വോട്ടിംഗ് യന്ത്രം ചതിച്ചെന്ന് ദിഗ്‍വിജയ് സിങ്

 

ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വൻ പരാജയത്തിനു പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ്റെ ( ഇ വി എം ) വിശ്വാസ്യത ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‍വിജയ് സിങ്.

2003 മുതല്‍ താൻ ഇ.വി.എമ്മില്‍ വോട്ട് ചെയ്യുന്നതിനെ എതിര്‍ക്കുന്നുണ്ടെന്നും ചിപ്പുള്ള എല്ലാ മെഷീനും ഹാക്ക് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. വോട്ടിങ് യന്ത്രമാണ് പരാജയത്തിന് കാരണമെന്ന് 2012ല്‍ ബി.ജെ.പി ആരോപിച്ച വാര്‍ത്ത പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

दिग्विजय सिंह ने फिर EVM को ठहराया जिम्मेदार

 

“2003 മുതല്‍ ഇ.വി.എമില്‍ വോട്ട് ചെയ്യുന്നതിനെ ഞാൻ എതിര്‍ക്കുന്നു. ചിപ്പുള്ള എല്ലാ മെഷീനും ഹാക്ക് ചെയ്യാൻ കഴിയും. ഇന്ത്യൻ ജനാധിപത്യത്തെ പ്രൊഫഷണല്‍ ഹാക്കര്‍മാര്‍ നിയന്ത്രിക്കാൻ അനുവദിക്കാമോ! എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അഭിമുഖീകരിക്കേണ്ട അടിസ്ഥാനപരമായ ചോദ്യമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതിയും ദയവായി ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുമോ?- ട്വീറ്റില്‍ പറയുന്നു.

മധ്യപ്രദേശിലെ വൻപരാജയത്തിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടെന്ന് ആരോപണവുമായി പിസിസി അധ്യക്ഷൻ കമല്‍നാഥും രംഗത്ത് വന്നു. ഈ വിഷയം ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജയിച്ചവരും തോറ്റവരും ആയ സ്ഥാനാര്‍ത്ഥികളുമായി താൻ ചര്‍ച്ച നടത്തിയെന്നും, ചിലര്‍ക്ക് സ്വന്തം ഗ്രാമത്തില്‍ പോലും 50 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതും, ഒരു ബൂത്തില്‍ പോലും ലീഡ് ചെയ്യാൻ കഴിഞ്ഞില്ല എന്നുള്ളതും അസ്വാഭാവികമാണെന്ന് കമല്‍നാഥ് പ്രതികരിച്ചു.

 

मध्यप्रदेश: मुख्यमंत्री शिवराज के बयान पर कमलनाथ का पलटवार, बोले- आपने पहले ही मान ली हार - Madhya Pradesh Kamal Nath counterattacked on CM Shivraj chouhan statement ntc - AajTak

അതേസമയം, കോണ്‍ഗ്രസിന്‍റെ നയങ്ങള്‍ പരാജയപ്പെട്ടതിനാണ് തെരഞ്ഞെടുപ്പില്‍ തോറ്റതെന്ന്ബി.ജെ.പി പറ‍ഞ്ഞു. ഭാരത് ജോഡോ യാത്രയുടെയും നയങ്ങളുടേയുമൊക്കെ പരാജയമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും എന്നാല്‍ അവരത് പൊതുമധ്യത്തില്‍ അംഗീകരിക്കില്ലെന്നും മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷൻ വി.ഡി ശര്‍മ പറഞ്ഞു.

വിജയം പ്രതീക്ഷിച്ചിരുന്ന മധ്യപ്രദേശില്‍ കേവലം 66 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 163 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്.

ഭരണമുണ്ടായിരുന്ന രാജസ്ഥാനില്‍ ദയനീയ പരാജയമാണ് കോണ്‍ഗ്രസിനുണ്ടായത്. 59 സീറ്റുകള്‍ നേടാനേ അവര്‍ക്കായുള്ളൂ.115 സീറ്റുകളുമായി ബിജെപി ഭരണം പിടിച്ചു.

ഛത്തീസ്ഗഢിലും സ്ഥിതി മറിച്ചായിരുന്നില്ല. 54 സീറ്റുകള്‍ ബി.ജെ.പി സ്വന്തമാക്കിയപ്പോള്‍ 35 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് കീശയില്‍ വീണത്.

തെലങ്കാനയില്‍ മാത്രമാണ് ആശ്വാസം. ബി.ആര്‍.എസിനെ തകര്‍ത്ത് അധികാരത്തിലേറിയ കോണ്‍ഗ്രസ് 64 സീറ്റുകള്‍ പിടിച്ചെടുത്തു. മുഖ്യമന്ത്രിയായിരുന്ന കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസിന് 39 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.