സർവീസ് സംഘടനകളുടെ ക്രൂരകൃത്യങ്ങൾ
കൊച്ചി : “പൊതുവേ ഭീരുക്കളായ കച്ചറകളും, ഓഫീസുകൾക്ക് വെളിയിൽ മത-ജാതി വേതാളങ്ങളായി ജീവിച്ചിരുന്നവർ സർവീസിൽ എത്തുന്നതോടെ ഭീകര സഖാക്കളായി മാർക്സിസം കാണ്ഡം കാണ്ഡമായി കാഷ്ടിക്കാൻ തുടങ്ങും. ഹഫ്ത്ത പിരിക്കാൻ വരുന്ന കൊച്ചിൻ ഹനീഫയുടെ റോളാണ് പലർക്കും . നാട്ടിലെ കോൺഗ്രസുകാരനായ അൾത്താരബാലൻ ചെഗുവേരയായി വിരാജിക്കുന്നത് സർവീസ് സംഘടനകളിൽ കാണാം” എഴുത്തുകാരനായ അനിൽകുമാർ ഫേസ്ബുക്കിലെഴുതുന്നു. വിപ്ലവം കഴിഞ്ഞ സോവിയറ്റ് യൂണിയനിലെ അവസ്ഥയാണ് സർവീസ് സംഘടനാ സംവിധാനങ്ങൾ . സാധ്യമായ എല്ലാ വഴിക്കും ദ്രോഹിച്ച് ഒരാളെ ആത്മഹത്യയുടെ വക്കിലും […]