Editors Pick, ലോകം
August 17, 2023

മതനിന്ദ: പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം

കറാച്ചി: മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം. ഫൈസലാബാദ് ജില്ലയിലെ ജരന്‍വാല മേഖലയിലാണ് സംഭവം. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ശുചീകരണ തൊഴിലാളി മതഗ്രന്ഥത്തെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാളെ മതനിന്ദ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ ഇയാളുടെ വീട് ആക്രമിച്ച നൂറുകണക്കിലേറെ പേര്‍ ഇയാള്‍ താമസിച്ചിരുന്ന ക്രിസ്ത്യന്‍ കോളനിക്കും അവിടുത്തെ അഞ്ച് പള്ളികള്‍ക്കും നേരെ ആക്രമണം നടത്തി. പള്ളിയ്ക്കുള്ളിലുണ്ടായിരുന്ന വസ്തുക്കള്‍ അക്രമികള്‍ തീയിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആയുധധാരികളായ ജനക്കൂട്ടം തെരുവുകളില്‍ […]

ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷ

ഇസ്ലാമാബാദ്:  പ്രധാനമന്ത്രിയായിരിക്കുമ്പോൾ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ വിററ കേസിൽ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ അഞ്ച് വര്‍ഷം വിലക്കിയിട്ടുമുണ്ട്. അഴിമതിയിൽ ഇമ്രാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. വാദം കേൾക്കുന്നതിനായി ഇമ്രാൻ കോടതിയിൽ ഹാജരായില്ലായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താനും കോടതി ഉത്തരവിട്ടു. പ്രധാനമന്ത്രിയായിരിക്കുമ്പോൾ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ സർക്കാരിന്റെ തോഷഖാന വകുപ്പിലേക്ക് കൈമാറണമെന്ന നിയമം ലംഘിച്ച് ഇമ്രാൻ […]

ഓങ് സാന്‍ സൂ ചിയ്ക്ക് മാപ്പു നല്‍കി മ്യാന്മര്‍ ഭരണകൂടം

യാങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാളം പുറത്താക്കിയ മുന്‍ഭരണാധികാരി ഓങ് സാന്‍ സൂ ചിയ്ക്ക് മാപ്പു നല്‍കി മ്യാന്മര്‍ ഭരണകൂടം. ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 തടവുകാര്‍ക്ക് പൊതുമാപ്പു നല്‍കുന്നതിന്റെ ഭാഗമായാണ് സൂ ചിയ്ക്കും മാപ്പു നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സൂ ചിയുടെ ശിക്ഷാ കാലാവധി ആറ് വര്‍ഷം കുറയും. 33 വര്‍ഷം വരെ തടവു ലഭിക്കാവുന്ന 19 കുറ്റകൃത്യങ്ങളില്‍ അഞ്ചൈണ്ണത്തിനാണ് മാപ്പ് നല്‍കിയത്. എന്നാല്‍ 14 ക്രിമിനില്‍ കേസുകള്‍ സൂ ചിക്കെതിരെ നിലനില്‍ക്കുമെന്നതിനാല്‍ വീട്ടു തടങ്കലില്‍ തന്നെ തുടരുമെന്നാണ് […]