ചിലങ്കകളെ കിലുകിലെ ചിരിപ്പിച്ച മാദകനാദം …

സതീഷ് കുമാർ വിശാഖപട്ടണം ചെന്നൈയിലെ  എഗ് മൂറിനടുത്തുള്ള പുതുപ്പേട്ടയിൽ ജനിച്ച ലുർദ്മേരി എന്ന സുന്ദരിയായ പെൺകുട്ടിക്ക് സംഗീതവാസന അമ്മയിൽനിന്നാണ് പകർന്നു കിട്ടിയത്. മേരിയെ സ്കൂളിൽ ചേർത്തപ്പോൾ കൊടുത്ത പേര് രാജേശ്വരി എന്നായിരുന്നു. അതിനാൽ  ഈ പെൺകുട്ടി  വളർന്നുവലുതായി  ഒരു ഗായികയായപ്പോൾ എൽ.രാജേശ്വരി എന്ന പേരിലാണ് അറിയപ്പെട്ടത് …എന്നാൽ ആ സമയത്ത് തമിഴിൽ എം. എസ്. രാജേശ്വരി എന്നൊരു ഗായിക ഉണ്ടായിരുന്നതിനാൽ  സംഗീതസംവിധായകർ  ഈ രാജേശ്വരിക്ക് മറ്റൊരു പേർ കൊടുത്തു …..”എൽ.ആർ. ഈശ്വരി ” ..       […]

മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വത്തിക്കാൻ രംഗത്ത്

കൊച്ചി: സിറോ മലബാർ സഭയിൽ ജനാഭിമുഖ്യ ആരാധനക്രമ തർക്കത്തിൽ പരിഹാരം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം ആവശ്യപ്പെട്ടുവെന്ന് സൂചന. സഭാ നേതൃത്വത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുകയാണ് വത്തിക്കാൻ.  എറണാകുളം – അങ്കമാലി അതിരൂപതയിൽ പൊന്തിഫിക്കൽ ഡെലിഗേറ്റ് ആക്രമിക്കപ്പെട്ടിട്ട് സിറോ മലബാർ സഭ ഫലപ്രദമായ ഒരു മറുപടിയും സ്വീകരിച്ചില്ല.ആലഞ്ചേരിയുടെ രാജി ജനുവരിയിലെ ശൈത്യകാല സിനഡിന് മുൻപ് വേണമെന്നാണ് നിർദേശം. സഭയുടെ ദൈനംദിന ഭരണച്ചുമതല […]

സ്വവർഗ വിവാഹം: മാർപാപ്പയെ തള്ളി മെത്രാൻ സമിതി

കൊച്ചി: സ്വവർഗ വിവാഹം, ലിവിങ് ടുഗതർ, ഗർഭഛിദ്രം എന്നിവ അംഗീകരിക്കില്ലെന്ന് കേരളാ കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) സമ്മേളനം വ്യക്തമാക്കി. പരമ്പരാഗത സാമൂഹിക ജീവിത ധാരകളെ കീഴ്‌മേല്‍ മറിക്കുന്നതും ദൂരവ്യാപകമായ അരാജകത്വം സൃഷ്ടിക്കുന്നതുമാണ് ഇത്തരം ചിന്താഗതികൾ എന്ന്   സമ്മേളനം വിലയിരുത്തി. സ്വവർഗ വിവാഹം, ലിവിങ് ടുഗതർ, ഗർഭഛിദ്രം എന്നിവ സംബന്ധിച്ച ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായങ്ങളെ നിരാകരിച്ചു കൊണ്ടാണ് മെത്രാൻ സമിതിയുടെ ഈ തീരുമാനം. ഇത്തരം ചിന്താധാരകളെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യ രചനകളും സിനിമ, നാടകം, സീരിയല്‍ തുടങ്ങിയവ  പുതുതലമുറയെ […]

