ജനകീയമാണ് സര്‍ ഈ പാര്‍ട്ടി

മോഹന്‍ദാസ്.കെ ഒരു പാര്‍ട്ടി ജനകീയമായോ എന്നു നോക്കാന്‍ ശാസ്ത്രീയമായ ഒട്ടേറെ സംഭവഗതികള്‍ ഉണ്ടെങ്കിലും അതൊന്നും ഇല്ലാതെ അറിയാനുള്ള എളുപ്പമാര്‍ഗം ഏതെന്നറിയുമോ? വിശകലനം ചെയ്ത് കാര്യങ്ങള്‍ അറിയുന്നതിനെക്കാള്‍ പൊടുന്നനെ നമുക്ക് കാര്യങ്ങളെക്കുറിച്ച് ശരിയായ ഒരു അവബോധം കിട്ടാന്‍ ചെറിയ ചില സംഗതികള്‍ മതി.അതിനെക്കുറിച്ച് നമുക്കൊന്നു നോക്കാം. ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും അവരുടെ ഉല്‍ക്കര്‍ഷത്തിനായി പുരോഗമനാത്മകമായ കാര്യങ്ങള്‍ ഒരു മടിയും കൂടാതെ ചെയ്തുപോരുന്ന ഒരു പാര്‍ട്ടിയാണല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്.എളുപ്പത്തില്‍ മനസ്സിലാക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നും ഒന്നുകൂടി […]

അന്വേഷണം കൂടുതൽ സി പി എം നേതാക്കളിലേക്ക്

കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന മുന്നൂറു കോടി രൂപയുടെ തട്ടിപ്പു കേസിൽ കൂടുതൽ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നു. സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. മുന്‍ എംഎൽഎ കൂടിയായ കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലടക്കം ഇ‍ഡി റെയ്ഡ് നടത്തിയിരുന്നു. കേസിലെ പ്രധാന പ്രതി സതീഷ് കുമാർ, എം.കെ. കണ്ണൻ പ്രസിഡന്റായിട്ടുള്ള തൃശൂർ […]

വിഴിഞ്ഞത്ത് കപ്പലെത്താൻ വൈകും

തിരുവനന്തപുരം: കാലാവസ്ഥയിൽ വന്ന മാററം മൂലം വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്താൻ വൈകിയേക്കും.ആദ്യ കപ്പൽ ഒക്ടോബർ 15ന് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കപ്പലിന്റെ വേഗതയിൽ കുറവ് വന്നു, ഇതനുസരിച്ച് ജറാത്തിലെ മുംദ്രയിൽ നിന്നുള്ള മടക്കയാത്ര വൈകുന്നതിനാലാണ് നേരത്തേ നിശ്ചയിച്ച ഉദ്‌ഘാടന തീയതിയായ ഒക്ടോബർ നാലിന് മാറ്റം വന്നത്. ഒക്ടോബർ 13നോ 14നോ കപ്പൽ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്‌ക്ക് വേണ്ടിയാണ് 15ന് വൈകിട്ട് മൂന്ന് മണി നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉദ്‌ഘാടന ചടങ്ങ് […]

സോളാർ പീഡനക്കേസ്: ഗണേഷ് കുമാറിന് കോടതി നോട്ടീസ്

കൊല്ലം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട സോളാർ പീഡനക്കേസിലെ ഗൂഢാലോചന കേസിൽ ഇടതുമുന്നണി നേതാവും പത്തനാപുരം എംഎൽഎയുമായ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയത്. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ വ്യാജ രേഖ ചമച്ച് […]

ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രം പകര്‍ത്തി ആദിത്യ

ബംഗളൂരു: സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എല്‍1 പകര്‍ത്തിയ ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങൾ ഐ.എസ്.ആര്‍.ഒ പ്രസിദ്ധീകരണത്തിനു നൽകി. ഭൂമിയുടെ ഭ്രമണപഥത്തില്‍ വലംവെക്കുന്ന ആദിത്യ സെപ്റ്റംബര്‍ നാലിനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത് ഭൂമിയെ വലുതായി ചിത്രത്തില്‍ കാണാം. ഭൂമിക്ക് ഏറെ അകലെയായി വലംവെക്കുന്ന ചെറിയ ചന്ദ്രനെയും ചിത്രത്തില്‍ കാണാൻ സാധിക്കും. ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയില്‍ നിന്നുണ്ടാകുന്ന വികിരണങ്ങള്‍ ബഹിരാകാശ […]

