മഴ വരും, അതിശക്തമായി എന്ന് പ്രവചനം

കൊച്ചി: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. 18 മുതൽ മഴ കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. 18ന് പാലക്കാട്, മലപ്പുറം ജില്ലകളിലും 19 ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20 ന് […]

തലച്ചോറ് തിന്നുന്ന അമീബ വീണ്ടും: ഒരു കുട്ടി ആശുപത്രിയിൽ

കോഴിക്കോട് : ‘തലച്ചോറ് തിന്നുന്ന’ അമീബ ബാധ വീണ്ടും മലപ്പുറത്ത് കണ്ടെത്തി. അമീബിക് മസ്തിഷ്‌ക രോഗം ബാധിച്ച അഞ്ച് വയസുകാരനെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമല്ല. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ കുട്ടി അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ അമീബ എത്തിയതെന്ന് സംശയിക്കുന്നു.കുട്ടിയോടൊപ്പം പുഴയില്‍ കുളിച്ച ബന്ധുക്കളായ ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്. കേരളത്തില്‍ ഇതിനു മുൻപ് വിരളമായി […]

മാണികേരള കോൺഗ്രസിനെ ക്ഷണിച്ച് വീക്ഷണം

കൊച്ചി: രാജ്യസഭാ സീററിൻ്റെ കാര്യത്തിൽ സി പി ഐയുമായി തർക്കം തുടരുന്നതിന് ഇടയിൽ മാണി കേരള കോൺഗ്രസ്സിനെ യു ഡി എഫിലേയ്ക്ക് ക്ഷണിച്ചു കൊണ്ട് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. ജോസ് കെ മാണി സിപിഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്ന് വീക്ഷണം മുഖപ്രസംഗം പറയുന്നു. കോട്ടയം   ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ മാണിയുടെ മോഹങ്ങൾ […]

സി പി എം നേതാവ് 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ തട്ടിപ്പ് കേസിൽ

കാസർകോട്: സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ എടുത്തെന്ന പരാതിയിൽ സംഘം സെക്രട്ടറിക്കെതിരെ കേസ്. കാസർകോട് കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് കേസെടുത്തു.ഇയാൾ കർണാടകത്തിൽ ഒളിവിൽ കഴിയുന്നു എന്ന നി​ഗമനത്തിലാണ് പൊലീസ്. ഇയാളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. രതീശൻ […]

വിഷ്ണുപ്രിയ വധക്കേസ് : പ്രതിക്ക് ജീവപര്യന്തം തടവ്

കണ്ണൂർ: പ്രണയപ്പകയില്‍  വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിനെ ജീവപര്യന്തം തടവിനും പത്തു വർഷം തടവിനും ശിക്ഷിച്ചു. വള്ള്യായി സ്വദേശിനിയും പാനൂർ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമാണ് വിഷ്ണുപ്രിയ. കൂത്തുപറമ്ബ് മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്വിധി പറഞ്ഞത്. കൊലപാതകത്തിന് ജീവപര്യന്തവും വീട്ടില്‍ അതിക്രമിച്ചു കടന്നതിന് പത്തു വർഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്. വിഷ്ണു പ്രീയയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അഡീഷനല്‍ ജില്ല സെഷൻസ് ജഡ്ജി എ.വി. […]

വൈദ്യുതി ഉപയോഗം കുറഞ്ഞു

തിരുവനന്തപുരം : വേനല്‍മഴ വ്യാപകമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കാര്യമായി കുറഞ്ഞു. ചൂടിനു വന്ന ശമനവും ഇതിനു കാരണമായെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റാണ്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റ്ന് താഴെ എത്തുന്നത്. പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. 4585 മെഗാവാട്ട് ആണ് ഇന്നലത്തെ ആവശ്യകത. ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏർപ്പെടുത്തും. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് […]

