സ്വാമി ശരണം….

കെ. ഗോപാലകൃഷ്ണൻ

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​യി​​​ൽ ദ​​​ർ​​​ശ​​​നം തേ​​​ടി​​​യെ​​​ത്തി​​​യ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് അ​​​യ്യ​​​പ്പ​​​ഭ​​​ക്ത​​​ർ, 8-10 മ​​​ണി​​​ക്കൂ​​​ർ വെ​​​ള്ള​​​വും ഭ​​​ക്ഷ​​​ണ​​​വു​​​മി​​​ല്ലാ​​​തെ, സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ആ​​​രു​​​മി​​​ല്ലാ​​​തെ ദ​​​യ​​​നീ​​​യ​​​മാ​​​യ ദു​​​ര​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്നു. അ​​​വ​​ർ​​ക്ക് ഓ​​​രേ​​​യൊ​​​രു ആ​​​ശ്വാ​​​സ​​​മേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ: സ്വാ​​​മി ശ​​​ര​​​ണം എ​​​ന്ന പ്രാ​​​ർ​​​ഥ​​​ന.

അ​​​തെ, സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഭൂ​​​രി​​​ഭാ​​​ഗം ഭ​​​ക്ത​​​രു​​​ടെ​​​യും അ​​​വ​​​സ്ഥ അ​​​താ​​​യി​​​രു​​​ന്നു. ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന ചു​​​രു​​​ക്കം ചി​​​ല മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ര​​​ല്ലാ​​​തെ പ​​​രാ​​​തി​​​പ്പെ​​​ടാ​​​ൻ പോ​​​ലും ആ​​​രു​​​മി​​​ല്ലാ​​​ത്ത ദ​​​യ​​​നീ​​​യ​​​മാ​​​യ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്. എ​​​ങ്ങ​​​നെ​​​യാ​​​ണ് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഇ​​​ത്ര ദ​​​യ​​​നീ​​​യ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തെ​​​ന്ന് ഭ​​​ക്ത​​​ർ ചോ​​​ദി​​​ക്കു​​​ന്നു.

sabarimala: Sabarimala Ayyappa temple to open on October 16 for 'Thula  masam' poojas - The Economic Times

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ നി​​​ന്നു​​​ള്ള ഭ​​​ക്ത​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ ക​​​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​ർ ഇ​​​ങ്ങ​​​നെ​​​യാ​​​ണോ എ​​​ന്ന​​​ാണു ചോ​​​ദി​​​ച്ച​​​ത്, അ​​​തേ​​​സ​​​മ​​​യം ക​​​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​ർ അ​​​വ​​​രു​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് വ​​​ള​​​രെ ന​​​ല്ല​​​വ​​​രും സ​​​ഹാ​​​യ​​​ക​​​രു​​​മാ​​​ണ​​ത്രെ. അ​​​യ്യ​​​പ്പ ദ​​​ർ​​​ശ​​​നം എ​​​ന്ന ഒ​​​രേ​​​യൊ​​​രു ല​​​ക്ഷ്യ​​​ത്തി​​​ൽ അ​​​വ​​​ർ​​​ക്കെ​​​ല്ലാം അ​​​സ​​​ന്തു​​​ഷ്ട​​​വും സ​​​ങ്ക​​​ട​​​ക​​​ര​​​വു​​​മാ​​​യ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. അ​​​വ​​​രു​​​ടെ ഏ​​​ക ആ​​​ശ്വാ​​​സം പ്രാ​​​ർഥ​​​ന​​​യാ​​​യി​​​രു​​​ന്നു: സ്വാ​​​മി ശ​​​ര​​​ണം.

പ​​​വി​​​ത്ര​​​മാ​​​യ ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യു​​​ടെ അ​​​വ​​​സാ​​​ന ഭാ​​​ഗം നി​​​ല​​​യ്ക്ക​​​ലി​​​ൽ​​​നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്നു, അ​​​വി​​​ടെ ബ​​​സു​​​ക​​​ളി​​ൽ ഇ​​​റ​​​ങ്ങുക​​​യോ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ക്ക് ചെ​​​യ്യു​​​ക​​​യോ ചെ​​​യ്യാം. പ​​​മ്പ​​​യി​​​ൽ വാ​​​ഹ​​​നം പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​ൻ അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ പാ​​​സു​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ക​​​ളി​​​ലേ​​​ക്കു ക​​​യ​​​റാം. എ​​​ന്നാ​​​ൽ, വ​​​ലി​​​യ തി​​​ര​​​ക്കു​​​ള്ള​​​തി​​​നാ​​​ലും ബ​​​സു​​​ക​​​ൾ പ​​​രി​​​മി​​​ത​​​മാ​​​യ​​​തി​​​നാ​​​ലും പ​​​ല​​​പ്പോ​​​ഴും നി​​​ല​​​യ്ക്ക​​​ലി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ ക​​​യ​​​റു​​​ക എ​​​ന്ന​​​ത് ഏ​​​റെ ശ്ര​​​മ​​​ക​​​ര​​​മാ​​​ണെ​​​ന്നാ​​​ണ് മാ​​​ധ‍്യ​​​മ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വ‍്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ബ​​​സു​​​ക​​​ളി​​​ൽ ക​​​യ​​​റി​​​ക്ക​​​ഴി​​​ഞ്ഞാ​​​ലും യാ​​​ത്ര സു​​​ഖ​​​ക​​​ര​​​മാ​​​ക​​​ണ​​​മെ​​​ന്നി​​​ല്ല. കാ​​​ലു​​​കു​​​ത്തി നി​​​ൽ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ​​​വ​​​രെ ഭാ​​​ഗ‍്യം തു​​​ണ​​​യ്ക്ക​​​ണം. ന​​​ല്ല​​​തോ ചീ​​​ത്ത​​​യോ പൊ​​​ളി​​​ഞ്ഞു​​​വീ​​​ഴാ​​​റാ​​​യ​​​തോ ആ​​​യി​​​ക്കോ​​​ട്ടെ, ബ​​​സു​​​ക​​​ൾ ഓ​​​ടി​​​ക്കാ​​​നു​​​ള്ള കു​​​ത്ത​​​ക കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കാ​​​ണ്, ഈ​​​ടാ​​​ക്കു​​​ന്ന നി​​​ര​​​ക്കാ​​​ക​​​ട്ടെ ഉ​​​യ​​​ർ​​​ന്ന​​​തും. അ​​​ധി​​​കൃ​​​ത​​​ർ സ്ഥ​​​ലം ക​​​ണ്ടെ​​​ത്തി അ​​​നു​​​മ​​​തി​​​നേ​​​ടി പ​​​മ്പ​​​യി​​​ൽ ആ​​​വ​​​ശ്യ​​​ത്തി​​​ന് പാ​​​ർ​​​ക്കിം​​​ഗ് സ്ഥ​​​ലം വി​​​ക​​​സി​​​പ്പി​​​ച്ചാ​​​ൽ നി​​​ല​​​യ്ക്ക​​​ലി​​​ലേ​​​ക്കും പ​​​മ്പ​​​യി​​​ലേ​​​ക്കും യാ​​​ത്ര ചെ​​​യ്യാ​​​നു​​​ള്ളശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടും സ​​​മ​​​യ​​​വും പ​​​ണ​​​വു​​​മ​​​ട​​​ക്കം ഒ​​​രു​​പാ​​​ട് പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാം.

 

ശബരിമല ദർശനം: കുട്ടികൾക്ക് ആർ ടി പി സി ആർ ടെസ്റ്റ് വേണ്ട, മൂന്ന്  മാസത്തിനുള്ളിൽ കൊവിഡ് വന്നവർ തീർത്ഥാടനം പരമാവധി ഒഴിവാക്കണമെന്ന് ... 

