വരമഞ്ഞളാടിയ രാവിന്റെ സംഗീതം…

സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയിലെ ” ഗർജ്ജിക്കുന്ന സിംഹം ” എന്നറിയപ്പെടുന്ന സൂപ്പർസ്റ്റാർ സുരേഷ് ഗോപി ഒരുവിധം നന്നായി പാട്ടുകൾ പാടുന്ന നല്ലൊരു ഗായകൻ കൂടിയാണെന്ന് അറിയാമല്ലോ.. 1998 – ൽ സിബി മലയിൽ സംവിധാനം ചെയ്ത “പ്രണയവർണ്ണങ്ങൾ ” എന്ന ചിത്രത്തിലാണ് സുരേഷ്ഗോപി നായകനായി അഭിനയിക്കുന്നതും അതേ ചിത്രത്തിൽ ഒരു പാട്ടുപാടുന്നതും ….. വിദ്യാസാഗർ സംഗീതം പകർന്ന് സുരേഷ് ഗോപി പാടിയ ഈ ഗാനത്തിന്റെ രചന, ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയ നവാഗതനായ ഒരു ചെറുപ്പക്കാരന്റേതായിരുന്നു […]

ത്രില്ലടിപ്പിക്കാത്ത മെഡിക്കൽ ത്രില്ലർ എബ്രഹാം ഓസ്ളർ

  ഡോ.ജോസ് ജോസഫ്   വ്യക്തി ജീവിതത്തിൽ നേരിട്ട  ട്രാജഡികളെ തുടർന്ന് ഉൾവലിഞ്ഞു പോയ  പോലീസ് ഉദ്യോഗസ്ഥർ ത്രില്ലർ ചിത്രങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്. കുടുംബം നഷ്ടപ്പെട്ടത് താങ്ങാനാവാതെ അവർ എല്ലാത്തിൽ നിന്നും പിന്മാറി ഒതുങ്ങി ജീവിക്കുന്നു. പിന്നീട് വെല്ലുവിളി  ഉയർത്തുന്ന പ്രമാദമായ കേസ് അന്വേഷണത്തിലൂടെ അവർ ശക്തമായി തിരിച്ചു വരുന്നത് അനേകം സിനിമകളിൽ ആവർത്തിച്ചു കണ്ടു മടുത്ത സ്ഥിരം പ്രമേയമാണ്. പൃത്ഥിരാജ് സുകുമാരൻ നായകനായ ജിത്തു ജോസഫ് ചിത്രം മെമ്മറീസിലും  അടുത്ത കാലത്ത് ജോഷി – സുരേഷ് ഗോപി […]

ശബരിമലയിൽ തങ്ക സൂര്യോദയം…

സതീഷ് കുമാർ വിശാഖപട്ടണം കേരളത്തിലെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും കാണാവുന്ന  ഒരു മുന്നറിയിപ്പ് പ്രിയ സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുതട്ടെ …  “അഹിന്ദുക്കൾക്ക് പ്രവേശനമില്ല ”  എന്ന ഈ ആഹ്വാനം ഭക്തിയെ മതാതീതമായി കാണുന്ന മാനവ സംസ്കാരത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം അരോചകമായി തോന്നാറുണ്ട്. ഇവിടെയാണ് ശബരിമല എന്ന ക്ഷേത്രത്തിന്റെ പ്രസാദാത്മകമായ മുഖം തെളിഞ്ഞു വരുന്നത്.  മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതസൗഹാർദത്തിന്റെ ഏറ്റവും പ്രകാശപൂർണ്ണമായ നേർക്കാഴ്ചയാണ് ശബരിമല എന്ന ക്ഷേത്രത്തെ ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ  വ്യത്യസ്തമാക്കുന്നത്.   കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ  ശബരിമലയിൽ എത്തുന്ന […]

ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കൾ …

സതീഷ് കുമാർ വിശാഖപട്ടണം  പുതുവർഷത്തിലെ ആദ്യത്തെ മാസമാണ് ജനുവരി. റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദേവനായ  “ജാനസ് ലാനു യാരിയസി “ന്റെ പേരിലാണ് ഈ മാസം അറിയപ്പെടുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട മാസങ്ങളെകുറിച്ച് പല കവികളും വളരെയധികം ഗാനങ്ങൾ എഴുതിയിട്ടുണ്ടല്ലോ ….? അതോടൊപ്പം  ഗ്രിഗോറിയൻ കലണ്ടറിലെ  ആദ്യമാസമായ ജനുവരിയെക്കുറിച്ചും വയലാർ അതിമനോഹരമായ ചില ഗാനങ്ങൾ എഴുതിയിട്ടുണ്ട്. പാറപ്പുറത്തിന്റെ കഥയെ ആസ്പദമാക്കി  തോട്ടാൻ പിക്ച്ചേഴ്സിന്റെ പേരിൽ ജെ.ഡി. തോട്ടാൻ നിർമ്മിച്ച് സംവിധാനം ചെയ്ത “ഓമന ” എന്ന ചിത്രത്തിലാണ് ജനുവരിയെ പ്രകീർത്തിച്ചു […]

