നടൻ ദിലീപിന് ആശ്വാസം; ജാമ്യം ഹൈക്കോടതി റദ്ദാക്കിയില്ല

കൊച്ചി:സിനിമ നടിയെ കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം റദ്ദാക്കണമെന്ന് സർക്കാരിന്റെ അപ്പീൽ ഹർജി കോടതി തീർപ്പാക്കി.ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി അറിയിച്ചു. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു സർക്കാരിന്റെ ആരോപണം. ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.ജസ്റ്റിസ് സോഫി […]

ഒമ്പത് പ്രതികൾക്ക് 20 വർഷം ജീവപര്യന്തം

കൊച്ചി: സി. പി. എം വിട്ട് ആർ എം പി രൂപവൽക്കരിച്ച ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾക്ക് വധശിക്ഷയില്ല. ഒമ്പത് പ്രതികൾക്ക് 20 വർഷം ഇളവില്ലാതെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി വിധിച്ചു. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 11-ാം പ്രതിക്കുമാണ് 20 വർഷം ഇളവില്ലാതെ ജീവപര്യന്തം ശിക്ഷ. കേസിൽ പുതുതായി പ്രതി ചേർക്കപ്പെട്ട കെ.കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷയുണ്ട്. ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം […]

കേരളത്തിൽ ബി ജെ പി രണ്ടക്കം കടക്കും : മോദി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി ജെ പി നയിക്കുന്ന എൻ ഡി എ രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്താകെ നാനൂറിലധികം സീറ്റുകൾ എന്നതാണ് ഇത്തവണത്തെ എന്‍ഡിഎയുടെ മുദ്രാവാക്യം. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങല്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയെന്നും മോദി പറഞ്ഞു. കേരളത്തില്‍ സിപിഎമ്മും […]

പിണറായി നൂറു കോടി കൈപ്പററി: മാത്യൂ കുഴൽനാടൻ

തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ കരിമണൽ കമ്പനിയായ ആലുവ സി എം ആർ എല്ലിൽ നിന്ന് നൂറു കോടിയോളം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈപ്പറ്റിയെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം എൽ എ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കരിമണൽ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്കായും അവർ പ്രമോട്ട് ചെയ്യുന്ന കെആർഎംഇഎൽ കമ്പനിക്കായും പലതവണ നിയമവിരുദ്ധ ഇടപെടലാണ് മുഖ്യമന്ത്രി നടത്തിയത്. മാസപ്പടി കേസിലെ യഥാർഥ പ്രതി മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. നൽകാത്ത സേവനത്തിന് വിജയന്റെ മകൾ […]

വീണ വിജയനെതിരെ ആററംബോംബ് ഉണ്ടെന്ന് സാബു ജേക്കബ്

കൊച്ചി: തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് ട്വന്‍റി 20 പാർട്ടി കോ- ഓർഡിനേററർ സാബു എം ജേക്കബിന്‍റെ വെല്ലുവിളി. അതിന് പററുന്ന ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ലോക്സഭ തെരഞ്ഞെടുപ്പിലെ ട്വന്‍റി 20 പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് സാബു ജേക്കബിന്‍റെ പ്രസ്താവന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ട്വന്റി- 20 മത്സരിക്കും. ചാലക്കുടിയില്‍ അഡ്വ. ചാര്‍ലി പോളാണ് സ്ഥാനാര്‍ഥി. […]

മൂന്നു ജില്ലയിൽ മഴ: ചില ജില്ലകളിൽ ചൂട് കൂടും

തിരുവനന്തപുരം: കൊല്ലം,തിരുവനന്തപുരം,പത്തനംതിട്ട ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം,പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് […]

സമരാഗ്നി കലങ്ങി: സുധാകരൻ – സതീശൻ പോര് പരസ്യമായി

ആലപ്പുഴ : കെ പി സി സി യുടെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ,പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരസ്യമായി തെറിവിളിച്ചു. നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടു സതീശനെ സമാധാനിപ്പിച്ചു. സതീശൻ പത്രസമ്മേളനത്തിനു എത്താൻ ഇരൂപതു മിനിററ് വൈകിയ സാഹചര്യത്തിൽ അണ് സുധാകരൻ അസഭ്യപദ പ്രയോഗം നടത്തിയത്.സതീശൻ എത്താൻ വൈകിയതോടെ സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് അനിഷ്ടം അറിയിച്ച കൂട്ടത്തില്‍ അസഭ്യപദ പ്രയോഗം നടത്തുകയായിരുന്നു. […]

തിരഞ്ഞെടുപ്പിൽ പ്ലാസ്ററിക് പടിക്ക് പുറത്ത്

തിരുവന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പ്രവർത്തനങ്ങളിൽ പ്ലാസ്ററിക്കിൻ്റെ ഉപയോഗം ഒഴിവാക്കാൻ സംസ്ഥാന ശുചിത്വമിഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. പ്രചാരണ ബാനറുകള്‍ , ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് പുനഃചംക്രമണ സാധ്യമല്ലാത്ത പിവിസി ഫ്‌ളെക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിർദ്ദേശം. സര്‍ക്കാര്‍ നിര്‍ദേശിച്ചതും 100 ശതമാനം കോട്ടണ്‍/പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിൻ്റെ പേരും നമ്പറും മലീനീകരണ നിയന്ത്രണ […]

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള സിപിഐ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി.തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും വയനാട് ആനി രാജയും മൽസരിക്കും. തിരുവനന്തപുരത്ത് മന്ത്രി ജി.ആര്‍. അനിലിന്റെ പേരും ഉണ്ടായിരുന്നു. എന്നാൽ വിജയസാധ്യത മാത്രം പരിഗണിച്ച് പന്ന്യനെ വീണ്ടും തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തൃശ്ശൂര്‍- വി.എസ്. സുനില്‍കുമാര്‍, മാവേലിക്കര- സി.എ. അരുണ്‍കുമാര്‍ എന്നിവരാണ് മററു സ്ഥാനാർഥികൾ. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനമായത്.

എറണാകുളത്ത് ഷൈന്‍, പൊന്നാനിയില്‍ ഹംസ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് അധ്യാപികയായ കെ ജെ ഷൈനും പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസയും സി പി എം  സ്ഥാനാർഥികളാവും എന്ന് സൂചന. സിപിഎം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച്‌ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ ഈ മാസം 27 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരു പൊളിറ്റ് ബ്യൂറോ അംഗവും ഒരു മന്ത്രി ഉള്‍പ്പെടെ നാലു കേന്ദ്രക്കമ്മിറ്റി അംഗങ്ങളും മൂന്നു ജില്ലാ സെക്രട്ടറിമാരും സ്ഥാനാര്‍ത്ഥികളായേക്കും. പിബി അംഗമായ എ വിജയരാഘവന്‍ പാലക്കാട് […]