റവന്യൂ, കൃഷി വകുപ്പ് തർക്കത്തിൽ കുടുങ്ങി രണ്ടര ലക്ഷം ഭൂ ഉടമകൾ

തിരുവനന്തപുരം: ഭുമിയുടെ ഡാററാ ബാങ്ക് കുററമററതാക്കുന്നത്  സംബന്ധിച്ച് റവന്യൂ, കൃഷി വകുപ്പുകൾ തമ്മിലുള്ള തർക്കം കാരണം ഭൂമി തരംമാറ്റത്തിനായി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് രണ്ടരലക്ഷത്തോളം അപേക്ഷകൾ. കൃഷിവകുപ്പിനെ കുറ്റപ്പെടുത്തുകയാണ് റവന്യൂ വകുപ്പ്. പണി ചെയ്യാൻ ആളില്ല എന്നാണ് കൃഷി വകുപ്പിൻ്റെ വിശദീകരണം.കൃഷി ഓഫീസര്‍മാര്‍ അവരവരുടെ പരിധിയിലെ തണ്ണീര്‍ത്തടത്തിന്‍റെ വിവരം ശേഖരിച്ച് രേഖപ്പെടുത്തിയാൽ മതിയെന്നിരിക്കെ അതിന് പോലും തയ്യാറാകുന്നില്ല എന്ന് റവന്യൂ വകുപ്പ് പറയുന്നു. ഇത് സംബന്ധിച്ച് നടന്ന മന്ത്രിതല ചര്‍ച്ച നടന്നിട്ടും തീരുമാനമായില്ല. ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് എന്ന വാദമാണ് കൃഷി […]

പെട്രോൾ വില കൂടിയപ്പോൾ സർക്കാരിന് 30345 കോടി രൂപ

കൊച്ചി : ഇന്ധനനികുതി വകയിൽ മൂന്നുവര്‍ഷംകൊണ്ട് സംസ്ഥാന ഖജനാവിലെത്തിയത് 30345 കോടി രൂപ. രൂപയെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടി.ഡീസലിന് 22.76 ശതമാനവും പെട്രോളിന് 30.08 ശതമാനവുമാണ് സംസ്ഥാന നികുതി. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള കണക്കാണിത്.കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് 66373 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ഇന്ധന നികുതി വരുമാനം. അതേസമയം, പെട്രോള്‍ പമ്പുടമകള്‍ 788 കോടി രൂപ നികുതി കുടിശിക നല്‍കാനുമുണ്ട്. 2021 ഒക്ടോബറിലാണ് സംസ്ഥാനത്തെ പെട്രോള്‍ വില ചരിത്രത്തിലാദ്യമായി 110 […]

പെൻഷൻ പ്രായം കൂട്ടാൻ സാധ്യത

തിരുവനന്തപുരം: വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തിയാൽ സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ സർക്കാരിന് വൻ ബാദ്ധ്യതയാകുന്ന പശ്ചാത്തലത്തിലാണിത്. സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57 ആക്കണമെന്ന് കെ. മോഹൻദാസ് ശമ്ബള പരിഷ്‌കരണ കമ്മിഷന്റെ ശുപാർശയുണ്ട്. നിലവില്‍ 56 ആണ്. പങ്കാളിത്ത പെൻഷൻ പദ്ധതിയില്‍ അംഗങ്ങളായവർക്ക് 60 വയസുവരെ തുടരാം. 16,638 പേരാണ് മേയില്‍ പെൻഷനാകുന്നത്. ഇവർക്ക് ആനുകൂല്യം നല്‍കാൻ 9151.31കോടിരൂപ […]

കൊലപാതകമോ ? വ്യക്തത വരുത്താൻ സി ബി ഐ

കൊച്ചി: കേരള വെററിനറി സർവകലാശാലയുടെ പൂക്കോട് ക്യാമ്പസിലെ വിദ്യാർഥി സിദ്ധാ‍ർഥന്റെ മരണം, കൊലപാതകമോ ആത്മഹത്യയോ എന്ന് അറിയാൻ സി ബി ഐ ശ്രമം തുടങ്ങി. സിദ്ധാർഥൻ്റെ പോസ്റ്റ് മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ ഡൽഹി എയിംസിലേക്ക് സി ബി ഐ അയച്ചിട്ടുണ്ട്. മരണ കാരണത്തിൽ വ്യക്തത വരുത്താൻ ഇതു സഹായകരമാവും എന്നാണ് സി ബി ഐ കരുതുന്നത്.ഒരു മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് വിദ​ഗ്ധോപദേശം നൽകണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. കേസിലെ പ്രാഥമിക കുറ്റപത്രം സി.ബി.ഐ നേരത്തെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. സിദ്ധാര്‍ഥന്‍ […]