മോഹം കൊണ്ടു ഞാൻ …

സതീഷ് കുമാർ വിശാഖപട്ടണം ആ ചെറുപ്പക്കാരന്റെ മനസ്സിൽ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ അഭിനയിക്കണം , സംവിധാനം ചെയ്യണം ,  സിനിമ നിർമ്മിക്കണം ,  പാട്ടുകൾ എഴുതണം ,  സംഗീതം ചെയ്യണം ,  പാട്ടുകൾ പാടണം:.. അങ്ങനെ ഒത്തിരി ഒത്തിരി മോഹങ്ങൾ … പക്ഷേ സിനിമാരംഗത്തേക്ക് ഒന്ന് കടന്നു കിട്ടേണ്ടെ …. ?  എന്താ ഒരു മാർഗ്ഗം …..?  കുറെ നാളത്തെ ആലോചനക്കുശേഷം ഒരു വഴി കണ്ടെത്തി …..   മാന്യമായി ചെയ്തിരുന്ന “ടൈംസ് ഓഫ് ഇന്ത്യ ” […]

ലൈംഗിക സുഖവും റോബോട്ടുകളും

പി.രാജന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രം പോര; ആ വാര്‍ത്തകളുടെ   ഭവിഷ്യത്തിനെക്കുറിച്ചുള്ള   വ്യാഖ്യാനവും    കൂടി വായനക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനാലവണം നിര്‍മ്മിതിയുടെ ബുദ്ധിയുടെ ഉപയോഗം ജനജീവിതത്തിൽ ഉളവാക്കിയേക്കാവുന്ന സ്വാധീനത്തെക്കുറിച്ചുള്ള  ലേഖനങ്ങള്‍ മാദ്ധ്യമങ്ങളില്‍ നിറയുന്നത്. ഈയിടെ ചൈനയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ജീവനുള്ള പെണ്‍കുട്ടികള്‍ക്ക് സമാനമായി പങ്കാളികള്‍ക്ക് ലൈംഗിക സുഖം പ്രദാനം ചെയ്യാന്‍ കഴിവുള്ള റോബോട്ടുകള്‍ അവിടെ  നിര്‍മ്മിക്കപ്പെടുന്നുവെന്നായിരുന്നു ആ വാര്‍ത്ത. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ലൈംഗികാസക്തി തടയുന്നതുമായി ബന്ധപ്പെട്ട ഒരു കേസില്‍  […]

യേശുദാസിൻ്റെ ശതാഭിഷേകം ഇന്ന്

ആർ. ഗോപാലകൃഷ്ണൻ 🔸🔸 ഓരോ മലയാളിയുടേയും ഒരോ ദിവസവും കടന്നു പോവുന്നത് കൊച്ചിക്കാരൻ കാട്ടാശ്ശേരി ജോസഫ് യേശുദാസന്റെ ശബ്ദം കേട്ടുകൊണ്ടാവും. ജനറേഷൻ ഗ്യാപ്പെന്നോ പ്രായഭേദമെന്നോ നോക്കാതെ ആബാലവൃദ്ധം മലയാളികൾ ഹൃദയത്തോട് ചേർത്ത് പിടിച്ച ഇങ്ങയൊരു പാട്ടുകാരൻ ഇനി മലയാളത്തിലുണ്ടാവുമോ എന്ന് സംശയമുണ്ട്. യേശുദാസിൻറെ ശതാഭിഷേക സ്പെഷ്യൽ: https://www.youtube.com/watch?v=0I7C8VTCprk   🔸യേശുദാസ്: അരനൂറ്റാണ്ട് മുമ്പ്: ‘മൂവിരമ’യിൽ (1971 ഒക്ടോബർ 1-ന്) ‘താരത്തിൻ്റെ ഒരു ദിവസം’ എന്ന പംക്തിയിൽ വന്നതാണു് ഗായകൻ യേശുദാസിൻ്റെ ഈ അപൂർവ /അമൂല്യ ചിതങ്ങൾ… https://www.facebook.com/100000927399223/posts/6734823003225213/?mibextid=Nif5oz […]

