വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രാർത്ഥിക്കണം

തിരുവനന്തപുരം: വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രാര്‍ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കുമെന്നും കവി കെ. സച്ചിദാനന്ദൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു – അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാര്‍ട്ടിയുടെ അവസാനമായിരിക്കും’ . സച്ചിദാനന്ദൻ പറഞ്ഞു കേരളത്തിലെ പോലീസ് സംവിധാനത്തോട് […]

Main Story, കേരളം
August 21, 2023

കെ.എസ്.ആർ.ടി.സി; പുതിയ ബസുകൾ വാങ്ങാനാവില്ല

തിരുവനന്തപുരം: സർക്കാരിന്റെ 75 കോടിയും കിഫ്ബി വായ്പ 181 കോടിയും ലഭിക്കാത്തതിനാൽ പുതിയ ബസുകൾ വാങ്ങാനുള്ള കെ.എസ്.ആർ.ടി.സി പദ്ധതി അവതാളത്തിൽ. ടെൻ‌ഡർ തുകയുടെ 90 ശതമാനമാണ് പുതിയ ബസുകൾക്ക് അശോക് ലൈലാൻഡ് കമ്പനി ആവശ്യപ്പെട്ടത്. ഒരു വർഷമായ ടെൻഡ‌റിന്റെ കാലാവധി 26ന് തീരും. അതിനുമുമ്പ് തുക അനുവദിച്ചില്ലെങ്കിൽ പുതിയ ടെൻഡർ വേണ്ടി വരും. ബസിന് ഇപ്പോഴത്തെ വിലയും നൽകേണ്ടി വരും. 6.33 കോടി അധിക ബാദ്ധ്യതയുണ്ടാവും. കഴിഞ്ഞ വർഷം 600 ബസ് വാങ്ങാനുള്ള ടെൻ‌ഡറാണ് അശോക് ലൈലാൻഡിനു […]

ഇടുക്കിയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആരംഭിച്ചു

തൊടുപുഴ: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ പേരില്‍ 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണനിരോധന ഉത്തരവ് പിന്‍വലിക്കുക, സി.എച്ച്.ആറില്‍ സമ്പൂര്‍ണ നിര്‍മ്മാണ നിരോധനമേര്‍പ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, ഭൂ പതിവ് നിയമം ഭേദഗതി ചെയ്യുക, ജനവാസമേഖലകള്‍ ബഫര്‍സോണിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക, വന്യജീവി ശല്യം തടയാന്‍ നടപടി സ്വീകരിക്കുക, ഡിജിറ്റല്‍ റീ സര്‍വേ അപാകതകള്‍ പരിഹരിക്കുക, പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍. പാല്‍, പത്രം, […]

ആനക്കൊമ്പ്: മോഹന്‍ലാല്‍ ഹാജരാകണം

കൊച്ചി: അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ വിചാരണ നേരിടണമെന്നും നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്നും പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. മോഹന്‍ലാലിനു പുറമേ ആനക്കൊമ്പു വിറ്റ കെ. കൃഷ്ണകുമാര്‍, ആനയുടമകളായിരുന്ന തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് […]

വീണയുടെ കണക്ക് സി.പി.എം പരിശോധിക്കുമോ ?

കോട്ടയം: തൻ്റെ സ്വത്ത് വിവരം പരിശോധിക്കാൻ സി.പി.എമ്മിനെ അനുവദിക്കാമെന്നും, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് നേരെ ആദായ നികുതി വകുപ്പ് നടത്തിയ കണ്ടെത്തലുകളെക്കുറിച്ച് സി.പി.എം അന്വേഷിക്കുമോ എന്നും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ താൻ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മറുപടിയുണ്ടായിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. മുൻ മന്ത്രി ഡോ.തോമസ് ഐസക്കിനെ പോലെ […]

ഓണക്കിറ്റ് മഞ്ഞക്കാര്‍ഡിന് മാത്രം

തിരുവനന്തപുരം: ഇത്തവണ ഓണക്കിറ്റ് അന്ത്യോദയ അന്ന യോജന (എ.എ.വൈ- മഞ്ഞ) കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും മാത്രം. തുണിസഞ്ചിയടക്കം 14 ഉത്പന്നങ്ങള്‍ ഉണ്ടാവും. ഗുരുതര സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭായോഗം ഈ തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്തെ 93 ലക്ഷം റേഷന്‍ കാര്‍ഡുടമകളില്‍ 5.88 ലക്ഷം (5,87,691 പേര്‍) വരുന്ന എ.എ.വൈ കാര്‍ഡുടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലായുള്ള 20,000 താമസക്കാര്‍ക്കുമാണ് സൗജന്യ കിറ്റ് ലഭിക്കുക. മൊത്തം 6,07,691 കിറ്രുകള്‍ വിതരണം ചെയ്യും. കിറ്റ് വിതരണത്തിനായി 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. […]

