ഇ. എം. എസ്, പിണറായിസത്തിൻ്റെ പിതാവ് …

തൃശ്ശൂർ : പിണറായിസം മുളക്കാനും വളരാനും ഉള്ള ഫലഭൂയിഷ്ടമായ മണ്ണൊരുക്കിയത്  ഇ എം എസ് നമ്പൂതിരിപ്പാടാണെന്ന് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി.ആർ.പരമേശ്വരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു.
‘മൂല്യങ്ങൾ ഒന്നും നോക്കണ്ട, പാർട്ടിക്കുവേണ്ടി എന്തുമാവാം ‘എന്ന മാരകതത്വo  ഇ എം എസ് പാർട്ടിക്കുള്ളിലും കേരളത്തിന്റെ കോശകോശങ്ങളിലൊക്കെ സ്വാധീനമുള്ള പോഷകസംഘടനകൾക്കുള്ളിലും ജനങ്ങൾക്കുള്ളിലും ആഴത്തിൽ കുത്തിവച്ചു.
മുൻപറഞ്ഞ ഇ. എം. എസ്. തത്വo, ‘പാർട്ടിക്ക് വേണ്ടിയും വ്യക്തികൾക്ക് വേണ്ടിയും എന്തുമാകാം. പാർട്ടിക്കാർക്ക് വേണ്ടി എന്തുമാകാം.സാമ്പത്തികാഴിമതിയും ആവാം ‘ എന്ന് നിലയിലേക്ക് പിണറായി വികസിപ്പിച്ചു . പാർട്ടിയും കേരളവും നാശത്തിന്റെ വക്കിൽ എത്തി –  അദ്ദേഹം നിരീക്ഷിച്ചു.
പരമേശ്വരൻ്റെ ഫേസ്ബുക്ക് പോസ്ററ്:
ഇ. എം. എസ്. മരിച്ചപ്പോൾ ആനന്ദ് എഴുതിയ ഒരു അനുസ്മരണലേഖനത്തിൽ കേരളചരിത്രത്തിലെ വലിയ ഒരു ബൗദ്ധികാഴിമതിക്കാരൻ ആയിരുന്നു അദ്ദേഹം എന്ന് സ്ഥാപിച്ചിരുന്നു. ‘അഴിമതി’എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സാമ്പത്തിക അഴിമതി മാത്രമല്ല, കൂടുതൽ മാരകമായ ബൗദ്ധിക -ധാർമ്മിക അഴിമതി കൂടി ആയതിനാൽ ആനന്ദ് പറഞ്ഞത് പരമസത്യം ആണ്.
May be pop art of text that says "മാർച്ച് 19 ദിനം ഇ.എം.എസ്"
സാമ്പത്തികമായി അഴിമതിക്കാരനല്ലാത്ത, ദിവസം പതിനെട്ടുമണിക്കൂർ പ്രവർത്തിച്ചിരുന്ന ഇ. എം. എസ്. അഴിമതിക്കാരുടെയും അലസൻമാരുടെയും ധാർമ്മികാലസൻമാരുടെയും ഒരു ദേശം സൃഷ്ടിച്ചു.’ മൂല്യങ്ങൾ ഒന്നും നോക്കണ്ട.പാർട്ടിക്കുവേണ്ടി എന്തുമാവാം ‘എന്ന മാരകതത്വo അദ്ദേഹം പാർട്ടിക്കുള്ളിലും കേരളത്തിന്റെ കോശകോശങ്ങളിലൊക്കെ സ്വാധീനമുള്ള പോഷകസംഘടനകൾക്കുള്ളിലും ജനങ്ങൾക്കുള്ളിലും ആഴത്തിൽ കുത്തിവച്ചു.
ആ നിലക്ക് ‘പിണറായിസത്തിന്റെ പിതാവ് ‘ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതിൽ
തെറ്റില്ല. പിണറായിസം മുളക്കാനും വളരാനും ഉള്ള ഫലഭൂയിഷ്ടമായ മണ്ണൊരുക്കിയത് അദ്ദേഹമാണ്.
മുൻപറഞ്ഞ ഇ. എം. എസ്. തത്വo ‘പാർട്ടിക്ക് വേണ്ടിയും വ്യക്തികൾക്ക് വേണ്ടിയും എന്തുമാകാം.പാർട്ടിക്കാർക്ക് വേണ്ടി എന്തുമാകാം.സാമ്പത്തികാഴിമതിയും ആവാം ‘ എന്ന് നിലയിലേക്ക് പിണറായി വികസിപ്പിച്ചു . പാർട്ടിയും കേരളവും നാശത്തിന്റെ വക്കിൽ എത്തി.
അവകാശബോധത്തെ പാവപ്പെട്ട മലയാളിയുടെ ആറാം ഇന്ദ്രിയമാക്കുന്നതിൽ തന്റെ സമകാലികരായ മറ്റു കമ്മ്യൂണിസ്റ്റുകരോടൊപ്പം അധികാരം ലഭിക്കുന്നതിനു മുൻപുള്ള ഇ. എം. എസ്.നൽകിയ സംഭാവനകളെ കൃതജ്ഞതയോടെ തന്നെ സ്മരിക്കണം. എന്നാൽ കെ . ദാമോദരനിൽ തുടങ്ങുന്ന ഒരു ഡസൻ സി. പി. ഐ. നേതാക്കൾക്കുണ്ടായിരുന്ന ധാർമ്മികതയോ ബൗദ്ധികമായ ഔന്നത്യമോ ഇ. എം. എസിനുണ്ടായിരുന്നില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന്റെ സമയത്ത് സി.പി.എമ്മിന് പകരം ആ വിഭാഗമാണ് ജയിച്ചതും മുൻകൈ നേടിയതും വളർന്നതും എങ്കിൽ ഇന്ത്യയിലും കേരളത്തിലും അവികസിത ലോകത്തിലും ഇന്ന് ആവശ്യമായ ലിബറൽ ജനാധിപത്യത്തിന്റെ നല്ല മാതൃകകൾ ഒരു പക്ഷെ ഉണ്ടാകുമായിരുന്നു.
എന്നാൽ മലയാളിയിൽ കുടിലതയെ ചുമ്മാ ആരാധിക്കുന്ന ഒരു തരം പാഷണ്ധത (profanity )ഉണ്ട്. അതാണ് ഇ. എം. എസ്സിനെയും പിണറായിയേയും ജയിപ്പിക്കുന്നതും നില നിർത്തിയതും നിലനിർത്തുന്നതും.
ഒരു സമൂഹത്തിൽ മൂല്യബോധം പോയാൽ എല്ലാം പോയി എന്നതിനാൽ മലയാളി കഷ്ടപ്പെട്ട് ആർജ്ജിച്ച അവകാശബോധവും ഇന്ന് നഷ്ടപ്പെട്ടു.
സംസ്ഥാനത്തെ നിശ്ചലമാക്കി, കറുപ്പിനെ വിലക്കുന്നത് പോലെ ആഭാസകരമായ വിലക്കുകൾ ഏർപ്പെടുത്തി പുതിയകാലത്തെ കമ്മ്യൂണിസ്റ്റ് തമ്പുരാൻ 40 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്നു.