അ​​​പ്പോ​​​ഴും അ​​​ധി​​​കാ​​​രി​​​ക​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ സാ​​​മ്പ​​​ത്തി​​​ക നേ​​​ട്ടം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് മാ​​​ത്ര​​​മാ​​​ണ്. ശ​​​രി​​​യാ​​​യി പ​​​റ​​​ഞ്ഞാ​​​ൽ, നി​​​ല​​​യ്ക്ക​​​ലി​​​ലെ​​​യും പ​​​മ്പ​​​യി​​​ലെ​​​യും ശൗ​​​ചാ​​​ല​​​യ​​​ങ്ങ​​​ൾ പോ​​​ലെ​​​യു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വൃ​​​ത്തി​​​യും വെ​​​ടി​​​പ്പു​​​മു​​​ള്ള​​​താ​​​ണെ​​​ങ്കി​​​ലും തി​​​ര​​​ക്കു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ആ​​​വ​​​ശ‍്യ​​​ത്തി​​നു മ​​​തി​​​യാ​​​കു​​​മോ എ​​​ന്ന​​​ത് ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​ണ്. നി​​​ല​​​യ്ക്ക​​​ലും പ​​​മ്പ​​​യും ക​​​ട​​​ന്ന് പു​​​ണ്യ​​​ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര സു​​​ഗ​​​മ​​​മാ​​​യി ആ​​​രം​​​ഭി​​​ക്കാ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യെ​​​യോ തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​നെ​​​യോ (സ്വ​​​ന്തം ത​​​ല​​​ത്തി​​​ലും നി​​​യ​​​മ​​​ങ്ങ​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന) ആ​​​ശ്ര​​​യി​​​ക്കി​​​ല്ല, മ​​​റി​​​ച്ച് സ്വ​​​ന്തം ആ​​​ത്മാ​​​ർ​​​ഥ​​​മാ​​​യ പ്രാ​​​ർഥ​​​ന​​​യെ ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കും: സ്വാ​​​മി ശ​​​ര​​​ണം.

ഭ​​​ക്ത​​​രു​​​ടെ നീ​​​ക്ക​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പു​​​തി​​​യ സം​​​വി​​​ധാ​​​നം അ​​​നു​​​സ​​​രി​​​ച്ച്, നി​​​ല​​​യ്ക്ക​​​ലി​​​ൽനി​​​ന്ന് അ​​​നൗ​​​പ​​​ചാ​​​രി​​​ക​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്നു. അ​​​തു​​​പോ​​​ലെ പ​​​മ്പ ഗ​​​ണ​​​പ​​​തി ക്ഷേ​​​ത്ര​​​ത്തി​​​ൽ പ്രാ​​​ർ​​​ഥ​​​ന ക​​​ഴി​​​ഞ്ഞ് ഭ​​​ക്ത​​​ർ സ​​​ന്നി​​​ധാ​​​ന​​​ത്തേ​​​ക്കു നീ​​​ങ്ങു​​​മ്പോ​​​ഴും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സ​​​ന്നി​​​ധാ​​​ന​​​ത്ത് തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും പെ​​​ട്ട് അ​​​ത‍്യാ​​​ഹി​​​ത​​​മു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ഭ​​​ക്ത​​​രെ കൂ​​​ട്ട​​​മാ​​​യി നീ​​​ക്കി. പു​​​തി​​​യ സം​​​വി​​​ധാ​​​നം കാ​​​ല​​​താ​​​മ​​​സം സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​വെ​​​ന്ന് പ​​​ല​​​രും പ​​​റ​​​യു​​​ന്നു.

നേ​​​ര​​​ത്തേ സ​​​ന്നി​​​ധാ​​​ന​​​ത്ത് മാ​​​ത്ര​​​മാ​​​ണ് തി​​​ര​​​ക്ക​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ പ​​​മ്പ​​​യി​​​ൽ​​​നി​​​ന്നും മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും മ​​​ല​​​ക​​​യ​​​റ്റ സ​​​മ​​​യ​​​ത്ത് നീ​​​ണ്ട കാ​​​ത്തി​​​രി​​​പ്പ് വേ​​​ണ്ടി​​​വ​​​രു​​​ന്നു​​​ണ്ട്. ഇ​​​പ്പോ​​​ഴും നി​​​ല​​​വി​​​ലു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ ടി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന സം​​​വി​​​ധാ​​​നം എ​​​ന്തെ​​​ങ്കി​​​ലും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ചി​​​ട്ടു​​​ണ്ടോ എ​​​ന്ന് ആ​​​ർ​​​ക്കും ഉ​​​റ​​​പ്പി​​​ല്ല. അ​​​തി​​​ല്ലെ​​​ങ്കി​​​ൽ സ്ഥി​​​തി കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​യേ​​​ക്കാം. കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് എ​​​ത്തി​​​യി​​​ട്ടും ടി​​​ക്ക​​​റ്റി​​​ൽ ന​​​ൽ​​​കി​​​യ സ​​​മ​​​യ​​​മ​​​നു​​​സ​​​രി​​​ച്ച് ഭ​​​ക്ത​​​ർ​​​ക്കാ​​​ർ​​​ക്കും ദ​​​ർ​​​ശ​​​നം സാ​​​ധ‍്യ​​​മാ​​​യി​​​ല്ലെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. ചു​​​രു​​​ക്ക​​​ത്തി​​​ൽ, ആ​​​ശ്വാ​​​സം ല​​​ഭി​​​ക്കാ​​​ൻ പ്രാ​​​ർ​​​ഥ​​​ന തു​​​ട​​​രു​​​ക: സ്വാ​​​മി ശരണം.