Main Story, കേരളം
August 17, 2023

മഴയില്ലെങ്കില്‍ പവര്‍കട്ട്

തിരുവനന്തപുരം: മഴപെയ്തില്ലെങ്കില്‍ ഓണം കഴിഞ്ഞാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും. നിലവിലെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല സമിതിയോഗത്തിലാണ് പവര്‍കട്ട് ഉള്‍പ്പെടയുള്ള വിഷയങ്ങള്‍ പരിഗണിച്ചത്. 21ന് ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ തുടര്‍ചര്‍ച്ച നടത്തും. ഓണക്കാലം പരിഗണിച്ചാണ് ഉടന്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. മഴയില്ലാത്തതിനാല്‍ ജലവൈദ്യുത ഉത്പാദനകേന്ദ്രങ്ങളിലെ അണക്കെട്ടുകളില്‍ വെള്ളമില്ല. എല്ലാഡാമുകളിലും കൂടി 37ശതമാനമാണുളളത്. ഏറ്റവും വലിയ ഡാമായ ഇടുക്കിയില്‍ 32ശതമാനമാണ് വെള്ളം. ഇതെല്ലാം ഉപയോഗിച്ച് 1531ദശലക്ഷം യൂണിറ്റ് വൈദ്യുതിയുണ്ടാക്കാം. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 3425ദശലക്ഷം യൂണിറ്റിനുള്ള […]

പരിശോധിക്കാൻ എല്ലാ രേഖയും തരാമെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: തനിക്കെതിരായ നികുതിവെട്ടിപ്പും ബിനാമി സ്വത്ത് സമ്പാദനവും ആരോപണമായി ഉന്നയിച്ച സി.പി.എമ്മിനെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. വിജിലൻസോ, ഇ ഡി യോ സി പി എമ്മോ അന്വേഷിച്ചോട്ടെ. ഒരു വിരോധവുമില്ല. സത്യസന്ധതയും വിശ്വാസ്യതയും കണക്ക് പരിശോധിക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരാളെ സി.പി.എം. കമ്മിഷനായിവെച്ചാല്‍ അവര്‍ക്കുമുന്നില്‍ തന്റെ സ്ഥാപനത്തിന്റെ എല്ലാരേഖകളും എത്തിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. മുൻ ധനമന്ത്രി തോമസ് ഐസക്കിനെപ്പോലെ ഒരാളെയാണ് അത്തരത്തില്‍ താന്‍ ഇതിനായി നിര്‍ദേശിക്കുന്നത്. ആരോപണത്തിൻ്റെ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി […]

കരിമണലിൽ മലക്കം മറിഞ്ഞ് സി പി എം നിലപാട്

തിരുവനന്തപുരം: പാര്‍ട്ടി വേറെ കുടുംബം വേറെയെന്ന് വിവാദങ്ങളിൽ നിലപാടെടുത്തിരുന്ന സി.പി എം കരിമണൽ വിഷയത്തിൽ മലക്കം മറിയുന്നു. കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ മകൾ പണം കൈപ്പററി എന്ന ആദായ നികുതി വകുപ്പിൻ്റെ കണ്ടെത്തലുമായ ബന്ധപ്പെട്ട വിവാദത്തിൽ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പെന്ന് ആക്ഷേപം ശക്തമാവുന്നു. നേതാക്കളുടെ മക്കൾ വിവാദ ചുഴിയിലകപ്പെട്ടപ്പോൾ സാങ്കേതികമായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പോലും പിൻമാറേണ്ടി വന്ന കോടിയേരി ബാലകൃഷ്ണന്‍റെ അനുഭവം ചൂണ്ടിക്കാട്ടിയാണ് എതിര്‍വാദങ്ങൾ ശക്തിപ്പെടുന്നത്. മകൻ ബിനീഷ് […]

‘മാസപ്പടി’ കൈപ്പററൽ: മുഖ്യമന്ത്രി മിണ്ടരുതെന്ന് സി പി എം നിർദേശം

തിരുവനന്തപുരം: ആലുവയിലെ കരിമണൽ കമ്പനിയിൽ നിന്ന് ‘മാസപ്പടി’യായി പണം വാങ്ങിയെന്ന ആദായ നികുതി വകുപ്പിൻ്റെ കണ്ടെത്തൽ പുറത്തുവന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനോ, മകൾ വീണയൊ, മരുമകൻ മന്ത്രി റിയാസോ പ്രതികരിക്കുന്നില്ല. ‘മാസപ്പടി വിവാദം’ നേരിടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതു കൊണ്ട് തൽക്കാലം അവഗണിക്കാൻ ആണ് സി പി എം തീരുമാനം എന്നാണ് സൂചന. മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നാണ് പാർട്ടിയിലെ ധാരണ എന്നും പറയുന്നു.സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിവാദത്തെ കുറിച്ച് വിശദീകരിച്ചിട്ടില്ല സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമ […]