്രതി ഉറച്ചുനില്‍ക്കുകയാണ്. രാവിലെ 7.30 ന് ആദ്യം പ്രാര്‍ഥന നടക്കുന്ന സ്ഥലത്ത് പോയി. പിന്നീട് അവിടെനിന്ന് പുറത്തിറങ്ങി. ബോംബിനൊപ്പം ഹാളില്‍ […]