എ​​​ന്തി​​​ന​​​ധി​​​കം, ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് വൈ​​​കു​​​ന്ന​​​തി​​​നു മ​​​റ്റൊ​​​രു കാ​​​ര​​​ണം എ​​​രു​​​മേ​​​ലി​​​യി​​​ൽ നി​​​ന്നാ​​​ണ്. നി​​​ല​​​യ്ക്ക​​​ലി​​​ലും പ​​​മ്പ​​​യി​​​ലും തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ പോ​​​ലീ​​​സ് പ​​​ല​​​യി​​​ട​​​ത്തും ഭ​​​ക്ത​​​രു​​​ടെ ബ​​​സു​​​ക​​​ൾ ത​​​ട​​​ഞ്ഞി​​​ടു​​​ന്ന​​​ത് കൂ​​​ടു​​​ത​​​ൽ വൈ​​​കു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്നു. പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ക: സ്വാമി ശ​​​ര​​​ണംമ​​​റ്റു പ​​​ല പ്ര​​​ശ്ന​​​ങ്ങ​​​ളും പോ​​​രാ​​​യ്മ​​​ക​​​ളു​​​മു​​​ണ്ട്. ഒ​​​രു പു​​​തി​​​യ സം​​​വി​​​ധാ​​​നം – ക്യൂ​​​ബ് കോം​​​പ്ല​​​ക്സ് – ഈ ​​​വ​​​ർ​​​ഷം ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ന​​​ട​​​പ്പി​​​ലാ​​​ക്കി. ഒ​​​രേ​​​സ​​​മ​​​യം ഏ​​​ക​​​ദേ​​​ശം 4,000 പേ​​​ർ​​​ക്കുള്ള വാ​​​ഷ് റൂ​​​മു​​​ക​​​ളും റി​​​ഫ്ര​​​ഷ്‌​​​മെ​​​ന്‍റ് സ്റ്റാ​​​ളു​​​ക​​​ളും ഇ​​​വി​​​ടെ​​​യു​​​ണ്ട്.

ഒ​​​രു ദി​​​വ​​​സം ക്ഷേ​​​ത്രം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ഒ​​​രു ല​​​ക്ഷ​​​ത്തി​​​ന​​​ടു​​​ത്ത് ആ​​​ളു​​​ക​​​ൾ​​​ക്ക് ഇ​​​ത് അ​​​പ​​​ര്യാ​​​പ്ത​​​മാ​​​ണ്. പാ​​​നീ​​​യ​​​ങ്ങ​​​ളും ല​​​ഘു​​​ഭ​​​ക്ഷ​​​ണ​​​ങ്ങ​​​ളും വി​​​ൽ​​​ക്കു​​​ന്ന സ്റ്റാ​​​ളു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും അ​​​പ​​​ര്യാ​​​പ്ത​​​മാ​​​ണ്. ശു​​​ചി​​​മു​​​റി​​​ക​​​ളും വേ​​​ണ്ട​​​ത്ര​​​യി​​​ല്ല. പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്ക് ശു​​​ചി​​​മു​​​റി സൗ​​​ക​​​ര്യം അ​​​പ​​​ര്യാ​​​പ്ത​​​മാ​​​ണെ​​​ങ്കി​​​ൽ, സ്ത്രീ ​​​ഭ​​​ക്ത​​​ർ​​​ക്ക് വ​​​ള​​​രെ കു​​​റ​​​വാ​​​ണ്. ആ​​​ശ്വാ​​​സം വീ​​​ണ്ടും പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ: സ്വാ​​​മി ശ​​​ര​​​ണം.

ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തു​​​പോ​​​ലു​​​ള്ള ശു​​​ചി​​​ത്വ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ന് വ​​​ള​​​രെ​​​യ​​​ധി​​​കം കാ​​​ര‍്യ​​​ങ്ങ​​​ൾ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു. അ​​​തെ, ഈ ​​​വി​​​ശു​​​ദ്ധ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ൽ സ്വ​​​ച്ഛ് ഭാ​​​ര​​​ത് ചി​​​ന്തി​​​ക്കു​​​ക​​​യോ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നി​​​ല്ല. വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള ജ​​​ന​​​ക്കൂ​​​ട്ടം പ​​​ല​​​പ്പോ​​​ഴും സ്വ​​​ന്തം ഭ​​​ക്ഷ​​​ണ പാ​​​നീ​​​യ​​​ങ്ങ​​​ളു​​​മാ​​​യി വ​​​രു​​​ന്നു, അ​​​വ പ​​​ല​​​പ്പോ​​​ഴും വ​​​ലി​​​ച്ചെ​​​റി​​​യ​​​പ്പെ​​​ട്ട് മാ​​​ലി​​​ന്യം സൃ​​​ഷ്ടി​​​ക്കു​​​ന്നു. ഏ​​​റ്റ​​​വും ഞെ​​​ട്ടി​​​പ്പി​​​ക്കു​​​ന്ന​​​ത്:

പ​​​വി​​​ത്ര പു​​​ണ്യ പ​​​മ്പാ ന​​​ദി​​​യി​​​ലേ​​​ക്ക് മ​​​ലി​​​ന​​​ജ​​​ലം ഒ​​​ഴു​​​ക്കു​​​ന്ന​​​തു​​​മൂ​​​ലം ഭ​​​ക്ത​​​ർ​​​ക്ക് ആ​​ചാ​​ര​​പ​​ര​​മാ​​യി കു​​​ളി​​​ക്കാ​​​ൻ യോ​​​ഗ്യ​​​മ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​താ​​ണ്. ഇ​​​തി​​​നെ​​​ല്ലാം സ്ഥി​​​ര​​​മാ​​​യ പ​​​രി​​​ഹാ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണ്. പ​​​ല​​​യി​​​ട​​​ത്തും മാ​​​ലി​​​ന്യ​​​വും ചെളി​​​യും മൊ​​​ത്ത​​​ത്തി​​​ലു​​​ള്ള വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു. വീ​​​ണ്ടും പരീ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട പ്രാ​​​ർ​​​ഥ​​​ന: സ്വാ​​​മി ശര​​​ണം

ഈ ​​​വ​​​ർ​​​ഷം 10 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പ്രാ​​​യ​​​മാ​​​യ സ്ത്രീ ​​​ഭ​​​ക്ത​​​രു​​​ടെ​​​യും എ​​​ണ്ണം വ​​​ർ​​​ധി​​​ച്ചു. ഇ​​​ത് ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ കൂ​​​ടു​​​ത​​​ൽ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യം കൂ​​​ട്ടി. വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ജ​​​ന​​​ത്തി​​​ര​​​ക്കി​​​നെ നേ​​​രി​​​ടാ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തു​​​വ​​​രെ വീ​​​ണ്ടും പ്രാ​​​ർ​​​ഥ​​​ന: സ്വാ​​​മി ശ​​​ര​​​ണം. പു​​​രോ​​​ഹി​​​ത​​​ർ​​​ക്ക് മ​​​ഴ​​​യ​​​ത്ത് പ​​​ടി​​​പൂ​​​ജ ന​​​ട​​​ത്താ​​​ൻ മേ​​​ലാ​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ​​​വി​​​ത്ര​​​മാ​​​യ പ​​​തി​​​നെ​​​ട്ടാം​​​പ​​​ടി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം പു​​​തി​​​യ തൂ​​​ണു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചു.