തൃശ്ശൂരിലെ വനിത റാലി

പി. രാജൻ തൃശ്ശൂരിൽ ബി.ജെ.പി.സംഘടിപ്പിച്ച വമ്പിച്ച വനിത റാലിയെ അഭിസംബോധന ചെയ്തത്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. നിയമ നിർമ്മാണ സഭകളിലെ വനിത സംവരണത്തിൽ തൃശ്ശൂരിൻറെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും പങ്കിനെക്കുറിച്ചുമുള്ള എന്റെ കണ്ടെത്തലുകൾക്ക്‌  ആധികാരികത തേടാൻ ഈ റാലി എന്നെ നിർബന്ധിതനാക്കുന്നു. പ്രായപൂർത്തി വോട്ടവകാശപ്രകാരം പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന നിയമസഭകളിലേക്ക്‌ ആദ്യമായി സ്ത്രീകൾക്ക്‌ സംവരണം ഏർപ്പെടുത്തിയത്‌ മുൻ നാട്ടു രാജ്യമായ കൊച്ചിയാണെന്നാണ്‌ എന്റെ അറിവ്‌. ഇത്‌ ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം നമ്മുടെ രാജ്യത്തെ എല്ലാ പുരോഗനമനപരമായ നടപടികളും പാശ്ചാത്യരാജ്യങ്ങളുടേയോ […]

സ്വാമി ശരണം….

കെ. ഗോപാലകൃഷ്ണൻ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​യി​​​ൽ ദ​​​ർ​​​ശ​​​നം തേ​​​ടി​​​യെ​​​ത്തി​​​യ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് അ​​​യ്യ​​​പ്പ​​​ഭ​​​ക്ത​​​ർ, 8-10 മ​​​ണി​​​ക്കൂ​​​ർ വെ​​​ള്ള​​​വും ഭ​​​ക്ഷ​​​ണ​​​വു​​​മി​​​ല്ലാ​​​തെ, സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ആ​​​രു​​​മി​​​ല്ലാ​​​തെ ദ​​​യ​​​നീ​​​യ​​​മാ​​​യ ദു​​​ര​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്നു. അ​​​വ​​ർ​​ക്ക് ഓ​​​രേ​​​യൊ​​​രു ആ​​​ശ്വാ​​​സ​​​മേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ: സ്വാ​​​മി ശ​​​ര​​​ണം എ​​​ന്ന പ്രാ​​​ർ​​​ഥ​​​ന. അ​​​തെ, സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഭൂ​​​രി​​​ഭാ​​​ഗം ഭ​​​ക്ത​​​രു​​​ടെ​​​യും അ​​​വ​​​സ്ഥ അ​​​താ​​​യി​​​രു​​​ന്നു. ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന ചു​​​രു​​​ക്കം ചി​​​ല മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ര​​​ല്ലാ​​​തെ പ​​​രാ​​​തി​​​പ്പെ​​​ടാ​​​ൻ പോ​​​ലും ആ​​​രു​​​മി​​​ല്ലാ​​​ത്ത ദ​​​യ​​​നീ​​​യ​​​മാ​​​യ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്. എ​​​ങ്ങ​​​നെ​​​യാ​​​ണ് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഇ​​​ത്ര ദ​​​യ​​​നീ​​​യ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തെ​​​ന്ന് ഭ​​​ക്ത​​​ർ ചോ​​​ദി​​​ക്കു​​​ന്നു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ നി​​​ന്നു​​​ള്ള ഭ​​​ക്ത​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ ക​​​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​ർ ഇ​​​ങ്ങ​​​നെ​​​യാ​​​ണോ […]

ആണധികാരത്തിന്റെയും കാപട്യത്തിന്റെയും ആട്ടം

ഡോ.ജോസ് ജോസഫ് തീയേറ്റര്‍ റിലീസിനു മുമ്പെ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ആട്ടം.ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചല്‍സില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ആട്ടം 2023 ഐ എഫ് എഫ് കെയില്‍ മികച്ച മലയാള സിനിമയ്ക്കുള്ള നാറ്റ്പാക്ക് അവാര്‍ഡും നേടിയിരുന്നു.   തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ആനന്ദ് ഏകര്‍ഷിയുടെ അരങ്ങേറ്റ ചിത്രമാണ് ആട്ടം. രചനയും സംവിധാനവും ആനന്ദ് ഏകര്‍ഷി തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. തീയേറ്റര്‍ പശ്ചാത്തലത്തിലുള്ള ആട്ടത്തിലെ 13 പ്രമുഖ അഭിനേതാക്കളില്‍ വിനയ് ഫോര്‍ട്ട് […]