കസ്തൂരിമാൻമിഴിയുടെ മലർശരം …

സതീഷ് കുമാർ വിശാഖപട്ടണം  ഒരുകാലത്ത് മലയാളനാടക വേദിയെ സാങ്കേതികമികവ് കൊണ്ട് അത്ഭുതപ്പെടുത്തിയ കലാനിലയത്തിന്റെ ബ്രഹ്മാണ്ഡനാടകങ്ങൾ പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കും… കടമറ്റത്ത് കത്തനാർ, രക്തരക്ഷസ്സ് , നാരദൻ കേരളത്തിൽ തുടങ്ങിയ നാടകങ്ങളിലൂടെ കലാനിലയം വൻചലനങ്ങളാണ് നാടക രംഗത്ത് സൃഷ്ടിച്ചെടുത്തത്. ഈ നാടകങ്ങൾ കണ്ടിട്ടുള്ളവർ കലാനിലയത്തിന്റെ പ്രസിദ്ധമായ ഒരു നാടക അവതരണഗാനവും ശ്രദ്ധിച്ചിട്ടുണ്ടായിരിക്കുമെന്ന് കരുതട്ടെ … “സത്ക്കലാദേവി തൻ  ചിത്രഗോപുരങ്ങളേ  സർഗ്ഗസംഗീതമുയർത്തൂ സർഗ്ഗസംഗീതമുയർത്തൂ …..”  എന്നു തുടങ്ങുന്ന ആ പ്രശസ്ത ഗാനം വയലാറോ ,ഓ എൻ വിയോ എഴുതിയതാണെന്നാണ് പലരുടേയും ധാരണ. https://youtu.be/ZLDE_kmuhJw?t=11  എന്നാൽ മനോഹരമായ […]

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വര്‍ധന

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് 31,982 സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. ഇതില്‍ 18 വയസ്സിന് മുകളിലുള്ള 30,965 സ്ത്രീകളും 1,017 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്‌ 4.45 ലക്ഷം കേസുകള്‍ ആണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ നാല് ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. പ്രതിദിനം ശരാശരി 87 സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാവുന്നുവെന്നാണ്‌ 2022ലെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് ഇന്ത്യയില്‍ പ്രതിദിനം ശരാശരി 87 സ്ത്രീകള്‍ […]

വോട്ടിംഗ് യന്ത്രം ചതിച്ചെന്ന് ദിഗ്‍വിജയ് സിങ്

  ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വൻ പരാജയത്തിനു പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ്റെ ( ഇ വി എം ) വിശ്വാസ്യത ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‍വിജയ് സിങ്. 2003 മുതല്‍ താൻ ഇ.വി.എമ്മില്‍ വോട്ട് ചെയ്യുന്നതിനെ എതിര്‍ക്കുന്നുണ്ടെന്നും ചിപ്പുള്ള എല്ലാ മെഷീനും ഹാക്ക് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. വോട്ടിങ് യന്ത്രമാണ് പരാജയത്തിന് കാരണമെന്ന് 2012ല്‍ ബി.ജെ.പി ആരോപിച്ച വാര്‍ത്ത പങ്കുവച്ചാണ് അദ്ദേഹത്തിന്റെ […]

എഴുതിത്തള്ളിയ വായ്പ 10.6 ലക്ഷം കോടി

ന്യൂഡൽഹി : രാജ്യത്തെ ബാങ്കുകള്‍ 10.6 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കാണിത്. ഇതില്‍ ഭൂരിപക്ഷവും വന്‍കിട കോര്‍പറേറ്റുകളുടെ വായ്പയായിരുന്നു. റിസർവ് ബാങ്കിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ടും അതത് ബാങ്കുകളുടെ ബോര്‍ഡ് അംഗീകാരത്തോടെയാണ് വായ്പകള്‍ എഴുതിത്തള്ളിയതെന്നും അദ്ദേഹം പറഞ്ഞു. എഴുതിത്തള്ളിയെങ്കിലും അടക്കാനുള്ള തുക തിരിച്ചു പിടിക്കാനുള്ള നടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോകും.അഞ്ച്‌ കോടിയിൽ കൂടുതൽ വായ്പയെടുത്തിട്ടുള്ള 2,300ഓളം വ്യക്തികളുണ്ട് അവരുടെ വായ്പമാത്രം രണ്ടു […]

മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി …

സതീഷ് കുമാർ വിശാഖപട്ടണം മലബാറിന്റെ സാംസ്ക്കാരിക  കളിത്തൊട്ടിലായ കോഴിക്കോട് നഗരത്തിലെ  ടൗൺ ഹാളിൽ ഒരു നൃത്ത പരിപാടി നടക്കുന്നു. പ്രശസ്ത സാഹിത്യകാരനായ  എം .ടി. വാസുദേവൻനായരായിരുന്നു  ആ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയ ഒരു മലയാളി കുടുംബത്തിൽ നിന്നുള്ള  പെൺകുട്ടിയുടെ നൃത്തം സദസ്സിനെ അക്ഷരാർത്ഥത്തിൽ  ഇളക്കിമറിച്ചെന്നു മാത്രമല്ല  എം.ടി. യുടെ ഭാര്യ കലാമണ്ഡലം സരസ്വതി  അദ്ദേഹം തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിലെ  നായിക ഈ പെൺകുട്ടി ആയാൽ നന്നായിരിക്കും എന്ന് ഒരു അഭിപ്രായം കൂടി പറയുകയുണ്ടായി… […]