എ​​​ന്നാ​​​ൽ ഇ​​​ത് സ്ഥാ​​​പി​​​ച്ച രീ​​​തി ഭ​​​ക്ത​​​രെ ക​​​യ​​​റാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​ന് പ​​​ടി​​​ക​​​ളി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രു​​​ടെ ഇ​​​ടം കു​​​റ​​​ച്ചു. അ​​​ങ്ങ​​​നെ, ഭ​​​ക്ത​​​ർ​​​ക്ക് പ​​​തി​​​നെ​​​ട്ടാംപ​​​ടി ക​​​യ​​​റാ​​​നു​​​ള്ള ഇ​​​ടു​​​ങ്ങി​​​യ വ​​​ഴി അ​​​വ​​​ർ കു​​​റ​​​ച്ചു. പ്രാ​​​യ​​​മാ​​​യ ഭ​​​ക്ത​​​രു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും എ​​​ണ്ണ​​​ത്തി​​​ലു​​​ള്ള വ​​​ർ​​​ധ​​​ന​​​വും പ​​​തി​​​നെ​​​ട്ടാംപ​​​ടി ക​​​യ​​​റു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​യി. മി​​​നി​​​റ്റി​​​ൽ ശ​​​രാ​​​ശ​​​രി 75 പേ​​​ർ എ​​​ന്നാ​​​ണു സാ​​​ധാ​​​ര​​​ണ സം​​​ഖ്യ. എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ഴ​​​ത് 55 ആ​​​യി കു​​​റ​​​ഞ്ഞു. തി​​​രു​​​ത്ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ അ​​​ത് ഇ​​​തേ ക്ര​​​മ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ: സ്വാ​​​മി ശ​​​ര​​​ണം

ക​​​രി​​​മ​​​ല മു​​​ക​​​ളി​​​ൽ അ​​​ഖി​​​ല ഭാ​​​ര​​​ത അ​​​യ്യ​​​പ്പ സേ​​​വാ സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ന്ന​​​ദാ​​​നം നി​​​ർ​​​ത്തി​​​വ​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ക​​​രി​​​മ​​​ല​​​യി​​​ൽ അ​​​ന്ന​​​ദാ​​​നം ആ​​​രം​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. വി​​​ചി​​​ത്ര​​​മെ​​​ന്നു പ​​​റ​​​യ​​​ട്ടെ, താ​​​ത്കാ​​​ലി​​​ക ഹോ​​​ട്ട​​​ലു​​​ക​​​ൾ ക​​​ച്ച​​​വ​​​ടം ചെ​​​യ്യു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ ക​​​മ‍്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​ക്കാ​​​രും തി​​​രു​​​വ​​​ിതാം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡും അ​​​യ്യ​​​പ്പ​​​ഭ​​​ക്ത​​​രോ​​​ട് പെ​​​രു​​​മാ​​​റു​​​ന്ന രീ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ദുഃ​​​ഖ​​​ക​​​ര​​​മാ​​​യ വി​​​വ​​​ര​​​ണം. വീ​​​ണ്ടും പ്രാ​​​ർഥ​​​ന: സ്വാ​​​മി ശ​​​ര​​​ണം.

ഓ​​​രോ വ​​​ർ​​​ഷ​​​വും ഭ​​​ക്ത​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്നു എ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന കാ​​​ര്യം. കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നും മാ​​​ത്ര​​​മ​​​ല്ല, ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​വ​​​രെ ഭ​​​ക്ത​​​രു​​​ടെ ഒ​​​ഴു​​​ക്കാ​​​ണ്. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ച് ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ, അ​​​യ്യ​​​പ്പ​​​ക്ഷേ​​​ത്ര​​​ങ്ങ​​​ൾ തു​​​റ​​​ക്കു​​​ന്നു, മ​​​ണ്ഡ​​​ല-​​​മ​​​ക​​​ര​​​പൂ​​​ജ മാ​​​സ​​​ങ്ങ​​​ളി​​​ൽ ധാ​​​രാ​​​ളം ഭ​​​ക്ത​​​ർ എ​​​ത്തി​​​ച്ചേ​​​രു​​​ന്നു. എ​​​ല്ലാ മാ​​​സ​​​വും, എ​​​ല്ലാ മ​​​ല​​​യാ​​​ള മാ​​​സ​​​ത്തി​​​ന്‍റെ​​​യും ഒ​​​ന്നാം തീ​​​യ​​​തി കു​​​റ​​​ച്ച് ദി​​​വ​​​സ​​​ത്തേ​​​ക്ക് ക്ഷേ​​​ത്രം തു​​​റ​​​ക്കും.

ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് എ​​​ങ്ങ​​​നെ അ​​​യ്യ​​​പ്പ​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് ഭ​​​ക്ത​​​ർ​​​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കാം എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് പ​​​ഠ​​​നം ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ കാ​​​ര​​​ണം ക്ഷേ​​​ത്ര​​​പ​​​രി​​​സ​​​ര​​​ത്തി​​​ന്‍റെ വി​​​സ്തൃ​​​തി കൂ​​​ട്ടു​​​ന്ന​​​തി​​​ൽ പ്ര​​​ശ്‌​​​ന​​​മു​​​ണ്ട്. വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ഭ​​​ക്ത​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്ര ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കൂ​​​ടു​​​ത​​​ൽ പ്ര​​​ദേ​​​ശം അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്, പ്ര​​​ത്യേ​​​കി​​​ച്ചും ഇപ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ പ്രാ​​​യ​​​മാ​​​യ സ്ത്രീ​​​ക​​​ളും പ​​​ത്തി​​​ൽ താ​​​ഴെ​​​യു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും എ​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര‍്യ​​​ത്തിൽ.

ദേ​​​വ​​​സ്വം ബോ​​​ർ​​​ഡും കേ​​​ര​​​ള പോ​​​ലീ​​​സും ചേ​​​ർ​​​ന്ന് ക്ഷേ​​​ത്രം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന നി​​​ല​​​വി​​​ലെ സം​​​വി​​​ധാ​​​നം ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ലെ​​​ന്ന് തോ​​​ന്നു​​​ന്നു. ഈ ​​​വ​​​ർ​​​ഷം മു​​​ഴു​​​വ​​​ൻ സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ​​​യും പ്ര​​​ധാ​​​ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും നി​​​ര​​​വ​​​ധി പോ​​​ലീ​​​സു​​​കാ​​​രും ന​​​വ​​​കേ​​​ര​​​ള സ​​​ദ​​​സി​​​ലാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ മ​​​ണ്ഡ​​​ല പൂ​​​ജ സ​​​മ​​​യ​​​ത്തെ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി​​​ല്ല.

 

കേ​​​ര​​​ള​​​ത്തി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ച് സ​​​ന്നി​​​ധാ​​​ന​​​ത്ത് ദ​​​ർ​​​ശ​​​ന​​​ത്തി​​​നും ത​​​ങ്ങു​​​ന്ന​​​തി​​​നു​​​മു​​​ള്ള ഭ​​​ക്ത​​​രു​​​ടെ അ​​​ടി​​​സ്ഥാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​രു പു​​​തി​​​യ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​നം ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തു​​​ണ്ട്. ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ള​​​രെ വ്യ​​​ക്ത​​​മാ​​​ണ്, ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. നി​​​രീ​​​ശ്വ​​​ര​​​വാ​​​ദി​​​ക​​​ളും അ​​​ജ്ഞേ​​​യ​​​വാ​​​ദി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ലെ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും സ്വീ​​​കാ​​​ര്യ​​​മാ​​​യ ഒ​​​രു പ​​​രി​​​ഗ​​​ണ​​​നാ തീ​​​രു​​​മാ​​​ന​​​ത്തി​​​നാ​​​യി ഒ​​​രി​​​ക്ക​​​ൽകൂ​​​ടി: സ്വാ​​​മി ശരണം.

In a first this season, over 1 lakh pilgrims visit Sabarimala on Christmas  Eve | Manorama English

——————————————————-———————————————————————————————————

( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ മാതൃഭൂമിയുടെ പത്രാധിപർ ആയിരുന്നു )

———————————————————————————————————————————————————————————————————————

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

—————————————————–