എം ടി വിമർശിച്ചത് മോദിയെയെന്ന് ജയരാജന്റെ വ്യാഖ്യാനം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ എം.ടി.വാസുദേവൻ നായർ വിമർശിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.

‘‘കേന്ദ്രസർക്കാരിനെ, നരേന്ദ്ര മോദിയെയാണു എം.ടി.വിമർശിച്ചതെന്നാണു തന്റെ തോന്നൽ. അമേരിക്കൻ വിപ്ലവും ചൈനീസ് വിപ്ലവും ചരിത്രങ്ങളാണ്. ആ ചരിത്രങ്ങൾ ആവശ്യാനുസരണം മഹത്‍വ്യക്തികൾ അവരുടെ സംഭാഷണങ്ങളിൽ ഉദ്ധരിക്കും’’– അദ്ദേഹം ജയരാജൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനോടു ജനങ്ങള്‍ക്കുള്ളതു വീരാരാധനയെന്ന്.തനിക്കും പലർക്കും പിണറായി മഹാനാണ്. പിണറായിയെ എകെജിയോടും സാമൂഹിക പരിഷ്കർത്താക്കളോടും ജയരാജൻ ഉപമിച്ചു.

പിണറായി വിജയനെ വേദിയിലിരുത്തി എം.ടി.വാസുദേവൻ നായർ നടത്തിയ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തതായും ജയരാജൻ കുറ്റപ്പെടുത്തി. ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചവരാണു ഇതിന് പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.