‘പെരുന്തച്ചന്‍’ അജയൻ വിടപറഞ്ഞിട്ട് അഞ്ചു വർഷം

ആർ. ഗോപാലകൃഷ്ണൻ ‘പെരുന്തച്ചൻ’‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ലബ്ധപ്രതിഷ്ഠ നേടിയ സംവിധായകൻ അജയൻ. അദ്ദേഹം വിട പറഞ്ഞിട്ട്  ഇന്ന് അഞ്ചുവർഷമാകുന്നു. നാടകകൃത്തും തിരക്കഥാകൃത്തും നാടക-ചലച്ചിത്ര സംവിധായകനും ആയിരുന്ന തോപ്പില്‍ ഭാസിയുടെ മൂത്ത മകനായ അജയന്‍, ‘പെരുന്തച്ചന്‍’ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച കലാകാരനായിരുന്നു. തോപ്പില്‍ഭാസി എന്ന അതുല്യ പ്രതിഭയുടെ മകന്‍ എന്ന മേല്‍വിലാസത്തിനപ്പുറത്തേക്ക് സ്വയം പ്രകാശിതമായ ഒരു പ്രതിഭാവാഗ്‌ദാനം: അത് വേണ്ടത്ര സംഭാവനകൾ നൽകിയില്ല എന്ന നിരാശയെ നമുക്കുള്ളൂ. 🌍 ജനനം, […]

വരിക വരിക സഹജരേ, സഹന സമര സമയമായി

  ആർ. ഗോപാലകൃഷ്ണൻ🔸 ❝വരിക വരിക സഹജരേ, സഹന സമര സമയമായി…. കരളുറച്ചു, കൈകൾ കോർത്ത്‌, കാൽ നടയ്ക്കു പോക നാം!❞ സ്വാതന്ത്ര്യ സമരകാലത്ത് കേരളജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനം…. ഇന്നും സ്വാതന്ത്ര്യ ദിനത്തിന് പലപ്പോഴും ഇത് നാം ആലപിക്കാറുമുണ്ട്… ഈ ദേശഭക്തിഗാനം നാമെല്ലാം ഓർക്കുന്നുവെങ്കിലും, പക്ഷേ, അതെഴുതിയ അംശി നാരായണപ്പിള്ള വിസ്മൃതിയിലായി കഴിഞ്ഞിട്ടുണ്ട്… കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്. ‘വീരപുത്രൻ’ […]

ഭാരതത്തിന്റെ സ്വന്തം പോപ്പ് ഗായിക ഉഷ ഉതുപ്പ്

ആർ.ഗോപാലകൃഷ്ണൻ 🌹 🔸🔸 ഉഷ ഉതുപ്പെന്ന് കേള്‍ക്കുംമ്പോഴേ സംഗീതത്തോടൊപ്പം തടിച്ച ശരീരവും നിറഞ്ഞ ചിരിയുമാ‍ണ് മനസിലേക്ക് ഓടിയെത്തുക. എഴുപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ് ഉഷ. കറുപ്പും ചുവപ്പും നിറങ്ങളിലുള്ള കാഞ്ചീപുരം സാരി ധരിച്ച് മുല്ലപ്പൂവും ചൂടി, ‘മായാ മുദ്രയായ’ വലിയ പൊട്ടും കുത്തി നിറഞ്ഞ ചിരിയോടെ അവര്‍ വേദിയില്‍ എത്തുമ്പോള്‍ തന്നെ ജനം കയ്യടിക്കും; വേദിയിൽ അഴകോടെ ആടിപ്പാടി സദസിനെ കീഴടക്കും – അവരുടെ ഗാനങ്ങളുടെ ജനസ്വാ‍ധീനം അത്രയ്ക്കുണ്ട്. ഉഷയ്ക്കും അവരുടെ പാട്ടിനുമുണ്ട് അനന്യമായ വശ്യത. ‘കരിസ്മ’ എന്നതിനെ […]

ആർ.ശങ്കർ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്

ആർ.ഗോപാലകൃഷ്ണൻ 🌍 കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രി യായിരുന്നുവല്ലോ ആർ.ശങ്കർ.ആദ്യത്തെത് ഇ എം എസ്. അടുത്തത് പട്ടം താണുപിള്ള. മൂന്നാമത്തെത് ശങ്കർ. കോൺസ് മറ്റ് ഘടകക്ഷികൾ ഒന്നുമില്ലാതെ രൂപവൽക്കരിച്ച മന്ത്രിസഭയായിരുന്നു ശങ്കറിൻ്റേത്. വിദ്യാഭ്യാസ രംഗത്തും മറ്റും ദീർഘദർശനത്തോടെ പല പരിഷ്കാരങ്ങളും നടപ്പിലാക്കായ മന്ത്രിസഭയായിരുന്നു അത്. കേരള ചരിത്രത്തിൽ, വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്ത ഏക അവസരവും അതായിരുന്നു. കോൺഗ്രസ്സിലെ ഭിന്നിപ്പു് കാരണം,ചില ഗ്രൂപ്പ് മത്സരങ്ങളെ തുടർന്ന്, 1964-ൽ കോൺഗ്രസ് മന്ത്രിസഭ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടുകയും ശങ്കറിന്റെ മുഖ്യമന്ത്രി […]