ഖജനാവിൽ പണമില്ല; ശമ്പളം പിൻവലിക്കാൻ നിയന്ത്രണം ?

തിരുവനന്തപുരം: അതിഗുരുതരമായ സാമ്പത്തിക ചുഴിയിൽപ്പെട്ട സംസ്ഥാന സർക്കാർ, ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നു. പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാനാണ് നീക്കം. തിങ്കളാഴ്ച അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് കിട്ടേണ്ട 4600 കോടി രൂപ കൂടി കിട്ടിയാലേ പിടിച്ച് നിൽക്കാനാകൂവത്രെ. മാർച്ച് മാസം മൂന്നാം തീയതിയായിട്ടും ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം സർക്കാർ ജീവനക്കാർക്ക് മാത്രമാണ്. മൂന്നര ലക്ഷത്തോളം ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയത്. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി […]

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ശശി തരൂർ മൽസരം

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിച്ച് ബിജെപി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയാകും. കോൺഗ്രസിലെ ശശി തരൂർ ആണ് അദ്ദേഹത്തിൻ്റെ എതിരാളി. എൽ ഡി എഫിൻ്റെ  പന്ന്യൻ രവീന്ദ്രൻ പ്രചരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. കാസർകോ‍ഡ് – എം എൽ അശ്വനി, തൃശൂർ – സുരേഷ് ഗോപി, ആലപ്പുഴ – ശോഭ സുരേന്ദ്രൻ, പത്തനംതിട്ട – അനിൽ ആന്റണി, കണ്ണൂർ – സി രഘുനാഥ്, മലപ്പുറം – ഡോ. അബ്ദുൾ സലാം, വടകര […]

സിദ്ധാർഥൻ്റെ മരണം: വൈസ് ചാൻസിലർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാലാ  വൈസ് ചാൻസലർ പ്രൊഫ.എം.ആർ. ശശീന്ദ്രനാഥിനെ, സർവകലാശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തു.ഇതു സംബന്ധിച്ച് രാജ്‌ഭവൻ ഉത്തരവ് പുറപ്പെടുവിച്ചു. പ്രൊഫ.എം.ആർ. ശശീന്ദ്രനാഥ് ——————————————————— സർവകലാശാല ക്യാംപസിൽ, എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും ഇരയായ രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വിസിക്ക് വൻ വീഴ്ചയുണ്ടായതായി ഗവർണർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ജുഡീഷ്യൽ […]

മന്ത്രിമാർക്ക് ശമ്പളം: ജീവനക്കാർക്കില്ല; പെൻഷനും മുടങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ശമ്പളം കിട്ടി. ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥന്മാർ അടക്കമുള്ള സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങി. അഞ്ചു ലക്ഷം പേരുടെ പെൻഷൻ വൈകി.സാമ്പത്തിക പ്രതിസന്ധിയും സർക്കാരിൻ്റെ കെടുകാര്യസ്ഥതയും തന്നെ കാരണം. ചരിത്രത്തിലാദ്യമായി രണ്ടാം ദിനവും ശമ്പളവിതരണം നടക്കാതായതോടെ ജീവനക്കാര്‍ കടുത്ത അതൃപ്തിയിലാണ്.സാമൂഹിക ക്ഷേമ പെൻഷൻ ഏഴു മാസമായി കുടിശികയിലാണ്. ജീവക്കാരുടെ 7 ഗഡു ഡിഎയും കുടിശികയാണ്.ശമ്പളം മുടങ്ങിയതിൽ ഭരണപക്ഷ സംഘടനകൾക്കും അമർഷമുണ്ട്. ശമ്പളം തിങ്കളാഴ്ചയോടെ മാത്രമേ […]

വിദ്വേഷ പ്രചരണം; ചാനലുകള്‍ക്ക് പിഴ

ന്യൂഡല്‍ഹി: സമൂഹത്തില്‍ സപർധയുണ്ടാക്കാൻ ശ്രമിക്കുകയും, വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന് വിവിധ വാർത്താ മാധ്യമങ്ങളില്‍ നിന്ന് പിഴ ഈടാക്കി ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റല്‍ സ്റ്റാൻഡേർഡ് അതോറിറ്റി (എൻ.ബി.ഡി.എസ്.എ).ടൈംസ് നൗ നവ് ഭാരതിന് ഒരു ലക്ഷം രൂപയും, ന്യൂസ് 18 ഇന്ത്യക്ക് 50000 രൂപയുമാണ് പിഴ. വിരമിച്ച സുപ്രീം കോടതി ജഡ്ജി എ.കെ സിക്രിയാണ് എൻ.ബി.ഡി.എസ്.എയുടെ തലവൻ. ഏഴ് ദിവസത്തിനുള്ളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നും അതോറിറ്റി നിർദേശിച്ചു.വിദ്വേഷ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആജ് തക് ചാനലിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. […]

മത വികാരങ്ങൾ ചൂഷണം ചെയ്യരുതെന്ന് കമ്മീഷൻ

ന്യൂഡൽഹി : മത-സാമുദായിക വികാരങ്ങള്‍ അടിസ്ഥാനമാക്കിയ ആഹ്വാനങ്ങള്‍ പാടില്ലെന്ന് ലോക്സഭാ തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശം. ആരാധനാലയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കരുത്. വ്യാജ പ്രസ്താവനകളും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണവും പാടില്ല എന്നീ നിർദ്ദേശങ്ങള്‍ എല്ലാ രാഷ്ട്രീയ പാർട്ടികളും പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നേതാക്കളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങള്‍ പാടില്ല. മാതൃക പെരുമാറ്റച്ചട്ട ലംഘനം അനുവദിക്കില്ല. സ്ത്രീകളുടെ അന്തസ്സിനും മാന്യതയ്ക്കും കോട്ടം പറ്റുന്ന പ്രവർത്തികളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും വിട്ടു നില്‍ക്കണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ […]

പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും കേന്ദ്ര സർക്കാർ വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. ഇതോടെ ഹോട്ടലുകളിലെ ഭക്ഷ്യവിഭവങ്ങളുടെ വില വീണ്ടും കുത്തനെ ഉയരും. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടര്‍ വില 1806 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച്‌ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ 1795 രൂപയായി. കൊല്‍ക്കത്തയില്‍ സിലിണ്ടര്‍ വില 1911 […]

ഗുജറാത്ത് തീരത്ത് നിന്ന് 3,300 കിലോ ഗ്രാം മയക്കുമരുന്ന്

പോർബന്തർ: ഗുജറാത്തിലെ പോർബന്തറിന് സമീപം കിടന്നിരുന്ന കപ്പലിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) ചേർന്നായിരുന്നു ഈ വൻ വേട്ട നടത്തിയത്. 3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനുമാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വിപണി മൂല്യം 2000 കോടിയിലേറെ വരും.കപ്പലിലെ ജീവനക്കാരായ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. പോർബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കപ്പൽ നിരീക്ഷണ […]

പൗരത്വ നിയമം മാര്‍ച്ച്‌ ആദ്യവാരം

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള പോർട്ടല്‍ കേന്ദ്രസർക്കാർ തയ്യാറാക്കി.മാർച്ച്‌ ആദ്യവാരം വിജ്ഞാപനം പുറത്തിറക്കും. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നല്‍കുക. രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നല്‍കുന്നതിന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികാരമുണ്ടാവും. 2019 ഡിസംബർ 11-നാണ് പാർലമെന്റ് പൗരത്വനിയമം പാസാക്കിയത്.

ബഹിരാകാശത്തേക്ക് പറക്കാൻ മലയാളിയായ പ്രശാന്ത് നായരും

തിരുവനന്തപുരം: ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാൻ’ യാത്രികരാകാൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻമാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരെ തിരഞ്ഞെടുത്തു. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നടന്ന ചടങ്ങിൽ, യാത്രയ്ക്കായി പരിശീലനം നടത്തുന്ന ഈ നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തിച്ചു. ഈ ടെസ്റ്റ് പൈലറ്റുമാർ ഒന്നരവർഷം റഷ്യയിൽ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെഹ്യൂമൻ സ്പേസ് സെന്ററിലും പരിശീലിച്ചു. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനൽ ഡിഫൻസ് […]