പ്രമേഹത്തിനെതിരെ പോരാടാനും മുരിങ്ങയില

ന്യൂഡൽഹി: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മുരിങ്ങയിലെ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രോട്ടീൻ, കാല്‍സ്യം, 9 അവശ്യ അമിനോ ആസിഡുകളില്‍ 8 എണ്ണം, ഇരുമ്ബ്, വിറ്റാമിൻ സി, എ ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ജീവകം സി ഉള്ളതിനാൽ എല്ലുകൾക്കും പല്ലുകള്‍ക്കും ദൃഢത നല്‍കുന്നു. ഗര്‍ഭാവസ്ഥയില്‍ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാൻ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയെയും സഹായിക്കും. മുരിങ്ങയിലയിലെ ചില അമിനോ ആസിഡുകള്‍ മുലപ്പാലിന്റെ വര്‍ദ്ധനയ്ക്ക് സഹായിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. […]

പണമില്ല; ബര്‍മിങ്‌ഹാം നഗരസഭ പാപ്പരായി

ലണ്ടൻ: ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരം ബര്‍മിങ്ഹാം പാപ്പരായതായി സ്വയം പ്രഖ്യാപിച്ചു. അവശ്യപട്ടികയില്‍പ്പെടുന്നതല്ലാത്ത എല്ലാ സേവനങ്ങളും നിര്‍ത്തിവയ്ക്കുന്നതായി നഗര കൗണ്‍സില്‍ അറിയിച്ചു ജീവനക്കാര്‍ക്ക് നല്‍കേണ്ടിയിരുന്ന, 76 കോടി പൗണ്ട് വരുന്ന (ഏകദേശം 7931.76 കോടി രൂപ) കുടിശിക നല്‍കാനാകാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ, 2023–- 24 സാമ്ബത്തികവര്‍ഷം നഗര കൗണ്‍സിലിന് 8.7 കോടി പൗണ്ട് (90.8 കോടി രൂപ) ധനക്കമ്മിയുണ്ടാകുമെന്ന് കണക്കാക്കുന്നു. ഋഷി സുനക് സര്‍ക്കാരിന്റെ നയങ്ങളാണ് നഗരത്തെ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് കൗണ്‍സില്‍ ആരോപിച്ചു. […]

മിച്ചഭൂമിക്കേസ്: എംഎൽഎ അൻവറിന് തിരിച്ചടി

തിരുവനന്തപുരം : ഇടതുമുന്നണി നേതാവും നിലമ്പൂർ എം എൽ എ യുമായ പി. വി. അൻവറിൻ്റെ കൈവശമുള്ള 15 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നു താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാനായി രേഖ നിര്‍മിച്ചു. പിവിആര്‍ എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും റിപ്പോർട്ട് പറയുന്നു. അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം തുടങ്ങിയതില്‍ ചട്ടലംഘനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. […]

ഒററ തിരഞ്ഞെടുപ്പിന് തയാർ; കമ്മീഷൻ

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്ക് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പച്ചക്കൊടി. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തെര‍ഞ്ഞെടുപ്പ് നടത്താനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞടുപ്പിന്‍റെ നടത്തിപ്പില്‍ പ്രത്യേക സമിതി രൂപീകരിച്ചതിനൊപ്പം സര്‍ക്കാര്‍ തുല്യപ്രാധാന്യം നല്‍കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനായിരുന്നു. ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയും കമ്മീഷന്‍റെ നിലപാട് തേടും. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ […]

വന്ദേഭാരത് എറണാകുളം- മംഗലാപുരം റൂട്ടിൽ ?

ചെന്നൈ: റെയിൽവെ കേരളത്തിലേക്ക് രണ്ടാമതൊരു വന്ദേഭാരത് കൂടി അനുവദിച്ചു. മംഗലാപുരം എറണാകുളം റൂട്ടിലായിരിക്കും ഇത് എന്നാണ് സൂചന. എന്നാൽ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയിൽവേക്ക് ഉടൻ കൈമാറും. രൂപമാററം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്. പുതിയ വണ്ടി സംബന്ധിച്ച് രണ്ട് നിര്‍ദേശങ്ങളാണ് ദക്ഷിണ റെയില്‍വേക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന് ചെന്നൈ – തിരുനെല്‍വേലി, രണ്ടാമത് മംഗലാപുരം-തിരുവനന്തപുരം. പുതിയ വണ്ടി രാവിലെ ആറ് മണിക്ക് മംഗലാപുരത്ത് നിന്നും തിരിക്കും. 12 […]