കോൺഗ്രസ് പത്രിക തള്ളി: ആദ്യ വിജയം ബിജെപിക്ക്

അഹമ്മദാബാദ് : ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേശ് കുംഭാണിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെ ബിജെപിയുടേതല്ലാത്ത മറ്റു സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് മുകേഷ് ദലാല്‍ തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ നിലേശ് കുംഭാണിയുടെ പത്രികയാണ് നാമനിര്‍ദേശം ചെയ്ത മൂന്ന് വോട്ടര്‍മാരും പിന്മാറിയതിനെ തുടര്‍ന്ന് തള്ളിയത്. പകരക്കാരന്റെ പത്രികയും ഇതേ കാരണത്താല്‍ കഴിഞ്ഞദിവസം തന്നെ തള്ളിയിരുന്നു. […]

സ്വത്തുവിവരം മറച്ചുവച്ചു: രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: സ്വത്തുവിവരം മറച്ചുവച്ചു എന്നാരോപിച്ച് കേന്ദ്ര മന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചുവെന്നും, ഇതു സംബന്ധിച്ച പരാതി നൽകിയിട്ടും വരണാധികാരി നടപടി സ്വീകരിക്കാതെ പത്രിക സ്വീകരിച്ചു എന്നും ഹർജിയിൽ ബോധിപ്പിക്കുന്നു. കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബെംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹർജി നൽകിയത്. വീടിന്റെയും, കാറിന്റെയും വിവരങ്ങൾ […]

പൂരം കലക്കിയ പോലീസ് ഉദ്യോഗസ്ഥരെ മാററാൻ നീക്കം

തിരുവനന്തപുരം: തൃശൂർ പൂരം അലമ്പാക്കിയ സിറ്റി പോലീസ് കമ്മിഷണർ അങ്കിത്ത് അശോകനെയും അസിസ്റ്റൻറ് കമ്മിഷണർ സുദർശനെയും അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദേശം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദത്തോടുകൂടിയാണു ഇവരെ നീക്കുക.അങ്കിത്തിന് പകരം കമ്മിഷണറായി നിയമിക്കാനുള്ള മൂന്ന് പേരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും. പോലീസിന്റെ നടപടികൾക്കെതിരെ ഉയർന്ന പരാതികൾ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിക്കും മുഖ്യമന്ത്രിക്ക് നിർദേശം നൽകി. പൂരവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഇവ അന്വേഷണത്തിനായി ഡിജിപിക്ക് കൈമാറിയതായും. വിഷയം ഗൗരവതരമായാണ് […]

അരവിന്ദ് കേജ്രിവാളിനെ വധിക്കാൻ ഗൂഢാലോചന: സുനിത കേജ്രിവാൾ

റാഞ്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ തിഹാർ ജയിലിൽ വെച്ച് കൊല്ലാൻ ഗൂഢാലോചന നടക്കുന്നുവെന്ന് ഭാര്യ സുനിത കേജ്രിവാൾ ആരോപിച്ചു.റാഞ്ചിയിൽ ഇന്ത്യാ മുന്നണി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കെജ്‌രിവാളിന് ടൈപ്പ്-2 പ്രമേഹമുണ്ടെന്നും എന്നാൽ അദ്ദേഹം ജയിലിൽ ആലു പൂരിയും മാമ്പഴവും മധുരപലഹാരങ്ങളും കഴിക്കുകയാണെന്നും ഇഡി കോടതിയിൽ ബോധിപ്പിച്ചിരുന്നു. “അദ്ദേഹത്തിൻ്റെ ഭക്ഷണത്തിന് ചുറ്റും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിക്കുന്ന ഓരോ ഭക്ഷണവും നിരീക്ഷിക്കപ്പെടുന്നു. ഇത് വളരെ ലജ്ജാകരമാണ്. ഷുഗർ രോഗിയായ അദ്ദേഹം 12 വർഷമായി ഇൻസുലിൻ ഉപയോഗിക്കുന്നുണ്ട്, പക്ഷേ […]

പിണറായി വിജയനോടും കുടുംബത്തോടും മൃദു സമീപനമില്ല: മോദി

ന്യൂഡൽഹി : കേരളാ മുഖ്യമന്ത്രി പിണറായി വിജയനോടും കുടുംബത്തോടും കേന്ദ്ര സര്‍ക്കാര്‍ മൃദുസമീപനം കാണിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. എഷ്യാനെററ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിലും മോദി നയം വ്യക്തമാക്കി. കരുവന്നൂര്‍ അടക്കമുള്ള സഹകരണ ബാങ്ക് തട്ടിപ്പ് കേസുകളില്‍ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും പണം നഷ്ടമായവര്‍ക്ക് തുക തിരികെ ലഭിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആയുഷ്മാന്‍ […]

പിണറായിയും ബി ജെ പിയും ഒത്തുകളിക്കുന്നു: പ്രിയങ്ക ഗാന്ധി

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ ബി ജെ പിയുമായി ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രിയുടേത് ഒത്തുകളി രാഷ്ട്രീയമാണ്. ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് കേസുകളില്‍ പിണറായി വിജയനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുത്തില്ല. കൊടകര കള്ളപ്പണ കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രന്റെ പേര് കേട്ടിരുന്നു.ആ കേസില്‍ മുഖ്യമന്ത്രി, കെ സുരേന്ദ്രനെതിരെ നടപടിയെടുത്തില്ല. മുഖ്യമന്ത്രി ആകെ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിനേയും എന്റെ സഹോദരൻ രാഹുൽ ഗാന്ധിയെയും മാത്രമാണ്. രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങള്‍ക്ക് വേണ്ടി […]

ഇഡി കേസെടുത്തവരിൽ മൂന്ന് ശതമാനം മാത്രം രാഷ്ടീയക്കാർ : മോദി

ന്യൂഡൽഹി: സി ബി ഐ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇഡി) തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു എന്നാരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷേധിച്ചു. ട്രെയിനില്‍ ഒരു ടിക്കറ്റ് പരിശോധകനോട് നിങ്ങളെന്തിനാണ് ടിക്കറ്റ് പരിശോധിക്കുന്നത് എന്ന ചോദിക്കുന്നത് യുക്തിഹീനമല്ലേ. യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുക എന്നത് ടിക്കറ്റ് ചെക്കറുടെ ചുമതലയാണ്. ഇതുപോലെ തന്നെയാണ് ഇഡി പ്രവര്‍ത്തിക്കുന്നതും.’- അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ഇരു ഏജന്‍സികളുടെയും പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് […]

തിരഞ്ഞെടുപ്പ് ബോണ്ടുകൾ വീണ്ടും കൊണ്ടുവരും: ധനമന്ത്രി

ന്യൂഡൽഹി : കള്ളപ്പണം തടയാൻ തിരഞ്ഞെടുപ്പ് ബോണ്ടുകൾ ആവശ്യമായ മാററങ്ങൾ വരുത്തി തിരികെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തും. ബോണ്ടിനെ പ്രതിപക്ഷം പ്രചാരണ വിഷയമാക്കുമ്പോഴാണ് ധനമന്ത്രി സർക്കാർ നയത്തെ ശക്തമായി ന്യായീകരിക്കുന്നത്. ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയായിരുന്നു. അഴിമതി രഹിത സർക്കാരെന്ന നരേന്ദ്ര മോദിയുടെ അവകാശവാദം പൊളിക്കുന്നതായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നല്കുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാവരോടും ചർച്ച […]